എന്തിനീ പച്ചക്കള്ളങ്ങൾ ?

#supportkrail 
Kറെയില്‍ പദ്ധതിക്ക് സ്ഥലം വിട്ടു 
കൊടുക്കുന്നവര്‍ക്ക് പദ്ധതി പൂര്‍ത്തിയാക്കി  
മുപ്പത് വര്‍ഷം കഴിഞ്ഞു പദ്ധതി ലാഭത്തില്‍ 
ആയാല്‍ മാത്രമേ നഷ്ടപരിഹാരത്തിന്റെ ബാക്കി 40% കിട്ടൂ എന്ന്‍ DPR ല്‍ പറയുന്നുണ്ട് എന്ന്‍ K-റെയില്‍ വിരുദ്ധസമിതിയുടെ നേതാവായ ഒരു സ്ത്രീ, വെറും വീട്ടമ്മ എന്ന പേരിൽ, ചർച്ചയിൽ പറയുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. 

ചില കള്ളത്തരങ്ങള്‍ക്ക് ഒരു മെച്ചമുണ്ട് അത് കള്ളമാണ് എന്ന്‍ തെളിയിക്കാന്‍ ഇത്തിരി അദ്ധ്വാനം വേണ്ടി വരും. ആ പണി എടുക്കുമ്പോഴേക്കും കള്ളം അതിന്‍റെ പണി എടുത്തിട്ടുണ്ടാകും. മഹാഭാരതത്തില്‍ ഇങ്ങനെയൊരു ശ്ലോകമുണ്ട് എന്നൊരാള്‍ തട്ടി വിട്ടാല്‍ , വിടണ ആള്‍ക്ക് കാര്യമായ പണിയൊന്നും ഇല്ല. എന്നാല്‍ അങ്ങനെയൊരു ശ്ലോകം മഹാഭാരതത്തില്‍ ഇല്ല എന്ന്‍ തെളിയിക്കാന്‍ 10000 ശ്ലോകവും തപ്പി നോക്കണം.

ഇനി കാര്യത്തിലേക്ക് കടക്കാം. 

ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടു DPR ല്‍ 
പ്രധാനമായും രണ്ടിടത്താണ് പറയുന്നത് 

1. DPR - Volume I - Executive Summary യുടെ 
പേജ് 49 ല്‍ 9.4 Land Requirements and Acquisition Plan എന്ന തലക്കെട്ടില്‍ 
2. DPR - Volume II - Main Report PartD യുടെ 
പേജ് 149 ല്‍ 18.9 LAND ACQUISION AND 
CONTRACTS എന്ന തലക്കെട്ടില്‍ 

ഈ രണ്ടു ഭാഗത്തും ആ മാഡം ചാനല്‍ ചര്‍ച്ചയില്‍ ഇരുന്ന് പറഞ്ഞത് പോലെ 40% ന്റെയോ 30 വര്‍ഷത്തിന്റെയോ കണക്കില്ല. 

DPR പ്രകാരം ഭൂമി ഏറ്റെടുക്കുന്നത് The Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act 2013 എന്ന കേന്ദ്ര നിയമ പ്രകാരമാണ്. അതുകൊണ്ട് നഷ്ടപരിഹാരം നല്‍കുന്നതില്‍ K-റെയിലിന് മാത്രമായി എന്തെങ്കിലും വേറെ നിയമമില്ല (അധികം 
വേണമെങ്കില്‍ കൊടുക്കാം, കുറവ് പറ്റില്ല). 
മേല്‍പ്പറഞ്ഞ നിയമത്തിലും ആ മാഡം പറയുന്നത് പോലെയുള്ള വകുപ്പുകള്‍ ഒന്നുമില്ല. നിയമ വിദഗ്ധന്‍ ഒന്നുമല്ല. എങ്കിലും മുകളില്‍ പറഞ്ഞ നിയമം കേന്ദ്ര സര്‍ക്കാരിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 46 പേജുള്ള ഒരു Document ആണ്. അതിന്‍റെ പേജ് 23 ല്‍ 38 മത് സെക്ഷനിൽ Compensation കൊടുക്കുന്നതിനെകുറിച്ച് പറയുന്നുണ്ട്, അതിപ്രകാരമാണ് .

" 38. Power to take possession of land to be 
acquired.–(1) The Collector shall take possession of land after ensuring that full payment of compensation as well as rehabilitation and resettlement entitlements are paid or tendered to the entitled persons within a period of three months for the compensation and a period of six months for the monetary part of rehabilitation and resettlement entitlements listed in the Second 
Schedule commencing from the date of the award made under section 30:"

അതായത് നഷ്ട്ടപരിഹാരതുക മുഴുവന്‍ 
കൊടുത്തോ കൂടിയത് ആറു മാസത്തിനു അകം കൊടുക്കും എന്നാ രേഖാമൂലമുള്ള ഉറപ്പിലോ മാത്രമേ ജില്ലാ കലക്റ്റര്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ അധികാരമുള്ളൂ. സംശയമുള്ളവര്‍ക്ക് ദേശീയ പാതയ്ക്ക് ഭൂമി വിട്ടു കൊടുത്തവരോട് ചോദിക്കാമല്ലോ.  

ഇതാണ് വാസ്തവം എന്നിരിക്കെയാണ്  
നഷ്ട്ടപരിഹാരത്തിന്റെ 40% പദ്ധതി പൂര്‍ത്തിയായി 30 വര്‍ഷം കഴിഞ്ഞേ കിട്ടൂ എന്ന്‍ DPR ല്‍ ഉണ്ടെന്ന് ഒരു സ്ത്രീ യാതൊരു ഉളുപ്പുമില്ലാതെ പറയുന്നത്.  എന്നാല്‍   DPR ന്‍റെ ഏത് പാര്‍ട്ടില്‍ ഏത് പേജിലാണ് ഇക്കാര്യം പറയുന്നത് എന്ന്‍ ആരും 
വ്യക്തമാക്കുന്നില്ല. കാരണം അങ്ങനെ ഒന്ന്‍ DPR ലില്ല. ഇല്ലാത്തതു എങ്ങനെ വ്യക്തമാക്കും. 

പിന്നെ  അങ്ങനെ കേരളത്തിനു തോന്നിയത് പോലെ ഭൂമി ഏറ്റെടുക്കാന്‍ വ്യവസ്ഥകള്‍ 
ഉണ്ടാക്കാനാവില്ലെന്ന് കാര്യങ്ങളില്‍ ഇത്തിരി ധാരണയും സത്യസന്ധതയും ഉള്ളവര്‍ക്ക് അറിയാം. ആ സ്ത്രീ  പറയുന്നത് നുണയാണ്. കല്ലുവച്ച പെരും നുണ. കെ-റെയില്‍ വിരുദ്ധ സമിതി നുണ വ്യവസായം നടത്തുന്നത് സത്യങ്ങള്‍ പറഞ്ഞു ഈ പദ്ധതിയെ എതിര്‍ക്കാന്‍ കഴിയാത്തത് കൊണ്ട് തന്നെയാണ്.

കടപ്പാട്
Deepak Pacha

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കൂരോപ്പള്ളില്‍ ചാക്കോച്ചന്‍ വാഴൂരിന്‍റെ ചരിത്ര പുരുഷന്‍.!

Mixed Economic System: Characteristics, Examples, Pros & Cons

Ghee Vs Butter: Which Is Healthier