ആരാണ് പുലയർ ?

എന്താണ് അവരുടെ പൂർവ്വ ചരിത്രം.
പുലയർ എന്ന നാമത്തിൽ അവർ അറിയപ്പെടാനുണ്ടായ കാരണം എന്താണ്? ഇത്തരം ചോദ്യങ്ങൾക്ക് പലരും നൽകുന്ന ഉത്തരങ്ങൾക്ക് വ്യക്തമായ ആധികാരിക തെളിവുകളുടെ അഭാവം ഉളളതായി കാണുന്നു.പുലയരുടെ ചരിത്രം പറയുന്ന പുലയ സമൂഹത്തിലെ പലരും തെറ്റായ ചില നിഗമനങ്ങളിലെത്തി വസ്തുതകളിൽ നിന്ന് വഴിമാറി സഞ്ചരിച്ച് കെട്ടുകഥകളെ മാത്രം ആശ്രയിച്ച് പുലയ ചരിത്ര രചന നടത്തികൊണ്ടിരിക്കുകയാണ്.
 "പുലയർ " എന്ന പേര് ചാർത്തി കിട്ടുന്നതിനു മുൻപ് അവർ സമൂഹത്തിൽ ആരായിരുന്നു എന്നും
ആ മനുഷ്യർക്ക് യഥാർത്ഥത്തിൽ പുലയർ എന്ന പേര് ചാർത്തി കിട്ടിയത് ഏത് സമയത്താണ് എന്നും അറിയേണ്ടതുണ്ട്....കാരണം അവിടെ നിന്നു തന്നെയാണ്  പുലയരുടെ ചരിത്രം ആരംഭിക്കുന്നത്.....

ആദ്യകാല സംഘകാല തമിഴകത്തെ ഭൂമിശാസ്ത്രപരമായി അഞ്ച് പ്രദേശങ്ങളായി തരം തിരിച്ചിട്ടുണ്ട്.ഇതിൽ കൃഷിക്ക് അനുയോജ്യമായ ജല സൗകര്യമുളള സമതലപ്രദേശത്തെ "മരുതം" എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.ഈ മരുതം ദേശത്തെ ജനങ്ങളാണ് വെള്ളാളർ എന്ന് വിളിച്ചിരുന്ന സമൂഹം.
കാർഷിക സമൂഹമായിരുന്ന ഒരേ ഗോത്രത്തിൽ പ്പെട്ട ഈ വെളളാളരന്മാരിൽ  കൃഷിഭൂമിയുടെ ജന്മികളായ ഒരു വിഭാഗവും കൃഷിപണിക്കാരായ മറ്റൊരു വിഭാഗവും കാലക്രമേണ ഉണ്ടാവുകയും അത് പിന്നീട് ഭൂസമ്പത്തിന്റെ  അടിസ്ഥാനത്തിൽ  രണ്ട് വിഭാഗമായി മാറുകയുണ്ടായി.
 കൃഷിപണിയിൽ ഏർപ്പെട്ടിരുന്ന വെളളാളർ പളളർ എന്ന പേരിലാണ് അറിയപ്പെട്ടത്. ഈ പളളർ  നാട്ടരചന്മാർ തമ്മിലുളള യുദ്ധങ്ങളിൽ പങ്കെടുത്തിരുന്നവരും ആയിരുന്നു.അതിനാൽ മല്ലർ എന്ന പേരും ഇവർക്ക് ഉണ്ടായിരുന്നു.കൃഷിയിടങ്ങളിൽ അധ്വാനിച്ച് മരുതം നാട്  സമൃദ്ധിയിലും ഐശ്വര്യത്തിലും നിലനിർത്തി കൊണ്ടു പോന്നത് ഈ വെള്ളാളർ  സമൂഹമാണ്.
കർഷക സമൂഹമായ  വെളളാളരുടെ
ഗോത്ര ദൈവം വേന്തനാണ്.
ഏതൊരു  സാമുദായത്തിനും സാമുദായികപരമായ ചടങ്ങുകളിൽ പ്രധാനം ദൈവാരാധന ആണ് .അത് കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ് മരണാനന്തര ചടങ്ങ് ആണ്.അതിനു ശേഷമാണ് സാമുദായികപരമായ  മറ്റു ചടങ്ങുകൾക്ക് പ്രാധാന്യം നൽകുന്നുളളൂ. 
വൈദീക ബ്രാഹ്മണരുടെ സ്വാധീനം നിലവിൽ വരാത്ത സംഘകാലത്തിലെ 
വെള്ളാളർ സമൂഹത്തെ സംബന്ധിച്ചാണ് ഇവിടെ പറയുന്നത്. അവരുടെ 
ദൈവാരാധനക്ക് കാർമ്മികത്വം വഹിച്ചിരുന്ന  പുരോഹിതനായിരുന്നു" വളളുവൻ".അതു പോലെ തന്നെ വെളളാളരുടെ ശവസംസ്കാര ചടങ്ങുകൾക്ക് 
കാർമ്മികത്വം വഹിച്ചിരുന്ന പുരോഹിതനാണ് "പുലയൻ" .

വളളുവൻ എന്ന പുരോഹിതനും പുലയൻ എന്ന പുരോഹിതനും മറ്റൊരു ഗോത്രത്തിൽ നിന്ന് വന്നവരല്ല.അവർ വെളളാളർ സമൂഹത്തിൽ തന്നെ ഉളള പുരോഹിതരുടെ സ്ഥാന പേരാണ്. 
വളളുവൻ വെളളാളരുടെ ദൈവാരധനക്ക് കാർമ്മികത്വം വഹിക്കുന്ന പുരോഹിതനും പുലയൻ വെളളാളരുടെ ശവസംസ്കാര ചടങ്ങിൽ കാർമ്മികത്വം വഹിക്കുന്ന പുരോഹിതനും ആയി ആ സ്ഥാന പേരുകളിൽ സമൂഹത്തിൽ ആദരിക്കപ്പെട്ടുവന്നു.

കാലക്രമേണ സംഘകാല തമിഴക സമൂഹത്തിലേക്ക് വൈദീക ബ്രാഹ്മണർ കടന്നു വരികയും വൈദീക ബ്രാഹ്മണരുടെ 
സ്വധീനം സമൂഹത്തിൽ വർദ്ധിക്കുകയും ചാതുർവർണ്ണ്യ നിയമങ്ങൾ മെല്ലെ മെല്ലെ ഉയർന്നു വരികയും ചെയ്തു തുടങ്ങി.ഈ കാലഘട്ടത്തിൽ ഇതിനകം തന്നെ വെളളാളരുടെ സമൂഹത്തിൽ
ഭൂസമ്പത്തുളള വെളളാളരും കൃഷിപണിക്കാരായ വെളളാളരും തമ്മിൽ സാമൂഹ്യപരമായ വലിയൊരു വേർതിരിവ്  ഉടലെടുത്തു കഴിഞ്ഞിരുന്നു. ഭൂ ഉടമകളായ  വെളളാളർ മൂപ്പന്മാരും ജന്മികളും നാട്ടുഉടയോരും നാടുവാഴികളും ആയി മാറി.
ഇവർക്കിടയിലുളള സാമ്പത്തികപരമായ ഈ അന്തരം തുടർന്ന് അവർക്കിടയിൽ സാമൂഹ്യപരമായ വലിയൊരു അന്തരം സൃഷ്ടിക്കുകയും അത്  വൈദീക ബ്രാഹ്മണർക്ക് ആ സമൂഹത്തിൽ സ്വാധീനം ചെലുത്താൻ ഒരു നല്ല അവസരവുമായി തീർന്നു

സാധാരണക്കാരുടെ മാത്രമല്ലാ രാജാക്കന്മാരുടെയും ശവസംസ്കാര ചടങ്ങുകളിൽ കാർമ്മികത്വം വഹിച്ച വെളളാള പുരോഹിതരാണ് പുലയർ.മരണപ്പെട്ടവന്റെ പാപം സ്വയം ഏറ്റുവാങ്ങി പോന്നിരുന്ന പുലയനെന്ന  പുരോഹിതനെ ഈ ശവസംസ്കാര ചടങ്ങിൽ കാർമ്മികത്വ സ്ഥാനത്തു നിന്നും വിലക്കിയത് വൈദീക ബ്രാഹ്മണരാണ്.
വൈദീക വിധിപ്രകാരം പുലയൻ എന്ന പുരോഹിതന്റെ കാർമ്മീക നടപടികൾ മരണപ്പെട്ട വ്യക്തിക്ക് പുണ്യം കിട്ടുന്നതിന് പര്യാപ്തമല്ലാ എന്നും മാത്രമല്ലാ മരിച്ച വ്യക്തി മോക്ഷം കിട്ടാത്ത ആത്മാവ് ആയി തീരുമെന്നും ആ പാപം പുലയനിൽ വന്നു ചേരുമെന്നും ബ്രാഹ്മണർ ആരോപിച്ചു.അതുവരെ പുണ്യകർമ്മം ചെയ്തുവന്ന പുലയൻ തലമുറകളായി പാപകർമ്മം ചെയ്തു വന്ന പാപ മനുഷ്യ ജന്മങ്ങളായി വൈദീക ബ്രാഹ്മണർ വരുത്തി തീർത്തു.അത്തരത്തിൽ അശുദ്ധി കല്പിക്കപ്പെട്ട പുലയർ കൃഷിപണി തന്നെ തൊഴിലായി സ്വീകരിച്ച് കൃഷി ഇടങ്ങളിലേക്കു തന്നെ  മടങ്ങി പോവുകയും അവരുടെ പിൻതലമുറ പുലയർ എന്ന് അറിയപ്പെടുകയും ചെയ്തു.

പുലം എന്നാൽ കൃഷി ഇടം..പുലത്തിൽ പണിയെടുക്കുന്നവൻ  പുലയൻ എന്നൊക്കെ
ആലങ്കാരികമായി പറയുന്നതാണ്.
ഇന്നത്തെ കർണ്ണാടകത്തിലും തമിഴ്നാട്ടിലും ഈ കർഷകരുടെ സമൂഹം നില നിൽക്കുന്നുണ്ട്  . കർണ്ണാടകത്തിൽ അവർ ഹോളയർ എന്നും തമിഴ്നാട്ടിൽ അവർ പളളർ എന്നും അറിയപ്പെടുന്നു. കേരളത്തിലെ പുലയർ തന്നെയാണ്  തമിഴ്നാട്ടിലെ പളളർ. ഇന്നത്തെ കേരളം പഴയ തമിഴകത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു. പഴയ തമിഴകത്തിൽ വൈദീക ബ്രാഹ്മണരാൽ ഇപ്രകാരം അശുദ്ധി കൽപ്പിക്കപ്പെട്ടവരാണ് പുലയൻ എന്ന ശവസം സ്കാരചടങ്ങിലെ കാർമ്മികത്വം വഹിച്ച പുരോഹിതൻ. തലമുറകളായ ശവസംസ്കാര ചടങ്ങിൽ കാർമ്മികത്വം വഹിച്ച് പാപം ഏറ്റുവാങ്ങി
അശുദ്ധി ഉളളവനായി തീർന്നെന്നും അതിനാൽ ആ അശുദ്ധി പുലയനിൽ നിന്ന് വിട്ടുപോവുക  ഇല്ലാ എന്നും വൈദീക ബ്രാഹ്മണർ പ്രചരിപ്പിച്ചിരുന്നു.
ശവസംസ്കാര ചടങ്ങിൽ
വൈദീക ബ്രാഹ്മണവല്ക്കരണത്തെ തുടർന്ന് ഈ പുരോഹിത സ്ഥാനം പുലയർക്ക് നഷ്ടപ്പെടുകയും അവർ വെളളാളരുടെ പരാമ്പരാഗത തൊഴിലായ കാർഷിക തൊഴിലിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.
എന്നാൽ പുലയുമായി ബന്ധപ്പെട്ട പുരോഹിത നാമം അവർക്ക് നഷ്ടപ്പെട്ടതുമില്ലാ.പുലയർ എന്നത് ഒരു കാലത്ത്  സംഘകാല സമൂഹത്തിലെ ആദരിക്കുന്ന പുരോഹിത സ്ഥാനമായതിനാൽ ആ പേരിൽ തുടർന്നും വെളളാളരുടെ സമൂഹത്തിൽ അറിയപ്പെടാനും അവർ ആഗ്രഹിച്ചിരിക്കണം.

(സംഘകാല തമിഴകത്തെ പുലയരും വളളുവരും)
Saju k velayudhan.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കൂരോപ്പള്ളില്‍ ചാക്കോച്ചന്‍ വാഴൂരിന്‍റെ ചരിത്ര പുരുഷന്‍.!

Mixed Economic System: Characteristics, Examples, Pros & Cons

Ghee Vs Butter: Which Is Healthier