എ.കെ.ആന്റണി രാജ്യസഭയിൽ മിണ്ടാപ്പൂച്ച

https://www.newindianexpress.com/states/kerala/2018/may/13/mps-from-kerala-whiled-away-their-time-in-rajya-sabha-1813932.html

https://prsindia.org/mptrack/rajya-sabha/akantony



മാധ്യമങ്ങളുടെ ലാളനയിൽ വളർന്നു വന്ന രാഷ്ട്രീയ നേതാവ്; പാർലമെന്റേറിയൻ എന്ന നിലയിൽ ഏറ്റവൂം മോശം പെർഫോമൻസ്. കോൺഗ്രസിനുള്ളിൽ കെ.കരുണാകരന്റെ മക്കൾ വാൽസല്യത്തിനെതിരെ  ഗ്രൂപ്പ് യുദ്ധത്തിന്റെ പടനായക സ്ഥാനം വഹിച്ച  അതേ ആന്റണി സ്വന്തം പുത്രന് കോൺഗ്രസിനുള്ളിൽ ഒട്ടും അപ്രധാനമല്ലാത്ത പദവി തരപ്പെടുത്തുന്നതിൽ ഒരു വീഴ്ചയും വരുത്തിയില്ല. കോൺഗ്രസിന്റെ പോഷക സംഘടനകളായ കെ.എസ്.യു, യൂത്ത് കോൺഗ്രസ് സംഘടനകളിലൊന്നും ഒരിക്കലും പ്രവർത്തിക്കാത്ത അനിൽ ആന്റണിയെന്ന എ.കെ.ആന്റണിയുടെ പുത്രൻ കോൺഗ്രസിന്റെ സോഷ്യൽ മീഡിയ സെല്ലിന്റെ മുഖ്യ ചുമതലക്കാരനാണിപ്പോൾ. കോൺഗ്രസ് സ്വീകരിക്കുന്ന മൃദു ഹിന്ദുത്വ നിലപാടുകൾ ഉപേക്ഷിച്ച്  ശുദ്ധ മതേതരത്വ നിലപാടിന് വേണ്ടി കോൺഗ്രസിനുള്ളിലെ തല മുതിർന്ന 23 നേതാക്കൾ പരസ്യ പ്രതികരണങ്ങളുമായി രംഗത്തെത്തിയപ്പോളും ആന്റണിയെന്ന "ആദർശത്തിന്റെ പടത്തലവൻ" സോണിയ/ രാഹുൽ/പ്രിയങ്കാ വധേര കുടുംബ മേധാവിത്തത്തിന്റെ അടുക്കളക്കാരനായി മാറുന്ന ദൈന്യാവസ്ഥയാണ് അടുത്തൂൺ പറ്റാൻ പോകുമ്പോഴും ദൃശ്യമാകുന്നത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഊട്ടി

കൂരോപ്പള്ളില്‍ ചാക്കോച്ചന്‍ വാഴൂരിന്‍റെ ചരിത്ര പുരുഷന്‍.!

External Debt of India