''കാലൻ വന്നു വിളിച്ചിട്ടും പോകാത്തതെന്താടാ കോവാലാ..'

അസുഖ ബാധിതനായ എകെജിയെ പരിചരിച്ചു കൊണ്ടിരിക്കവേ ആശുപത്രിയിലെ ജനൽ പടികളെ കടന്നു വന്നിരുന്ന ആ നിരന്തരമായ മുദ്രാവാക്യം വിളികളെ ഈറനണിഞ്ഞ കണ്ണുകളോടെ സുശീല ഗോപാലൻ എന്നും ഓർത്തുകൊണ്ടിരുന്നു..
   ''കാലൻ വന്നു വിളിച്ചിട്ടും പോകാത്തതെന്താടാ കോവാലാ..''
   എകെജി അത് കേൾക്കുന്നുണ്ടോ എന്നോർത്ത് സുശീലയ്ക്ക് ഭയമായിരുന്നു..
അവർ എകെജിയെ വിഹ്വലതയോടെ നോക്കി..
പാതിയടഞ്ഞു നിന്ന കണ്ണുകൾ.. പക്ഷേ ആ ചുണ്ടുകളിൽ അപ്പോഴും ചെറിയ മന്ദ സ്മിതം മാത്രം..
   ഇന്ത്യ കണ്ട ഏറ്റവും യുഗപ്രഭാവനായ മനുഷ്യൻ അവസാന നാളുകളിലേയ്ക്ക് അടുക്കുകയായിരുന്നു..
  സാക്ഷാൽ ജവഹർ ലാൽ നെഹ്‌റു പോലും ആരാധനയോടെ നോക്കി കണ്ടിരുന്ന എകെജിയുടെ അവസാന നിമിഷങ്ങളെ കോൺഗ്രസും സഖ്യ കക്ഷികളും കേരളമെങ്ങും നേരിട്ടത്.. :''കാലൻ വന്ന് വിളിച്ചിട്ടും പോകാത്തതെന്താടാ കോവാലാ ''
എന്ന മുദ്രാവാക്യം വിളികളോടെയായിരുന്നു..
  എകെജിയെ ആശുപത്രിയിൽ സന്ദർശിക്കാനും പരിചരിക്കാനുമുള്ള യാത്രയ്ക്കിടെ തെരുവിലൂടെ നടന്ന് നീങ്ങിയ ഇത്തരം ആൾക്കൂട്ടങ്ങളുടെ ഓർമകളെ ഇഎംഎസും സുശീല ഗോപാലനും പലപ്പോഴായി വേദനയോടെ ഓർത്തെടുത്തിട്ടുണ്ട്..
   ഇഎംഎസും ഇത്തരം അധിക്ഷേപങ്ങൾ കേട്ടിരുന്നുവല്ലോ..
''വേണ്ടി വന്നാൽ ആ വിക്കൻ നമ്പൂരിയുടെ ഭാര്യ ആര്യ അന്തർജനത്തെയും മകൾ ഉഷയെയും ബലം പ്രയോഗിച്ചു കെട്ടുമെന്നും'' അക്കാലത്തെ മുദ്രാവാക്യമായിരുന്നു..
    ''ഗൗരി പെണ്ണെ ചോത്തീ പുല്ല് പറിയ്ക്കാൻ പൊയ്ക്കോളൂ ''
ഇത് ഗൗരിയമ്മയ്ക്കെതിരെ വന്ന കോൺഗ്രസ്‌ നയിക്കുന്ന മുന്നണി മുദ്രാവാക്യമായിരുന്നു..
   പണ്ടത്തെ കമ്മ്യൂണിസ്റ്റുകാർ നല്ലവരായിരുന്നു.. ഇപ്പോഴത്തേത് വളരെ മോശം എന്ന മട്ടിലുള്ള ധാരാളം അഭിപ്രായങ്ങൾ പല കോണുകളിൽ നിന്നായി നിങ്ങളും കേട്ട് കാണുമല്ലോ...
  കമ്മ്യൂണിസ്റ്റുകാർ ഒരു കാലത്തും ഇവരുടെ മുന്നിൽ അംഗീകരിക്കപ്പെട്ടിട്ടില്ല എന്ന് മാത്രവുമല്ല.. ഇന്നത്തേതിനേക്കാൾ അതി നികൃഷ്ടമായി ആ 'നല്ല കമ്മ്യൂണിസ്റ്റുകാരെ' വ്യക്തിപരമായി പോലും വേട്ടയാടിവരാണ് ഇന്ന് താരതമ്യം ചെയ്യുന്നവരുടെ മുൻ തലമുറക്കാർ എന്ന് പ്രത്യേകമോർമിക്കണം..
  എകെജി മരിച്ചു മണ്ണോട് ചേർന്നു എന്നുറപ്പാക്കിയതിന് ശേഷം മാത്രമേ ഇവർ മുദ്രാവാക്യം വിളി നിർത്തിയിട്ടുള്ളൂ...
   അത്തരം സംസ്കാര ശൂന്യമായ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ പേരിൽ ഇവരൊന്നും ഒര് കാലത്തും ഓഡിറ്റ് ചെയ്യപ്പെട്ടിട്ടില്ല എന്ന് മാത്രവുമല്ല അതേ പാരമ്പര്യക്കാർ..അന്ന് നല്ലതും ഇന്ന് മോശവും വാദവുമായി പുതിയ നമ്പറുകൾ ഇടുകയും ചെയ്യുന്നു..
   
   ഇഎംഎസ്, ഇകെ നായനാർ ഇവരെല്ലാം തന്നെ വളരെ നീചമായ വ്യക്തി അതിക്ഷേപങ്ങളെ നേരിട്ട് കടന്നു വന്നവരാണ്..
   നിക്ഷ്പക്ഷരുടെയോ കോൺഗ്രസ്, തുടങ്ങിയ പാർട്ടികളുടെയോ ഒരനുകമ്പയും ഒരുകാലത്തും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾക്ക് ലഭിച്ചിട്ടില്ല..
  നിങ്ങളുടെ അനുകമ്പ ഞങ്ങൾക്ക് വേണ്ട.. ഞങ്ങളത് ആഗ്രഹിച്ചു വന്നവരല്ല എന്ന് അക്കാലത്തെ കമ്മ്യൂണിസ്റ്റുകളുടെ പ്രഖ്യാപിത നയവും ആയിരുന്നല്ലോ..
..... .....  .....
   1977 മാർച്ച്‌ 22 ന് ഇന്ത്യൻ അധസ്ഥിത വർഗ്ഗത്തിന്റെ ഉദയ സൂര്യൻ.. സഖാവ് എ കെ ഗോപാലൻ ലോകത്തോട് വിട പറഞ്ഞു..

  #AKG
  #എകെഗോപാലൻ
  #AKGopalan
  സ്വരാജ്യം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കൂരോപ്പള്ളില്‍ ചാക്കോച്ചന്‍ വാഴൂരിന്‍റെ ചരിത്ര പുരുഷന്‍.!

Mixed Economic System: Characteristics, Examples, Pros & Cons

Ghee Vs Butter: Which Is Healthier