കെ.റെയിൽ; നഷ്ട പരിഹാരം ഇങ്ങനെ
#Krail
#the_money_you_can_make
നിങ്ങൾക്ക് , ഒരു ആറ് സെൻറ് സ്ഥലം ഉണ്ട് എന്ന് വിചാരിക്കുക. അതിൽ ഒരു വീടും ഉണ്ട്.
Krail പോകുന്ന പാതയിൽ ഈ വീടും സ്ഥലവും ഉൾപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ ഒരു ഗ്രാമപ്രദേശമാണ് എന്ന് ചിന്തിക്കുക.
🌞 ഇതുമായി അടുത്ത ബന്ധുവും ഇത്തരം കാര്യങ്ങളിൽ state governmentൻ്റെ ഭാഗത്തുനിന്ന് very recently പ്രവർത്തിച്ച് പരിചയവും ഉള്ള ഒരു വ്യക്തി എന്ന നിലയിൽ ഞാൻ പറയുന്നത്,( i was working with gov.)
Land acquisition ടീം ആദ്യം നിങ്ങളുടെ സ്ഥലം വാല്യൂ ചെയ്യും. ഇതിൽ land valuation and building valuation ഉണ്ട്.
Land valutionൽ നിങ്ങളുടെ സ്ഥലം മുഴുവൻ അളന്ന് തിട്ടപ്പെടുത്തും. അതിൽഉള്ള മരങ്ങൾ അടക്കം ഉൾപ്പെടും. എന്നിട്ട് propertyയുടെ മൊത്തവില കണക്കാക്കി റിപ്പോർട്ട് തയാറാകും.
സെൻറ് നു നിങ്ങളുടെ അവിടെ മൂന്നുലക്ഷം രൂപ ഉണ്ടെന്ന് വിചാരിക്കുക.. ( മരങ്ങൾ ഒരു 10,000 രൂപക് ഉണ്ടെന്ന് നിഗമനം ചെയ്യാം ( ഏത് മരം ആണ് എന്ന് അനുസരിച്ച് വില കൂടും))
🔻 നിങ്ങൾക്ക് 6 സെൻറ് സ്ഥലം ഉണ്ട്.
സെൻറ് നു മൂന്നുലക്ഷം
3 *6 = 18 ലക്ഷം + 10,000
Total = 18.1 ലക്ഷം.
ഇനി അടുത്തത് Building Valution team വരും.
അവർ നിങ്ങളുടെ വീടിൻ്റെ മൊത്തവില കണക്കാകും. ഇതിൽ വില കണക്കാക്കുന്നതിൻ്റെ base, മണ്ണിനടിയിലും മുകളിലുമുള്ള ഉള്ള മണ്ണ് അല്ലാത്ത എല്ലാ unmovable വസ്തുവിൻ്റെയും വില കണക്കാക്കും.ഉദാഹരണം പറഞ്ഞാൽ നിങ്ങളുടെ വീടിൻ്റെ ജനലിൻ്റെ കമ്പിയുടെ എണ്ണവും കനവും നീളവും എടുത്ത് അതിൻറെ വില കണ്ടുപിടിക്കും, വേറൊരു ഉദാഹരണം പറഞ്ഞാൽ വാതിൽ മാത്രമല്ല വാതിലിൻ്റെ പിടി, കട്ടിള, hook, key set,,,,, പിന്നെ ടൈല്, electrification switchboards തുടങ്ങി വീട്ടിലുള്ളതും പുറത്തുമുള്ള സകല സാധനത്തിനും വില എടുക്കും... Concrete structure ഇൻറെ വില എടുക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ..
വേറൊരു സംഗതി ബിൽഡിംഗ് പണിയാൻ ആദ്യം ഫൗണ്ടേഷൻ വേണ്ടി ഭൂമിക്ക് താഴെ കുഴിക്കുംമല്ലോ... അതിനുള്ള ചെലവ് അടക്കം കൂട്ടും..Also വീടിന് പുറത്തുള്ള കമൻറ് കുഴി കിണർ എല്ലാം കൂട്ടും...
അങ്ങനെ മൊത്തം കൂട്ടി ഒരു total amount കണക്കാക്കും....എന്നിട്ട് പഞ്ചായത്തിൽ പോയി building age certificate ഉണ്ടാക്കും... എന്നിട്ട് ബിൽഡിങ്ങിന് പഴക്കം നിശ്ചയിച്ച് ഒരു depreciation, amountൽ കാണിക്കും
(മിക്ക കേസുകളിലും ഈ ഡിപ്രീസിയേഷൻ അവർ എടുക്കാറില്ല.... എടുത്താൽ തന്നെ വളരെ വളരെ തുച്ഛമായ കുറവ് മാത്രമേ ഉള്ളൂ, so അത് ചിന്തിക്കേണ്ട പോലും കാര്യമില്ല)
🔻
അങ്ങനെ building valuation കഴിഞ്ഞപ്പോൾ നിങ്ങൾക്ക് കിട്ടിയ വീടിൻറെ വില
ഒരു 35 ലക്ഷം ആണെന്ന് വിചാരിക്കുക....
🔻🔻
അങ്ങനെ സ്ഥലത്തെൻ്റെയും വീടിൻറെയും വിലയായി
18.1 (land) + 35 (building) = 53.1 ലക്ഷം രൂപ നിങ്ങൾക്ക് കിട്ടും....
ഇനി KRAIL നഷ്ടപരിഹാര കണക്ക് പ്രകാരം
നിങ്ങൾക്ക് കിട്ടുന്ന നഷ്ടപരിഹാരത്തിൻ്റെ 4 ഇരട്ടിയാണ് നിങ്ങൾക്ക് ലഭിക്കുന്നത്....
അതായത്,
53.1*4 =
🌞🌞രണ്ട് കോടി 12 ലക്ഷം രൂപ...🌞🌞
നിങ്ങൾക്ക് മൊത്തം ഗവൺമെൻറ് കൈയിൽനിന്ന് രണ്ടു കോടി 12 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കുന്നത്....(ഇതിലും കൂടുതൽ കാശ് വേണമെങ്കിൽ നിങ്ങൾക്ക് കോടതിയിൽ പോയി വാദിച്ച് എടുക്കാനും option ഉണ്ട്)
----------------------------------------
ഇപ്പോൾ സമരം ചെയ്യുന്ന ഭൂരിഭാഗം ആളുകളും fund കിട്ടി തുടങ്ങുമ്പോൾ സമരത്തിൽ നിന്ന് പിൻമാറുമെന്ന് സംശയമില്ല.
കാരണം ഞാൻ ഇത് നേരിട്ട് കണ്ടതാണ്,
ഒരുകൂട്ടം ആളുകൾക്ക് എതിർപ്പുണ്ടായിരുന്നു, അതിൽ ഒരുത്തന് GOV വലിയൊരു തുക കൈമാറിയപ്പോഴേക്കും, ബാക്കിയുള്ളവരുടെ എതിർപ്പ് താനെ നിന്നു..
Fund കയ്യിൽ എത്തിയപ്പോഴേക്കും മിക്കവരും ഹാപ്പി....😅😅
(അതിലൊരുത്തൻ പിന്നീടും കേസുമായി ഹൈക്കോടതിയിൽ പോയി കൂടുതൽ പൈസ മേടിച്ചു എടുത്തു)
(പിന്നെ ചിലർ പറയുന്നത് ഗവൺമെൻറ് സ്ഥലത്തിന് വളരെ വില കുറച്ചാണ് കാണിക്കുന്നത് എന്ന്, ഇത് ശുദ്ധ അസംബന്ധമാണ്, അവർക്ക് ഇതിനെപ്പറ്റി അറിവ് ഇല്ലാത്തതുകൊണ്ടാണ്, അന്ന് നഷ്ടപരിഹാരം കിട്ടിയവർക്ക് വമ്പൻ ലാഭമാണ് കിട്ടിയത്.. ആ ആളുകളുമായി നേരിട്ട് പ്രവർത്തിച്ചതാണ് ഞാൻ... എല്ലാവരും 100% സന്തുഷ്ടരായിരുന്നു, )
++++++++
ഇപ്പോൾ ആളുകൾ സമരം ചെയ്യുന്നതിന് ഒരു പ്രധാന കാരണം,. ഗവൺമെൻറ് തങ്ങളുടെ സ്ഥലം ഏറ്റെടുത്ത് തങ്ങളെ പെരുവഴിയിൽ ആകും എന്നതാണ്...
എന്നാൽ 100% ഉറപ്പോടെ ഞാൻ പറയുന്നു, ഫുൾ നഷ്ടപരിഹാരം കൈമാറാതെ government ഇവരുടെ ഒരു തുണ്ട് ഭൂമി പോലും ഏറ്റെടുക്കില്ല....
Krail ഇൻറെ കാര്യത്തിൽ പലർക്കും ലക്ഷങ്ങളും കോടികളും കിട്ടി തുടങ്ങുമ്പോൾ തന്നെ സമരങ്ങളൊക്കെ താനെ താഴും...
അതുപോലെ ഫണ്ട് വരാൻ പത്തും പതിനഞ്ചും വർഷം delay ആകുമെന്ന് പേടിയാണ് പലർക്കും...
ഈ Krail ൻ്റെ കാര്യത്തിൽ ഉറപ്പായും കാണില്ല.. വളരെ fast ആയിരിക്കും...
(ശരിയാണ് എല്ലാവരും അനുകൂലിക്കില്ല എപ്പോഴും എതിർപ്പ് ഉള്ള പലരും കാണും).
Ameer Paradan
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ