കൂരോപ്പള്ളില്‍ ചാക്കോച്ചന്‍ വാഴൂരിന്‍റെ ചരിത്ര പുരുഷന്‍.!

കൂരോപ്പള്ളില്‍ ചാക്കോച്ചന്‍ ! വാഴൂരിന്റെ ചരിത്രത്തില്‍ ആര്‍ക്കും മറക്കാനാവാത്ത വ്യക്തിത്വത്തിന്റെ ഉടമ ആയിരുന്നു. ഇദ്ദേഹത്തിന്റെ ജനനം കൊല്ലവര്‍ഷം 1038 - ല്‍ ആയിരുന്നു.1093 ചിങ്ങം പതിനെട്ടിന് അമ്പത്തഞ്ചു വയസെത്തിയപ്പോള്‍ പനി ബാധ മൂലം മരണമടഞ്ഞു.  സെപ്റ്റംബര്‍ 3 ആണ്  ചാക്കോച്ചന്‍റെ ചരമ  ദിനം ആണ്. വാഴൂര്‍ വേങ്ങത്താനം കുടുംബാംഗം മറിയാമ്മ ആയിരുന്നു.ഇദ്ദേഹത്തിന്റെ സഹധര്‍മ്മിണി . മൂല കുടുംബം പുതുപ്പള്ളിയില്‍ ആയിരുന്നു. ഇദ്ദേഹത്തിനു മക്കള്‍ ആറു പേര്‍ മറിയം (കുഞ്ഞു പെണ്ണ്), കുഞ്ഞേലി, അന്നമ്മ , റാഹേല്‍ സാറാമ്മ, കുരുവിള (കൊച്ച് ).

ഏക പുത്രന്‍ കുരുവിള പതിനൊന്നാം വയസ്സില്‍ പനി ബാധ മൂലം മരണമടഞ്ഞത്‌ ചാക്കോച്ചനെ മാനസികമായി ഏറെ തളര്‍ത്തി. ഏറെ ഭുസ്വത്തിന്റെ ഉടമ ആയിരുന്ന ചാക്കോച്ചന്‍ തന്റെ സ്വത്തില്‍ സിംഹ ഭാഗവും പുത്രന്റെ മരണത്തെ തുടര്‍ന്ന്  വിറ്റു . ദാന ശീലനായിരുന്ന ചാക്കോച്ചന്‍ വായ്പക്ക് പണം ആവശ്യപ്പെട്ടു സമീപിക്കുന്ന ആരെയും വെറും കയ്യോടെ വിട്ടിരുന്നില്ല . ഇങ്ങിനെ പണം വായ്പ വാങ്ങിയിരുന്നവരില്‍ പാമ്പാടി തിരുമേനിയുടെ ജേഷ്ഠ സഹോദരന്‍ കുട്ടി മാത്രം ആണ്  വായ്പ ആയി വാങ്ങിയ പണം ചാക്കോച്ചന്റെ അകാലമായ മരണത്തിനു ശേഷം സത്യസന്ധമായി തിരികെ നല്‍കിയത്.

വാഴൂര്‍ പുളിക്കല്‍ കവലയില്‍ സ്ഥിതി ചെയ്യുന്ന സെന്റ്‌ പീറ്റേഴ്സ് ഓര്‍ത്തഡോക്‍സ്‌ പള്ളിയുടെ സ്ഥാപനത്തിനും  പള്ളിയുടെ കൂറ്റന്‍, കരിങ്കല്‍ നടയുടെ നിര്‍മ്മാണത്തിനും  നേതൃത്വം നല്‍കിയത് ഇദ്ദേഹം ആയിരുന്നു. 

മോട്ടോര്‍ വാഹനങ്ങള്‍ സുഗമം അല്ലാതിരുന്ന ആദ്യ കാലത്ത്  മലഞ്ചരക്ക് ഗതാഗതത്തിന് പ്രധാനമായും ആശ്രയിച്ചിരുന്നത് കാളവണ്ടികളെ ആയിരുന്നു .പീരുമേട് നിന്നും കോട്ടയത്തേക്ക് മലഞ്ചരക്ക് കൊണ്ടു പോന്ന നിരവധി കാളവണ്ടികള്‍ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ ഉള്ളതായിരുന്നു.

ചാക്കോച്ചന്  രണ്ടു സഹോദരന്മാരും ഒരു സഹോദരിയും ഉണ്ടായിരുന്നു. സഹോദരങ്ങള്‍ വെങ്ങാലൂര്‍ കുഞ്ഞു വറുഗീസ് , ഒക്കാണ്ട .ഏക സഹോദരിയെ വാഴൂര്‍ കുളങ്ങര കുടുംബത്തിലേക്ക് വിവാഹം കഴിച്ചയച്ചു .ചാക്കോച്ചന്റെ പിതൃ സഹോദരിയെ വിവാഹം കഴിച്ചയച്ചത് കൊല്ലാട് കൊടുവത്തു കുടുംബത്തിലേക്കാണ് . കൊടുവത്തു പരേതനായ മുന്‍ MLA എം തോമസ്‌ വക്കീലിന്റെ പിതാവ് കൊച്ചുപാപ്പി ഇവരുടെ പുത്രനാണ് .അഡ്വ. എം.തോമസിന്‍റെ പുത്രന്‍ അഡ്വ.സുരേഷ് ബാബുതോമസ് കേരളത്തിലെ അറിയപ്പെടുന്ന ക്രിമിനല്‍ അഭിഭാഷകനാണ്. കൊടുവത്തു കൊച്ചുപാപ്പിയുടെ മധ്യസ്ഥതയില്‍ ആയിരുന്നു ചാക്കോച്ചന്റെ മരണ ശേഷം കൂരോപ്പള്ളി ചാക്കോച്ചന്റെ.. സ്വത്തുക്കള്‍‍ പെണ്‍ മക്കള്‍ക്കായി ഭാഗം ചെയ്തു നല്‍കിയത്. ചാക്കോച്ചന്റെ സഹോദരിക്ക് പീലി ഉള്‍പ്പെടെ എട്ട്  മക്കള്‍.

ചുങ്കത്തിൽ പറമ്പിൽ (കരിമ്പന്നൂർ കൊണ്ടോടിക്കൽ)

ചാക്കോച്ചന്റെ മൂത്ത മകള്‍ മറിയം (കുഞ്ഞു പെണ്ണ് ) വിവാഹം കഴിച്ചത് വാഴൂര്‍ കൊണ്ടോടിക്കല്‍ കുടുംബം വറുഗീസിന്റെ മൂത്ത പുത്രന്‍ ഈശോയെ ആയിരുന്നു. ആ കുടുംബം ഇപ്പോള്‍ “ചുങ്കത്തില്‍ പറമ്പില്‍ “ കുടുംബം എന്നറിയപ്പെടുന്നു. വിവാഹിത ആകുമ്പോള്‍ മറിയത്തിനു വയസ് പതിനൊന്ന് . ഈശോക്ക് വയസ് പതിനാറ് .വധുവിനെ തോളത്തെടുത്ത് ആയിരുന്നത്രെ വിവാഹം നടന്ന പാമ്പാടി പള്ളിയിലേക്ക് കൊണ്ടുപോയത് . മറിയത്തിന്റെ നീണ്ട മുടിയും നീണ്ട കാതും കണ്ടു ആകര്‍ഷിക്കപ്പെട്ടു ആയിരുന്നത്രെ കൂരോപ്പള്ളിയില്‍ എത്തിയ കൊണ്ടോടിക്കല്‍ വറുഗീസ് തന്റെ പുത്രന്‍ ഈശോക്ക് വേണ്ടി വിവാഹാലോചന നടത്തിയത്‌ . ഈശോ - മറിയം ദമ്പതികള്‍ക്ക്  മക്കള്‍ പത്തു പേര്‍ . ആണ്‍ മക്കള്‍ ആറ് ,പെണ്‍ മക്കള്‍ നാല് . ഇന്നമ്മ, ഉണ്ണൂണ്ണി (വറുഗീസ്), കൊച്ച് (ചാക്കോ), കുഞ്ഞച്ചന്‍ (കുരുവിള), കുഞ്ഞമ്മ (മറിയാമ്മ ), കുട്ടിയമ്മ , കുഞ്ഞൂഞ്ഞു (മാത്യു), അവറാച്ചന്‍ (എബ്രഹാം ), അമ്മിണി (അന്നമ്മ) , തങ്കായി (അലക്സാണ്ടര്)‍ എന്നിവര്‍ ആണ് മക്കള്‍ .ഇവരില്‍ കുട്ടിയമ്മ ചെറു പ്രായത്തില്‍ തന്നെ മരണമടഞ്ഞു. ഇന്നമ്മയെ വിവാഹം കഴിച്ചത് ഊളമാക്കല്‍,അന്ത്രയോസ്.(മക്കള്‍ ഒന്‍പതു പേര്‍ )  ശൈശവ പ്രായത്തില്‍ തന്നെ നാലുപേര്‍ മരിച്ചു. ശേഷിച്ച മക്കള്‍ തങ്കമ്മ (പാമ്പാടി, മാട്ടേല്‍),അച്ചന്‍ കുഞ്ഞ്, അന്നമ്മ (വാകത്താനം ഈഴക്കുന്നേല്‍ ),  ഏലിയാമ്മ,(അരീപ്പറമ്പ്,പൂതിരിക്കല്‍ ) കുഞ്ഞു മോന്‍. മക്കളില്‍ ഈശോ ആന്‍ഡ്രൂസ് (കുഞ്ഞുമോന്‍) അന്തരിച്ചു.

 ഉണ്ണൂണ്ണി വിവാഹം കഴിച്ചത് മല്ലപ്പള്ളി ആനിക്കാട്  വെവള്ളരിങ്ങാട്ട് പാറോലിക്കല്‍ പി.കെ.ജോണിന്‍റെ പുത്രി തങ്കമ്മയെ (മക്കള്‍ നാലുപേര്‍ )  മക്കള്‍ രാജു, ബാബുക്കുട്ടി, മേഴ്സി, ജോര്‍ജ്ജ് കുട്ടി.മക്കളില്‍ രാജു വറുഗീസ് . ബാബുക്കുട്ടി (സി.വി.ജോണ്‍ ) എന്നിവര്‍ അന്തരിച്ചു.

ചാക്കോ (കൊച്ച്)വിവാഹം കഴിച്ചത് പാമ്പാടി , പങ്ങട ചോകോന്‍ പറമ്പില്‍ മറിയാമ്മയെ, മക്കള്‍  ആറു പേര്‍ ,മക്കള്‍ ഈശോ ജേക്കബ് (ഹൂസ്റ്റണ്‍) ലീലാമ്മ (ചീരഞ്ചിറ, മറുകുമ്മൂട്), കൊച്ചുമോള്‍,(ഇരവിനെല്ലൂര്‍) ബേബിച്ചന്‍, ജോയി,വത്സമ്മ (കുമളി,അണക്കര കാവുങ്കല്‍). ഇതില്‍ ബേബിച്ചന്‍ ചെറു പ്രായത്തില്‍ അപകടത്തില്‍ മരിച്ചു.

കുഞ്ഞച്ചന്റെ ആദ്യ വിവാഹം ഒളശ ബേബിക്കുട്ടിയെ ( അദ്ധ്യാപിക ) .ആദ്യ ഭാര്യയുടെ മരണത്തെ തുടര്‍ന്ന് രണ്ടാമത്തെ വിവാഹം മല്ലപ്പള്ളി, കല്ലൂപ്പാറ പള്ളിക്കല്‍ കുടുംബത്തിലെ ഇടിക്കുളയുടെ പുത്രി ശോശാമ്മയെ. ഇരു വിവാഹങ്ങളില്‍ മൂന്ന് പെണ്‍മക്കള്‍ . ആദ്യ വിവാഹത്തില്‍ മക്കള്‍ രണ്ടുപേര്‍ ഗ്രേസി, സുമ.രണ്ടാം വിവാഹത്തില്‍ ഒരു മകള്‍ സാലി (റിട്ട. ഹെഡ്മിസ്ട്രസ് )

കുഞ്ഞമ്മയെ വിവാഹം കഴിച്ചത് തിരുവാര്‍പ്പ് വാഴത്തറ ജേക്കബ്‌.( 1993 സെപ്റ്റംബർ 23 മരണം). കുഞ്ഞമ്മ 2015 ആഗസ്റ്റ് 13 ന് മരണമടഞ്ഞു.നാലു മക്കള്‍. മക്കള്‍ വി.ജെ.ജോൺ(ബാബു) ( റിട്ട. കെ.എസ്.ആര്‍.ടി.സി ഇൻസ്പെക്ടർ), മോളി (റിട്ട. ഹെഡ്മിസ്ട്രസ്) ,അശ്വതി, വി.ജെ.ജേക്കബ് (ജോയി) റിട്ട .ഹവീല്‍ദാര്‍ ആര്‍മി) അശ്വതി ശൈശവത്തില്‍ തന്നെ മരണമടഞ്ഞു.

 മാത്യു (കുഞ്ഞൂഞ്ഞ് ) വിവാഹം കഴിച്ചത്,. വാഴൂര്‍ പേരാലും മൂട് പിണര്‍കുടിയില്‍ ഇങ്കാമ്മയെ.മക്കള്‍ അഞ്ച് പേര്‍. ഷേര്‍ലി (വെച്ചൂച്ചിറ), ലിസി (എറണാകുളം),റാണി ( കാനഡ), രാധ(കോഴഞ്ചേരി), സുരേഷ്.(മുണ്ടക്കയം)

ഏബ്രഹാം (അവറാച്ചന്‍ ) വിവാഹം കഴിച്ചത് ലില്ലിക്കുട്ടിയെ, തുമ്പമണ്‍ കോട്ടക്കല്‍ നെടുവേലില്‍ കുടുംബം(റീട്ട. അദ്ധ്യാപിക) ഒരു പുത്രന്‍.സുനില്‍.സി.ഏബ്രഹാം (മനോരമ)

അമ്മിണിയെ വിവാഹം കഴിച്ചത് മണര്‍കാട് വലിയ വടക്കേടത്ത് സ്കറിയ. രണ്ടു മക്കള്‍.ജിജി, മിനി (റിട്ട നേഴ്സ്). ജിജി ഇപ്പോൾ മണർകാട് ഗ്രാമപഞ്ചായത്ത് അംഗമാണ്.

തങ്കായി വിവാഹം കഴിച്ചത് കൂത്താട്ടുകുളം ഉറുമ്പില്‍ വീട്ടില്‍ അമ്മിണിയെ, മക്കള്‍ രണ്ട്. ഡെന്നി, ഫിന്നി (ഇരുവരും മനോരമയില്‍)

ഞണ്ടുകുളം കുടുംബം

ചാക്കോച്ചന്റെ രണ്ടാമത്തെ മകള്‍ കുഞ്ഞേലിയെ വിവാഹം കഴിച്ചത് മീനടം ചക്കാലക്കുഴിയിലായ ഞണ്ടുകുളം കുടുംബാംഗം തോമസ്‌ .മക്കള്‍ അഞ്ച് ,മൂന്ന് ആണ്‍ രണ്ടു പെണ്‍ മക്കള്‍ . ആണ്‍ മക്കള്‍ പാപ്പച്ചന്‍ ,കുറിയാച്ചന്‍,കുട്ടച്ചന്‍. പെണ്‍ മക്കള്‍ മൂത്തമകള്‍ കുഞ്ഞമ്മ അവിവാഹിത,കരള്‍ രോഗത്താല്‍ 31 -ാം വയസില്‍ മരിച്ചു. രണ്ടാമത്തെ മകള്‍ അന്നമ്മ (പാമ്പാടി, പൊയ്കക്കര),വിവാഹിത ,മക്കളില്ല. പാപ്പച്ചന് മക്കള്‍ മൂന്ന്.തോമസ് (അമേരിക്ക) ജേക്കബ് ( റിട്ട. സബ്.ഇന്‍സ്പെക്ടര്‍) ,വത്സമ്മ.(എടക്കാട്ടു കുന്നേല്‍ ).

കുറിയാച്ചന് മക്കള്‍ 5 ആണ്‍ മക്കള്‍ രണ്ട് ,പെണ്‍ മക്കള്‍ മൂന്ന്. ഡെയിസി (തിരുവാര്‍പ്പ്), എല്‍സി (വെള്ളൂര്‍),സിസി (ആലാമ്പള്ളില്‍ ) ബിജു പിതൃ സഹോദരി അന്നമ്മയോടൊപ്പം വസിക്കുന്നു.

ചെമ്പകശേരി കുടുംബം


ചാക്കോച്ചന്റെ മൂന്നാമത്തെ മകള്‍ അന്നമ്മയെ വിവാഹം കഴിച്ചത്  ചെമ്പകശേരിയില്‍ (മൈലിയാങ്കൽ കുടുംബം) സ്കറിയ. മക്കള്‍ ഏഴ് പെണ്‍ അഞ്ച് , ആണ്‍ രണ്ട് ആണ്‍ മക്കള്‍ കുറിയാക്കോ (വിമുക്തഭടന്‍).കുറിയാക്കോ ഇന്ത്യൻ  ആർമിയിൽ നിന്ന് ഡപ്യൂട്ടേഷനിൽ ആൻഡമാൻ നിക്കോബാർ പോലീസ് സേനയിൽ സർക്കിൾ ഇൻസ്പെക്ടർ ആയി സേവനം അനുഷ്ടിച്ചു. ചാക്കോച്ചി (അദ്ധ്യാപകര്‍ റിട്ട.). നാഗാലാൻഡിൽ വിദ്യാഭ്യാസ വകുപ്പിൽ ഉയർന്ന പദവിയിൽ നിന്ന് റിട്ടയർ ചെയ്തു .പെണ്‍മക്കള്‍ ചിന്നമ്മ (അവിവാഹിത), തങ്കമ്മ(വിവാഹിത എരുമേലി) .റാഹേല്‍ കുട്ടി, കുഞ്ഞമ്മ.

പേഴമറ്റം കുടുംബം 

ചാക്കോച്ചന്റെ നാലാമത്തെ മകള്‍ റാഹേലിനെ വിവാഹം കഴിച്ചത് വാഴൂര്‍ പേഴമറ്റം കുഞ്ഞപ്പന്‍  (എബ്രഹാം). മക്കള്‍ ആറ് .ആണ്‍ രണ്ട് , പെണ്‍ നാല് . ആണ്‍ മക്കള്‍ കുഞ്ഞൂഞ്ഞ്, കുഞ്ഞച്ചന്‍ പെണ്‍മക്കള്‍ കുഞ്ഞമ്മ(നട്ടാശേരി).മറിയാമ്മ(റിട്ട. അദ്ധ്യാപിക), അച്ചാമ്മ, സാറാമ്മ (അമേരിക്ക)

കൂരോപ്പള്ളിൽ കുടുംബം 


ചാക്കോച്ചന്റെ  അഞ്ചാമത്തെ മകള്‍ സാറാമ്മ .ഭര്‍ത്താവ് കല്ലൂപ്പാറ ഗീവര്‍ഗീസ് പണിക്കര്‍ . ആണ്‍ മക്കള്‍ ജേക്കബ് പണിക്കര്‍, ജേക്കബ് പണിക്കർ സിപിഐ സംസ്ഥാന സമിതി അംഗം ആയിരുന്നു

പരേതനായ ജോര്‍ജ്ജ് പണിക്കര്‍  (റിട്ട. അദ്ധ്യാപകന്‍ )‍.പെണ്‍ മക്കള്‍ കുഞ്ഞമ്മ , തങ്കമ്മ (അവിവാഹിത), അമ്മിണി. 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Mixed Economic System: Characteristics, Examples, Pros & Cons

Ghee Vs Butter: Which Is Healthier