സഭാ തർക്കം നിയമ നിർമ്മാണാധികാരം സർക്കാരിനെന്ന് സുപ്രീം കോടതി
സഭാ തർക്കങ്ങൾ അനുരജ്ഞനം വിജയിച്ചില്ലെങ്കിൽ സർക്കാരിന് നിയമം നിർമ്മിക്കാം.
സുപ്രീം കോടതി
വി.ജെ.ജോൺ , മണർകാട്
നിയമ പരിഷ്കാര കമ്മീഷൻ സർക്കാരിന് സമർപ്പിച്ച "ദ കേരള പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്, ടൈറ്റിൽ, ആൻഡ് ഇന്ററസ്റ്റ് ഓഫ് പാരിഷ് ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് റൈറ്റ് ഓഫ് വർഷിപ്പ് ഓഫ് ദ മെംബേഴ്സ് ഓഫ് മലങ്കര ചർച്ച് ബിൽ 2020" നിയമ നിർമ്മാണ നിർദ്ദേശം സ്വാഗതാർഹം.
മലങ്കര ഓർത്തഡോക്സ് ഭരണഘടന ബൈബിളോ , ഖുറാനോ , ഗീതയോ പോലെ ഒരിക്കലും ഭേദഗതി ചെയ്യാൻ കഴിയാത്ത മത ഗ്രന്ഥമല്ലെന്നും നിലവിലുള്ള സഭാ പ്രതിസന്ധികൾ പരിഹരിക്കാൻ ആ ഭരണഘടനയിലെ നടപടി ക്രമ പ്രകാരം ഭേദഗതി ചെയ്യാവുന്നതാണെന്നും സുപ്രീം കോടതി ജസ്റ്റീസ് അരുൺ മിശ്രയുടെ വിധിന്യായത്തിൽ പറയുന്നുണ്ട്.
"Once any Parishioner wants to change the 1934 Constitution, it is open to them to amend it as per the procedure. It is right that it therefore is not a Bible or holy book of Quran or other holy books which cannot be amended. The 1934 Constitution has been amended in the form of bye-laws or regulations applicable for governance of Parish churches a number of times, as aforesaid, and it can still be amended to take care of the legitimate grievances", (ഖണ്ഡിക79)
സുപ്രീംകോടതി അംഗീകരിച്ച ഭരണഘടന ഏകപക്ഷീയമായി ഓർത്തഡോക്സ് വിഭാഗം തയ്യാറാക്കിയതാണ്. യോജിച്ച സഭയിലെ പാതിയോളം വരുന്ന അന്ത്യോഖ്യാ പാത്രിയർക്കീസ് ബാവയുടെ ആത്മീയ മേലധികാരത്തിൻ വിശ്വസിക്കുന്ന വിശ്വാസി സമൂഹത്തിന്റെ വികാരങ്ങളെ ഒട്ടും മാനിക്കാതെ സ്വത്തധികാര മോഹത്തോടെ ഭ്രാന്തമായി നടപ്പിലാക്കിയതിനെ തുടർന്നായിരുന്നു 1970 ലെ ഭിന്നിപ്പുണ്ടായത്. 1934 ഓർത്തഡോക്സ് സഭാ ഭരണഘടന സഭയുടെ പൊതു ഭരണഘടനയായി കോടതി വിധി കൊണ്ടു മാത്രം മാറില്ലെന്ന തിരിച്ചറിവിലാണ് കോടതി മുമ്പാകെ യാക്കോബായ സഭ ഉന്നയിച്ച നിയമപരമായ ആവലാതികൾ (legitimate grievances" ) പരിഹരിക്കുന്നതിന് ഒരു മേശക്കു ചുറ്റുമിരുന്ന് ചർച്ചചെയ്ത് ഓർത്തഡോക്സ് ഭരണഘടനയിൽ ഉചിതമായ ഭേദഗതികൾ വരുത്താൻ സുപ്രീം കോടതി നിർദ്ദശിച്ചത്. സുപ്രീംകോടതി നിർദ്ദേശത്തിന് പുല്ലുവില പോലും കൽപ്പിക്കാതെ , പൊതു സമവായ ഭരണഘടനാ ഭേദഗതികൾക്ക് തയ്യാറാകാതെ ഉടൻ കോടതി വിധി ഏകപക്ഷീയമായി നടപ്പാക്കണമെന്ന വിചിത്രമായ നിലപാട് ആണ് ഓർത്തഡോക്സ് വിഭാഗം സ്വീകരിച്ചത്.
അനുരജ്ഞനത്തിന്റെ വാതിലുകൾ സർക്കാർ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയും, ഇതര ക്രൈസ്തവ സഭാ മേലദ്ധ്യക്ഷന്മാരും തുറന്നിട്ടെങ്കിലും തികഞ്ഞ ധാർഷ്ട്യത്തോടെ ഒത്തുതീർപ്പ് ചർച്ചകളെ ബഹിഷ്കരിച്ച ഓർത്തഡോക്സ് സഭയുടെ അതി തീവ്രവാദ നിലപാട് മൂലമാണ് ഒത്തുതീർപ്പ് സാദ്ധ്യതകൾ പൂർണ്ണമായും തടസപ്പെട്ടത്. ഇനി സുപ്രീംകോടതി വിധിയിൽ നിർദ്ദേശിച്ച നിയമ നിർമ്മാണം വഴിയുള്ള ഭരണഘടനാ ഭേദഗതി മാത്രമാണ് നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാനുള്ള ഏക പോം വഴി .
നിയമ നിർമ്മാണ സഭകൾ (Legislature ) വഴിയുള്ള ഭരണഘടനാ ഭേദഗതി സംബന്ധിച്ച് സുപ്രീം കോടതി വിധിയിൽ ഇങ്ങിനെ പറയുന്നു
"Appointment of and Priests is a secular matter and there can be legislation also in this regard by sovereigns and can be dealt with by secular authorities also."(ഖണ്ഡിക 123 )
What does sovereign mean in law?
Sovereignty is a political concept that refers to dominant power or supreme authority. ... The Sovereign is the one who exercises power without limitation. Sovereignty is essentially the power to make laws, even as Blackstone defined it.
ജസ്റ്റിസ് അരുൺ മിശ്ര തന്റെ വിധി ന്യായത്തി
ൽ വീണ്ടും പ്രസ്താവിക്കുന്നു"The only method to change management is to amend the Constitution of 1934 in accordance with law."
184 (XX)
സുപ്രീം കോടതി വിധിയിൽ പറയുന്ന നിയമ നിർമ്മാണ അധികാരമുള്ള Secular Authorities ഏതാണ് എന്ന് പരിശോധിക്കാം . ഇന്ത്യൻ ഭരണഘടന അനുഛേദം 246 ഏഴാം പട്ടികയിൽ രണ്ടാമത്തെ ലിസ്റ്റിൽ സംസ്ഥാനങ്ങൾക്ക് നിയമ നിർമ്മാണ അധികാരമുള്ള 66 ഇനങ്ങളാണുള്ളത് . ഇതിൽ പത്താമത്തെ ഇനം മൃതദേഹ സംസ്കാരം സംബന്ധിച്ചതാണ് . ഈ അധികാരം ഉപയോഗിച്ചാണ് സംസ്ഥാന സർക്കാർ ഓർത്തഡോൿസ് ഭരണഘടനയെ മറികടന്നു സിമിത്തേരി നിയമം പാസാക്കിയത് . മൂന്നാമത്തെ ലിസ്റ്റിൽ ഉൾപ്പെടുന്ന ഇരുപത്തിയെട്ടാമതു ഇനമാണ് മത സ്ഥാപനങ്ങളുടെ സ്വത്തു ഭരണ നിയമ നിർമ്മാണം സംബന്ധിച്ചുള്ളത്. കൺകറന്റ് ലിസ്റ്റിൽ ഉൾപ്പടുന്ന 47 ഇനങ്ങളുടെ നിയമ നിർമ്മാണ അധികാരം കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കുണ്ട് . ഈ അധികാരം ഉപയോഗിച്ചാണ് മഹാരാഷ്ട്ര , ഗുജറാത്ത് മദ്ധ്യപ്രദേശ് , ഗോവ , ഉത്തരാഖണ്ഡ് ഉൾപ്പെടെ നിരവധി ഇന്ത്യൻ സംസ്ഥാനങ്ങളിൽ മതസ്വത്തു നിയമങ്ങൾ ഉണ്ടായത് . ആ നിയമങ്ങൾ ഇന്ത്യൻ ഭരണഘടനക്ക് എതിരാണെന്ന ചിലരുടെ ആക്ഷേപങ്ങൾ തള്ളി സുപ്രീം കോടതി ഭരണഘടനാ ബഞ്ച് 1954 ൽ വിധി പറഞ്ഞിരുന്നു. (https://indiankanoon.org/doc/1307370/)
സുവ്യക്തമായ സുപ്രീം കോടതി വിധി പുറത്തു വന്നിട്ടും ആ വിധി ക്രൈസ്തവ സഭകൾക്ക് പ്രത്യേകിച്ച് റോമൻ കത്തോലിക്കാ സഭക്ക് ബാധകമല്ലെന്ന് വാദിച്ച് കത്തോലിക്കാ സഭ ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും ബോംബെ ഹൈക്കോടതിയും അവരുടെ ഹർജി തള്ളിക്കളഞ്ഞിരുന്നു.
(https://indiankanoon.org/doc/1912256/)
കേരളത്തിൽ ബോംബെ പബ്ലിക് ട്രസ്റ്റ് ആക്ട് 1950 പോലെ മത പൊതു സ്വത്ത് നിയമം ഇല്ലാത്തതിനാലാണ് ഇടവക പള്ളികളുടെ സ്വതന്ത്ര സ്വഭാവം നിഷേധിക്കുന്ന വിധിന്യായം തങ്ങൾ ഇറക്കുന്നതെന്ന് അരുൺ മിശ്രയുടെ വിധിന്യായത്തിൽ തന്നെ പറയുന്നുണ്ട് .വിധിയുടെ പ്രസക്ത ഭാഗം ശ്രദ്ധിക്കൂ .
" The properties of First District Church of the Brethren which vested in a public religious trust governed by the Bombay Public Trusts Act, was sought to be divested of the title to CNI merely on the basis of unification effected pursuant to deliberation and resolutions without following provisions regarding dissolution of society, merger etc. laid down under the Societies Registration Act and Bombay Public Trusts Act. The unification of the churches/church properties had no legal foundation. It was not justified on the ground of Articles 25 and 26 of the Constitution of India. In the aforesaid backdrop of the fact and the factual matrix, this Court has laid down the aforesaid decision. It is not a case of transfer of property. The property remains where it was and there is no effort to assign, limit, create, declare or extinguish, in present or in the future, any right, title or interest whether vested or contingent 259in the instant case. The Court dealt with the provisions of the Bombay Public Trusts Act in the aforesaid case. There is no such Act in force in the instant matter that holds the field."
(ഖണ്ഡിക 179 )
അതായത് 2009 ൽ നിയമ നിർമ്മാണത്തിനായി സർക്കാരിന് സമർപ്പിച്ച ചർച്ച് ആക്ട് അന്ന് നിയമമായി മാറിയിരുന്നെങ്കിൽ ജസ്റ്റീസ് അരുൺ മിശ്രക്ക് ഇത്തരമൊരു.വിധി പുറപ്പെടുവിക്കാനേ കഴിയുമായിരുന്നില്ല എന്നു ചുരുക്കം.
ജസ്റ്റീസ് അരുൺ മിശ്രയുടെ വിധിന്യായത്തിൽ ചൂണ്ടിക്കാണിക്കുന്ന മത സ്വത്തു പൊതു ഭരണ നിയമം ഉണ്ടാക്കേണ്ട " Secular Authorities (സെക്കുലർ അതോറിറ്റി") കേന്ദ്ര സംസ്ഥാന സർക്കാരുകളാണ് . സുപ്രീം കോടതി വിധിയിൽ നിർദേശിക്കുന്ന അധികാരം ഉപയോഗിച്ച് ചർച്ച് ആക്ട് നിയമം പാസാക്കുകയാണ് യഥാർത്ഥ കോടതി വിധി നടപ്പാക്കൽ എന്ന് ചുരുക്കം.
ഓർത്തഡോക്സ് ഭരണഘടന പ്രകാരമുള്ള "വികാരി" ഇടവക മെത്രാൻ , മലങ്കര മെത്രാൻ സ്ഥാനങ്ങൾ ലൗകിക പദവികളാണ്. വികാരി നിയമനം സംബന്ധിച്ച് നിയമ നിർമ്മാണമാകാം എന്ന് ജസ്റ്റീസ് അരുൺ മിശ്ര വിധിയിൽ വ്യക്തമായി പറയുന്നുണ്ട്. പള്ളിയുടെ മാനേജ്മെന്റ് സംവിധാനം സംബന്ധിച്ച നിയമാവലി മാത്രമാണ് 1934 ഭരണഘടനയെന്നും. ഈ ഭരണ മാനേജ്‌മെന്റ് മത നിയമാവലിക്ക് പകരം നിയമ നിർമ്മാണ സഭകൾക്ക് "(Legislative") സമഗ്രമായ നിയമ നിർമ്മാണമാകാമെന്നും ഈ വിധിയിൽ തുടർന്ന് പറയുന്നു .കോടതി നിർദ്ദേശിക്കുന്ന നിയമപരമായ നിയമ നിർമ്മാണത്തിൽ കൂടി "(In accordance with law ) 1934 ഭരണഘടന ഭേദഗതി ചെയ്യാൻ കഴിയും എന്നതാണ് യാഥാർത്ഥ്യം." Law " എന്നത് ഏതെങ്കിലും മത നിയമാവലികളല്ല. ഇതിന്റെ നിർവചനം ഇന്ത്യൻ ഭരണഘടന അനുഛേദം 13 ൽ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്.
സുപ്രീം കോടതി വിധി പറയുന്ന 1934 ഭരണഘടനയുടെ ഭേദഗതി നിയമ നിർമ്മാണ സഭകളുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. അതായത് അരുൺ മിശ്രയുടെ കോടതി വിധി പ്രകാരം തന്നെ പുതിയ നിയമം നിർമ്മിക്കാൻ കഴിയുമെന്ന് ചുരുക്കം.
കേരളാ സർക്കാർ അടുത്ത കാലത്ത് പുറത്തിറക്കിയ സെമിത്തേരി ഓർഡിനൻസും, പിന്നീട് നിയമ സഭ പാസാക്കിയ നിയമവും ഓർത്തഡോക്സ് സഭാ ഭരണഘടനയുടെ നിയമപരമായ ഭേദഗതിയായിരുന്നു. സമാനമായ സമഗ്ര സ്വത്തു ഭരണ മാനേജ്മെന്റ് സംവിധാനമാണ് നിർദ്ദിഷ്ട ചർച്ച് ആക്ട് വിഭാവന ചെയ്യുന്നത്. ചുരുക്കത്തിൽ ചർച്ച് ആക്ട് സുപ്രീംകോടതി വിധിയുടെ ലംഘനമല്ല. മറിച്ച് സുപ്രീം കോടതി വിധിക്ക് അനുസൃതമായ നിയമ സംഹിതയാണ്.
കഴിഞ്ഞ അൻപതു വർഷങ്ങളായി ഇരു സഭകളായി , വ്യത്യസ്ഥ വിശ്വാസങ്ങളും ആചാരങ്ങളും , അനുഷ്ടാനങ്ങളുമായി വേറിട്ടു നിന്നവരെ ഒരു കോടതി വിധിയുടെ മറവിൽ ഒരു സുപ്രഭാതത്തിൽ ഒരു നുകത്തിൽ കെട്ടാൻ കഴിയില്ല എന്ന തിരിച്ചറിവാണ് സർക്കാരിനുണ്ടാകേണ്ടത്. ആചാരാനുഷ്ടാനങ്ങളുടെ വൈജാത്യങ്ങളെ അനുവദിക്കുന്നതാണ് ഇന്ത്യൻ ഭരണഘടന.
സുപ്രീംകോടതി വിധിയുടെ നടപ്പാക്കൽ എന്നത് യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികളിലെ ബഹു ഭൂരിപക്ഷം ഇടവകാംഗങ്ങളെ പോലീസ് ബലപ്രയോഗത്താൽ പുറത്താക്കി ന്യൂനപക്ഷത്തെ ഏൽപ്പിച്ചു കൊടുക്കൽ അല്ല. ഇടവക പള്ളികളിലെ ഭൂരിപക്ഷം വരുന്ന വിശ്വാസി സമൂഹത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്ന നിയമ നിർമ്മാണമാണ് വിധി നടപ്പാക്കൽ. ഇതിന് പകരം പോലീസ് ബലപ്രയോഗത്താൽ ഇപ്പോൾ നടത്തുന്ന അന്യായ പള്ളി കയ്യേറ്റങ്ങളും, വിശ്വാസികളെ കുടിയൊഴിപ്പിക്കുന്നതും ശുദ്ധ ഭരണകൂട ഭീകരതയാണ് .
(xx)The 1934 Constitution is enforceable at present and the plea of its frustration or breach is not available to the Patriarch faction. Once there is Malankara Church, it has to remain as such including the property. No group or denomination by majority or otherwise can take away the management or the property as that would virtually tantamount to illegal interference in the management and illegal usurpation of its properties. It is not open to the beneficiaries even by majority to change the nature of the Church, its property and management. The only method to change management is to amend the Constitution of 1934 in accordance with law. It is not open to the Parish Churches to even frame bye-laws in violation of the provisions of the 1934 Constitution.
xxviii) Both the factions, for the sake of the sacred religion they profess and to preempt further bickering and unpleasantness precipitating avoidable institutional degeneration, ought to resolve their differences if any, on a common platform if necessary by amending the Constitution further in accordance with law, but by no means, any attempt to create parallel systems of administration of the same Churches resulting in law and order situations leading to closure of the Churches can be accepted.
അന്ത്യോക്യാ പാത്രിയർക്കീസിന്റെ ആത്മീയ മേലദ്ധ്യക്ഷതയിൽ വിശ്വസിക്കുന്നവരും , കാതോലിക്കായുടെ ആത്മീയ മേലദ്ധ്യക്ഷതയിൽ വിശ്വസിക്കുന്നവരും ആയ രണ്ടു വിഭാഗങ്ങൾ ഉൾക്കൊള്ളുന്നതാണ് മലങ്കര സഭ എന്നത് അരുൺ മിശ്രയുടെ വിധി ന്യായം അംഗീകരിക്കുന്നുണ്ട്. പോലീസ് ബല പ്രയോഗത്തോടെയുള്ള യാന്ത്രിക വിധി നടപ്പാക്കൽ മൂലം സുപ്രീംകോടതി വിധിക്ക് വിരുദ്ധമായി യാക്കോബായ സഭാംഗങ്ങൾക്ക് മഹാ ഭൂരിപക്ഷം ഉള്ള എഴുനൂറോളം ദേവാലയങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങൾ പെരു വഴിയിൽ ഇറക്കപ്പെട്ടിരിക്കുന്നു.
അന്ത്യോക്യാ പാത്രിയർക്കീസിന്റെ ആത്മീയ മേലധികാരത്തിൽ വിശ്വസിക്കുന്നു എന്ന ഒറ്റക്കാരണത്താലാണ് ആരാധനാവകാശം നിഷേധിക്കപ്പെട്ട് പള്ളിക്ക് ഇവർ ആരാധനാവകാശം നിഷേധിക്കപ്പെട്ട് പുറത്താക്കപ്പെട്ടിരിക്കുന്നത്.
"Again reliance has been placed upon the observations made by this Court in the 1995 judgment at para 163 that when a particular people say that they believe in the spiritual superiority of the Patriarch and that it is an article of faith with them, the Court cannot say "no, your spiritual superior is Catholicos”. As Article 25 130 permits a person to have such a faith, there is no dispute with the aforesaid proposition. It is open to any Parishioner to have faith in the spiritual superiority of the Patriarch. A right to freedom of professing one's faith and religion is enshrined in Article 25 of the Constitution which gives freedom of faith and worship, subject to public order, morality and health and other provisions of Part III of the Constitution. Freedom is guaranteed to ‘persons' as opposed to ‘citizens' as in Article 19. Therefore, each Parishioner has a right to freedom of religion." (ഖണ്ഡിക 80)
അരുൺ മിശ്രയുടെ സുപ്രീംകോടതി വിധിയിൽ അന്ത്യോക്യാ പാത്രിയർക്കീസിന്റെ ആത്മീയ മേലധികാരത്തിലുള്ള വിശ്വാസം എന്നത് പള്ളികളിൽ പുറത്താക്കപ്പെടേണ്ട ക്രിമിനൽ കുറ്റമെന്ന് എവിടയാണ് പറഞ്ഞിട്ടുള്ളത് ? പിന്നെന്തിന് ആ വിശ്വാസം പുലർത്തിയതിന്റെ പേരിൽ പതിനായിരങ്ങൾ പോലീസ് ബല പ്രയോഗത്താൽ തെരുവിലിറക്കപ്പെട്ടു ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ചർച്ച് ആക്ട് നിയമ നിർമ്മാണത്തിലൂടെ മാത്രമേ സർക്കാരിന് കണ്ടെത്താൻ കഴിയൂ .
ഇന്ത്യൻ ഭരണഘടന അനുഛേദം 25, 26 എന്നിവയിൽ വിശദീകരിക്കുന്ന മതസ്വാതന്ത്യം വിനിയോഗിക്കുന്നതിന് ചില വ്യവസ്ഥകൾ അനുബന്ധമായി ചേർത്തിട്ടുണ്ട്.
25. Freedom of conscience and free profession, practice and propagation of religion.
(1) Subject to public order, morality and health and to the other provisions of this Part, all persons are equally entitled to freedom of conscience and the right freely to profess, practise and propagate religion.
(2) Nothing in this article shall affect the operation of any existing law or prevent the State from making any law:
(a) regulating or restricting any economic, financial, political or other secular activity which may be associated with religious practice;
(b) providing for social welfare and reform or the throwing open of Hindu religious institutions of a public character to all classes and sections of Hindus.
Explanation I.—
The wearing and carrying of kirpans shall be deemed to be included in the profession of the Sikh religion.
Explanation II.—
In sub-clause (b) of clause (2), the reference to Hindus shall be construed as including a reference to persons professing the Sikh, Jaina or Buddhist religion, and the reference to Hindu religious institutions shall be construed accordingly.
26. Freedom to manage religious affairs.
Subject to public order, morality and health, every religious denomination or any section thereof shall have the right:
(a) to establish and maintain institutions for religious and charitable purposes;
(b) to manage its own affairs in matters of religion;
(c) to own and acquire movable and immovable property; and
(d) to administer such property in accordance with law.
മതസ്വാതന്ത്യത്തിന്റെ പ്രയോഗം പൊതുക്രമം , ധാർമ്മികത എന്നിവയെ ലംഘിക്കാതെയാകണം മതങ്ങളുടെ പ്രവർത്തനങ്ങൾ.
എന്താണ് പൊതുക്രമം (Public Order ) ?
Ram Manohar Lohiya v. State of Uttar Pradesh, AIR 1968 All 100
Public order, is what the French call 'order publique' and is something more than ordinary maintenance of law and order. The test to be adopted in determining whether an act affects law and order or public order, is: Does it lead to disturbance of the current life of the community so as to amount to disturbance of public order or does it affect merely an individual leaving the tranquility of the society undisturbed?
"ഒരു നിയമം ക്രമസമാധാനത്തെ അല്ലെങ്കിൽ പൊതു ക്രമത്തെ ബാധിക്കുന്നുണ്ടോ എന്ന് നിർണ്ണയിക്കുന്നതിന് സ്വീകരിക്കേണ്ട പരീക്ഷണം ഇതാണ്: ഇത് സമൂഹത്തിന്റെ നിലവിലെ ജീവിതത്തെ അസ്വസ്ഥമാക്കുന്നതിലേക്ക് നയിക്കുന്നുണ്ടോ, അങ്ങനെ പൊതു ക്രമത്തെ തടസ്സപ്പെടുത്തുന്നതിനോ അല്ലെങ്കിൽ അത് ഉപേക്ഷിക്കുന്ന ഒരു വ്യക്തിയെ മാത്രം ബാധിക്കുമോ? സമൂഹത്തിന്റെ ശാന്തത തടസ്സമില്ലേ? "
സർക്കാർ നടപടിയോ , കോടതി വിധിയൊ നടപ്പിലാക്കുന്നതിന്റെ ഫലമായി ജനങ്ങൾക്ക് അസ്വസ്ഥത ഉണ്ടാകുന്നുണ്ടെങ്കിൽ അത് ഭരണഘടനാപരമായ പൊതുക്രമം ( Public order ) എന്ന ആശയത്തിന്റെ ലംഘനമാണ്. വെറും വിരലിൽ എണ്ണാവുന്നവർക്കായി മഹാ ഭൂരിപക്ഷത്തെ തെരുവിലേക്ക് ഇറക്കിവിട്ടപ്പോൾ ഉയർന്ന നിലവിളികൾ പൊതുക്രമം (Public order) എന്ന ഭരണഘടനാ തത്വത്തിന്റെ നഗ്നമായ ലംഘനമാണ്.
എന്താണ് ഭരണഘടനാപരമായ ധാർമ്മികത?
ഇവ കൃത്യമായി വ്യാഖ്യാനിക്കുന്ന നിരവധി വിധി ന്യായങ്ങൾ സുപ്രീം കോടതി തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്.
Constitutional morality means adherence to the core principles of constitutional democracy. In Dr. Ambedkar’s perspective, Constitutional morality would mean an effective coordination between conflicting interests of different people and the administrative cooperation to resolve the amicably without any confrontation amongst the various groups working for the realization of their ends at any cost . For Ambedkar, the moral fabric of the society, governed and the governance must be strong. In other words, public conscience, moral order and constitutional morality- ethics of politicians, that constitute the core of policy making, must be very sound and strong if democracy is to survive for the long period of progress and prosperity for the common people.
"ഭരണഘടനാ ധാർമ്മികത എന്നാൽ വിവിധ ആളുകളുടെ വൈരുദ്ധ്യ താൽപ്പര്യങ്ങളും ഭരണകൂട സഹകരണവും തമ്മിലുള്ള ഫലപ്രദമായ ഏകോപനം, വിവിധ ഗ്രൂപ്പുകൾക്കിടയിൽ ഏറ്റുമുട്ടലുകളില്ലാതെ സൗഹാർദ്ദപരമായി പരിഹരിക്കാനുള്ള ശ്രമം."
ഭരണഘടനാ ശിൽപ്പിയായ ഡോ.ബി.ആർ.അംബദ്കർ ഭരണഘടനാ അസംബ്ളിയിൽ 1949 നവംബർ 25 ന് നടത്തിയ ഭരണഘടനാപരമായ ധാർമ്മികതയെ വിശദീകരിച്ച് നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗമാണ് മുകളിൽ കാണുന്നത്. വിശ്വാസപരമായ വൈവിധ്യമുള്ള രണ്ടു വിഭാഗങ്ങളിൽ മഹാ ഭൂരിപക്ഷത്തെ ആരാധനാവകാശം നിഷേധിച്ച് പോലീസ് ബലപ്രയോഗത്താൽ കുടിയിറക്കുന്നതിനെ ഭരണഘടനാപരമായ ധാർമ്മികതയെന്ന് എങ്ങിനെയാണ് വിശേഷിപ്പിക്കുന്നത്. ?
മതസ്വത്ത് ഭരണം സംബന്ധിച്ച് നിയമ നിർമ്മാണത്തിനുള്ള അവകാശം സർക്കാരിൽ നിക്ഷിപ്തമാക്കിയിട്ടുണ്ട് ഈ അനുഛേദങ്ങളിൽ.
മതസ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത് നിയമ പ്രകാരം ( In accordance with law ) എന്നും ഇതിൽ കൃത്യമായി വ്യവസ്ഥ ചെയ്തിരിക്കുന്നു.
ഇന്ത്യൻ ഭരണഘടനക്ക് വിധേയരാകുമെന്ന് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ജുഡീഷ്യറിയും, സർക്കാരുകളും അതേ ഭരണഘടനയുടെ ലംഘകരാകുന്നു എന്നതാണ് യാക്കോബായ സഭാംഗങ്ങളുടെ ആവലാതി.
ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾ പൗരന് പൂർണ്ണ അളവിൽ ലഭിക്കുന്നതിനുള്ള നിയമ നിർമ്മാണ ഉത്തര്യവാദതത്തിൽ നിന്ന് ഒഴിഞ്ഞമാറുന്ന പ്രവണത ഇന്ത്യൻ ജനാധിപത്യത്തിന്റെ അപജയമായി മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് വി.ആർ.കൃഷ്ണ അയ്യർ വിമർശനത്തോടെ വിലയിരുത്തുന്നു.
നമ്മുടേത് ജനാധിപത്യ വ്യവസ്ഥിതി നിലനിൽക്കുന്ന രാജ്യമാണ്. കൃത്യമായ പരിഹാരം ആവശ്യമെങ്കിൽ നിയമ നിർമ്മാണത്തിൽ കൂടി നീതി നിഷേധിക്കപ്പെടുന്ന പൗര സമൂഹത്തിന് നൽകാൻ ഭരണകൂടങ്ങൾക്ക് ബാദ്ധ്യതയുണ്ട്. അത് ലഭിക്കുന്നതു വരെ ക്ഷോഭ മനസുകളുമായി യാക്കോബായ സഭാംഗങ്ങൾ പെരുവഴികളിലുണ്ടാകും.
#EnactChurchAct2009
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ