ക്രൈസ്തവ സഭാ സ്വത്തുക്കളും , പള്ളികളും , ഇതര സ്ഥാപനങ്ങളും അതാതു സഭകളിലെ വിശ്വാസികളുടെ സ്വത്ത് ഉപയോഗിച്ച് നിർമ്മിക്കപ്പെട്ടവയാണ്. അവയുടെ ഉടമാവകാശം മൂലധന സമ്പത്തിൽ അണുമാത്ര പങ്കാളിത്തം മാത്രമുള്ള പൗരോഹിത്യ മേധാവികളിൽ മാത്രമായി കേന്ദ്രീകരിക്കുന്ന മത സ്വത്ത മത നിയമാവലികളാണ് ഇപ്പോഴത്തെ തർക്കങ്ങളുടെ അടിസ്ഥാന കാരണം.
സഭാ സ്വത്തുക്കളുടെയും, ഇടവക സ്വത്തുക്കളുടെയും ഭരണാവകാശത്തിൽ നിന്ന് അവയുടെ നിർമ്മാണ മൂലധന സമ്പത്തിന്റെ സിംഹഭാഗത്തിന്റെയും ഉടമകളായ സഭാ വിശ്വാസികളെ പുറമ്പോക്കിൽ നിർത്തുന്ന മത നിയമാവലികളാണ് ഇന്നത്തെ പ്രതിസന്ധികൾക്കും തർക്കങ്ങൾക്കും മുഖ്യ കാരണം. പൗരോഹിത്യ ദുഷ്പ്രഭുത്വ നിയമത്തിന് പകരം സമഗ്ര സെക്കുലർ നിയമ നിർമ്മാണത്തിന് കേരളാ സർക്കാർ
തയ്യാറാണോ എന്നതാണ് ഉത്തരം ലഭിക്കേണ്ട മൗലിക പ്രശനം.
പതിമുന്നാം നുറ്റാണ്ടിൽ ക്രോഡീകരിച്ച ബാർ എബ്രായയുടെ ഹുദായാ കാനോൻ വിശ്വാസപരവും , ഐഹിക വിഷയങ്ങൾ കൂടി പ്രതിപാദിക്കുന്ന വ്യവസ്ഥകൾ ഉൾക്കൊള്ളുന്നവയാണ്. ഐഹിക വിഷയങ്ങൾ സംബന്ധിച്ച ഹൂദായാ കാനോൻ നിബന്ധനകൾ അവ രൂപീകൃതമായ കാലത്തിലെ നാടുവാഴിത്ത ആശയങ്ങളുടെ തണലിൽ രൂപം കൊണ്ടവയാണ്. അതേ നിബന്ധനകൾ ഫ്യൂഡൽ ഭരണ സംവിധാനങ്ങളുടെ അടിത്തറ തകർന്നിട്ടും ആചന്ദ്രതാരം തുടരണമെന്ന പൗരോഹിത്യ നേതൃത്വത്തിന്റെ ദുശാഠ്യങ്ങളാണ് നിലവിലുള്ള തർക്കങ്ങളുടെ മൂല കാരണം. മലങ്കര മെത്രാൻ , ഇടവക മെത്രാൻ , ഇടവക വികാരി എന്നീ പൗരോഹിത്യ സ്ഥാനികളുടെ സ്വത്തധികാര പദവികൾ ഉപയോഗിച്ചാണ് യഥാർത്ഥ ഉടമകളായ വിശ്വാസി സമൂഹത്തെ പുറത്താക്കി സഭാ/ഭദ്രാസന/ഇടവക സ്വത്തുക്കൾ കൈക്കലാക്കാനുള്ള സിവിൾ വ്യവഹാരങ്ങൾ അരങ്ങേറുന്നത്.
പതിനഞ്ചാം നൂറ്റാണ്ടിണ്ടിലെ നവോത്ഥാന ആശയങ്ങളുടെ മുന്നേറ്റത്തിന്റെ ഭാഗമായി യൂറോപ്യൻ രാജ്യങ്ങളിലാകെ പഴയകാല ഫ്യൂഡൽ മത സ്വത്ത് ഭരണ നിയമങ്ങൾക്ക് പകരം ആധുനിക ജനാധിപത്യ സങ്കൽപ്പങ്ങൾക്ക് അനുസൃതമായ പുതിയ നിയമങ്ങൾ രൂപം കൊണ്ട് നൂറ്റാണ്ടുകൾ കഴിഞ്ഞു. സമാനമായ നിയമങ്ങൾ ഇന്ത്യയിലും നിരവധി സംസ്ഥാനങ്ങളിൽ ഇതിനകം നിലവിൽ വന്നു കഴിഞ്ഞു
നവോത്ഥാന ആശയങ്ങളിൽ മുന്നിട്ട് നിൽക്കുന്ന കേരളത്തിലെ ഭരണാധികാരികൾ ഇന്ത്യൻ ഭരണഘടന പ്രകാരമുള്ള നിയമ നിർമ്മാണാവകാശം ഉപയോഗിക്കാതെ നാടുവാഴിത്ത അവശിഷ്ടങ്ങളായ മത സ്വത്ത് നിയമങ്ങളുടെ കാവലാളുകളായി നിൽക്കുന്നത് ജനാധിപത്യ മര്യാദകളുടെ ലംഘനമാണ്.
പിതൃ സ്വത്തവകാശം സംബന്ധിച്ച ഹൂദായാ കാനോൻ നിബന്ധനകളെ പൂർണ്ണമായും നിരാകരിക്കുന്നത് ആയിരുന്നു മേരി റോയി കേസിൽ സുപ്രീംകോടതി ക്രിസ്ത്യൻ വനിതകളുടെ പിതൃ സ്വത്തവകാശം സംബന്ധിച്ച് പുറപ്പെടുവിച്ച സുപ്രധാന വിധി. ആ മത നിയമാവലിയിലെ മത വിശ്വാസം സംബന്ധിച്ച വ്യവസ്ഥകളൊക്കെ അതാതു സഭകൾക്ക് പിന്തുടരുന്നതിൽ ആരും എതിരല്ല. ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന അവകാശങ്ങൾക്ക് ഘടക വിരുദ്ധമായ നിബന്ധനകളുള്ള മത നിയമാവലികൾക്ക് പകരമുള്ള സെക്കുലർ നിയമങ്ങൾ ഇന്ത്യൻ പൗരന്റെ ഭരണഘടനാപരമായ അവകാശമാണ്.
ക്രൈസ്തവ സഭകൾക്ക് പ്രത്യേകിച്ച് റോമൻ കത്തോലിക്കാ സഭക്ക് സുപ്രീം കോടതി അംഗീകരിച്ച ബോംബെ പബ്ലിക് ട്രസ്റ്റ് ആക്ട് 1950 ബാധകമല്ലെന്ന് വാദിച്ച് ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും ബോംബെ ഹൈക്കോടതിയും അവരുടെ ഹർജി തള്ളിക്കളഞ്ഞിരുന്നു. മത നിയമാവലികളായ സഭാ കാനോനുകൾ മത സ്വത്ത് ഭരണം സംബന്ധിച്ച സെക്കുലർ നിയമങ്ങൾക്ക് ഉപരിയല്ല എന്ന സുപ്രധാന വിധിയാണ് ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ചത്.
ഹൈക്കോടതി വിധിയുടെ പ്രസക്ത ഭാഗം ഇവിടെ വായിക്കാം;
"26. The only question which remains to be considered is whether the Canon Law can be regarded as an "instrument of trust." The expression "instrument of trust" is not defined in the Act and, therefore, under sub-cl. (20) of Section 2 we have to go to the Indian Trusts Act, 1882, and have resort to Section 3 thereof. Amongst other things it provides that "an instrument, if any, by which the trust is declared is called the 'instrument of trust.' " Now, the word "instrument" is nowhere defined. In legal parlance this word means some writing executed by a party in a formal manner. It is not suggested that the Canon Law is a document of this kind. Indeed the argument is that the Canon Law can be altered at any time by the Pope. It cannot, therefore, be regarded as an instrument and certainly not as an instrument of trust. No doubt the Canon Law lays down the procedure for appointing ecclesiastical authorities and also the principles on which the church property is to be administered but these principles are based upon custom and practice observed and followed by the ecclesiastical authorities for centuries. On this ground also it will have to be said that the Canon Law is not an instrument of trust in the sense in which the term is understood in the Indian Trusts Act. We, therefore, agree with the learned Charity Commissioner that the Canon Law is not an instrument of trust. Even though it is not an instrument of trust, the Roman Catholic churches are public religious trusts because the existence of an instrument of trust is not a sine qua non for the constitution of a trust.
27. To sum up, we are of the opinion that the Roman Catholic churches are public religious trusts as defined in Sub-section (13) of Section 2 of the Bombay Public Trusts Act; that the Act is not unconstitutional and that consequently it is necessary for these trusts to be registered under the Bombay Public Trusts Act. Affirming the decision of the learned Charity Commissioner, we, therefore, dismiss this appeal. The appellant will bear his costs. The costs of the Charity Commissions will come out of the trusts properties while the State will bear its own costs."
(https://indiankanoon.org/doc/1912256/)
ഇന്ത്യൻ ഭരണഘടനയിലെ അനുഛേദം 25 , 26 പ്രകാരം മതസ്വത്ത് ഭരണത്തിൽ നിയമ നിർമ്മാണാധികാരം കേന്ദ്ര /സംസ്ഥാന സർക്കാരുകൾക്കുണ്ട്. ആ അധികാരം വിനിയോഗിക്കാതെ പളളികളുടെ ഉടമാവകാശം നിർണ്ണയ നിയമങ്ങളിൽ കൂടി മാത്രം ക്രൈസ്തവ സഭകളിൽ നില നിൽക്കുന്ന സ്വത്തധികാര തർക്കങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകില്ല.
http://johnvazhathara.blogspot.com/2022/03/blog-post_36.html
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ