ഒഴുക്ക് തടസ്സപ്പെടില്ല ; പാലങ്ങളും കലുങ്കുകളും പര്യാപ്തമെന്ന് പഠനം ; ഡിപിആർ ശരിവച്ച് പുതിയ പഠനം
പൂർത്തിയാകാനുള്ളവ
പരിസ്ഥിതി ആഘാത പഠനം, സിആർഇസഡ് പ്രകാരം തീരമാനേജ്‌മെന്റ് പഠനം, കണ്ടൽക്കാടുകളുടെ സംരക്ഷണം, ജിയോടെക്‌നിക്കൽ പഠനം, മണ്ണ് പരിശോധന, സ്റ്റേഷൻ രൂപകൽപ്പന.
ഡിജിറ്റൽ സംയോജിത നിർമാണം
ആധുനിക സാങ്കേതിക വിദ്യകൾ സംയോജിപ്പിച്ചുള്ള സമഗ്ര നിർമാണ രീതി പദ്ധതി സമയബന്ധിതമായി തീർക്കാൻ സഹായിക്കും. പദ്ധതി മാനേജ്‌മെന്റ്, നിർമാണരീതി, നിരീക്ഷണം, അവശ്യ ഘട്ടങ്ങളിൽ പോലും സമയം നഷ്ടമാകാതെ ചർച്ചയ്ക്കും മാർഗ നിർദേശത്തിനും സംവിധാനം. സർക്കാരിനും റെയിൽവേക്കും അപ്പപ്പോൾ റിപ്പോർട്ടിങ്. പ്രധാന കരാറുകാർ, ഉപകരാറുകാർ, എൻജിനിയറിങ്, രൂപകൽപ്പന, മാനേജ്‌മെന്റ് വിഭാഗങ്ങൾ തുടങ്ങിയവയെല്ലാം ഏകീകൃത സംവിധാനത്തിനു കീഴിൽ നിരീക്ഷിക്കപ്പെടും. വസ്തുക്കൾ വേഗം ലഭ്യമാക്കൽ, വിവര ശേഖരണവും വിതരണവും, നിർമാണ പുരോഗതി വിലയിരുത്തൽ എന്നിവ ശക്തമാക്കും.
പ്രോജക്ട് മാനേജ്‌മെന്റ് ഇന്റഗ്രേഷൻ (പിഎംഐ) സംവിധാനവും ഉപയോഗപ്പെടുത്തും. നിർമിതബുദ്ധി ഉൾപ്പെടെ ഉപയോഗപ്പെടുത്തി അതിവേഗത്തിലാക്കുന്ന രീതിയിലാണ് ജോലികൾ എന്ന് സിസ്‌ട്രയുടെ പ്രോജക്ട് മാനേജ്‌മെന്റ് എക്‌സ്‌പർട്ട് തോമസ് ജോസഫ് പറഞ്ഞു.
Read more: https://www.deshabhimani.com/news/kerala/silverline-krail-dpr/1011078
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ