ഇസ്രയേൽ ട്രാപ്പ് ട്രംപിന്റെ വാട്ടർലൂ©വി ബി പരമേശ്വരൻ




ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടി ത്തുന്ന യുദ്ധം ഒത്തുതീർപ്പിലെത്തിക്കുന്നതിന് പാ കിസ്ഥാന്റെ മധ്യസ്ഥതയിൽ ശനിയാഴ്ച ഇസ്ലാമാ ബാദിൽ നടക്കുന്ന ചർച്ച ലോകശ്രദ്ധ നേടുകയാ ണ് പാകിസ്ഥാനും ഈജിപ്‌തും സൗദി അറേബ്യ യും ചേർന്ന് തയ്യാറാക്കിയ വെടിനിർത്തൽ ഫോർ മൂല ചൈനയുടെ അംഗീകാരവും നേടിയതിനുശേ ഷമാണ് ഇസ്ലാമാബാദിൻ്റെ മേശപ്പുറത്ത് എത്തു ന്നതെന്നാണ് മാധ്യമ റിപ്പോർട്ട്. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്, അമേരിക്കൻ പ്രസിഡന്റിന്റെ മധ്യപൗരസ്ത്യ പ്രതിനിധി സ്റ്റീവ് വി കാഡ്. മാവിന്റെ മരുമകൻ ജാക്കിയഡ് കണക എന്നിവരും ഇറാനെ പ്രതിനിധാനംചെയ്ത് സ്പീ ക്കർ മുഹമ്മദ് ബാഗർ ബാലി ബാഫ്, വിദേശമന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരുമാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരിഫും സൈനിക മേധാവി അസിം മുനീറും മാധ്യസ്ഥ്യം വഹിക്കുന്ന ചർച്ചയിൽ പങ്കെടുക്കുന്നത്. ഫെബ്രുവരി 20ന് അമേരിക്കയും ഇസ്രയേലും ഏകപക്ഷിയമായി ആരംഭിച്ച യുദ്ധം രണ്ടാഴ്ചത്തേക്ക് താൽക്കാലിക മായി നിർത്തിവയ്ക്കുന്ന കാര്യം യുദ്ധം തുടങ്ങി 19-ാംദിവസമായ ബുധനാഴ്ചയാണ് അമേരിക്കയും ഇറാനും സ്ഥിരീകരിച്ചത്.

എന്നാൽ, എപ്പോഴുമെന്നപോലെ ഇസ്രയേൽ ഈ സമാധാന നീക്കത്തിനുമേൽ കരിനിഴൽ വീഴ് ത്തിക്കൊണ്ട് ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള കളെ ലക്ഷ്യമിട്ട് ലെബനണിനുനേരെ ആക്രമണം കടുപ്പിച്ചു സമാധാന നീക്കങ്ങൾ തുടരവെ 2025ൽ ഇതേ ഇസ്രയേലാണ് ഏകപക്ഷിയമായി ഇറാനെ ആക്രമിച്ചതും 12 ദിനയുദ്ധത്തിന് തുടക്കമിട്ടതും ഇപ്പോഴും സമാധാനപ്രതീക്ഷയെ തുടക്കത്തിലേ ഇല്ലാതാക്കാൻ 'യുദ്ധപ്പിശാച് ബെന്യമിൻ നെത ന്യാഹു തയ്യാറായി. യുാധം അവസാനിച്ചാൽ ആദ്യം അധികാരം നഷ്ട‌മാകുന്നത് തനിക്കാണെന്ന ബോധ്യത്തിൽനിന്നാണ് ലെബനൻ വെടിനിർ ത്തൽ ധാരണയ്ക്ക് പുറത്താണെന്നു പറഞ്ഞ് അവിടത്തെ നൂറിടങ്ങളിൽ ഇസ്രയേൽ ബോംബാ ക്രമണം നടത്തിയത്. ഈ ആക്രമണത്തിൽ മൂന്നു വിലധികംപേർ കൊല്ലപ്പെട്ടു. 1150 പേർക്ക് പരിക്കേ റ്റു. ജൂത ലോബിയുടെ സമ്മർദത്തിന് വഴങ്ങി പും നെതന്യാഹുവിൻ്റെ പല്ലവി ആവർത്തിച്ചു. എന്നാൽ, മധ്യസ്ഥതയ്ക്ക് നേതൃത്വം നൽകിയ ഷഹബാസ് ഷെരിഫും ജറാൻ വിദേശമന്ത്രിയും ആവർത്തിച്ച് വ്യക്തമാക്കിയത് ലെബനനും വെടി നിർത്തൽ കരാറിൻ്റെ ഭാഗമാണെന്നാണ്. അതായ ൽ ഇറാനെതിരായ ഇതുവരെയുള്ള യുദ്ധത്തിൽ പരാജയപ്പെട്ട അമേരിക്കയുടെയും ഇസ്രയേലിന്റെ യും ജാള്യം മറയ്ക്കാനുള്ള നീക്കമാണ് ലെബനനിലെ

ആക്രമണം

കഴിഞ്ഞ 10 ദിവസത്തെ യുദ്ധം നിരീക്ഷിച്ചാൽ വ്യക്തമാകുന്നത്, അമേരിക്ക-ഇസ്രയേൽ അച്ചുത ണ്ട് ഇറാന്റെ പടുലമായ യുദ്ധനീക്കത്തിനുമുന്നിൽ പകച്ചുനിൽക്കുന്നു എന്നതാണ് ഫെബ്രുവരി 28ന് തെഹ്‌റാനിൽ നടത്തിയ ബോംബിങ്ങിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേ യിയെയും കുടുംബത്തെയും വധിച്ച് ഭരണമാറ്റം

സാധ്യമാക്കാമെന്നായിരുന്നു അമേരിക്ക ധരിച്ചത്. ഇറാന്റെ മിസൈൽശേഷി നശിപ്പിക്കലും നാവിക ശേഷിയും ആണവശേഷിയും ഇല്ലാതാക്കലും ഇറാനെ പിന്തുണയ്ക്കുന്ന ഹിസ്ബുള്ളകളെയും യെമനിലെ ഹൂതികളെയും തകർക്കലും Soപ് ലക്ഷ്യമായി പ്രഖ്യാപിച്ചു എന്നാൽ ഇതിൽ ഒന്നു പോലും നേടാൻ അമേരിക്കയ്ക്ക് കഴിഞ്ഞില്ല പര മോന്നത നേതാവ് ഖമനേയിയെയും പ്രതിരോധ കൗൺസിൽ മേധാവി അലി ഷാംഖാനിയെയും സു രക്ഷാ കൗൺസിൽ മേധാവി അലി ലാറിജാനിയെ യും വധിച്ചെങ്കിലും പതറിയില്ലെന്നുമാത്രമല്ല, പു തിയ നേതൃത്വത്തെ നിയമിച്ച് പോരാട്ടം തുടരാനും ഇറാന് കഴിഞ്ഞു.

ഇറാൻ മുന്നറിയിപ്പ് നൽകിയതുപോലെ പ്രാദേ ശികയുദ്ധമായി വളർത്താൻ ഇറാന് കഴിഞ്ഞു. പശ്ചിമേഷ്യയിലെ അമേരിക്കയുടെ 19 സൈനിക താവളങ്ങളിൽ പകുതിയും ഇറാൻ ആക്രമണ

നെതന്യാഹുവിനെ നെതന്യാഹുവിനെ വിശ്വസിച്ച് യുദ്ധത്തിലേക്ക് എടുത്തുചാടിയ ട്രംപിന് എങ്ങനെയെങ്കിലും തല യൂരണമെന്നുണ്ട്. പക്ഷേ, അമേ രിക്കയാണ് ജയിച്ചതെന്ന് മാലോ കരെ വിശ്വസിപ്പിക്കണം. അല്ലാ ത്തപക്ഷം, ലോക പൊലീസ്‌പട്ടം നഷ്ടമാകും. ചെകുത്താനും കട ലിനും ഇടയിൽപ്പെട്ട അമേരിക്കൻ കഴുകന്റെ ദയനീയ രോദനമാണ് ട്രംപിലൂടെ ലോകം കേൾക്കുന്നത്

ത്തിൽ പൂർണമായും തകർന്നു. ഖത്തർ ആസ്ഥാ നമായി പ്രവർത്തിച്ചിരുന്ന സെൻട്രൽ കമാൻഡ് കാ ര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയാത്തവിധം തകർത്തു കൊട്ടും കുരവയുമായി ഇറാൻ തീരത്തേ ക്ക് നിങ്ങിയ അമേരിക്കൻ പടക്കപ്പലുകളായ എബ്ര ഹാം ലിങ്കണും ജെറാൾഡ് ഫോർഡും ഗത്യന്തരമി ല്ലാതെ പിൻവാങ്ങി. യുഎസ് സൈനികരെ സൈനികതാവളങ്ങളിൽനിന്ന് ഹോട്ടലുകളിലേ ക്ക് മാറ്റിയപ്പോൾ അത്തരം ഹോട്ടലുകളും ഇറാൻ ലക്ഷ്യമാക്കിയതോടെ അവരെ യൂറോപ്പിലുള്ള സൈനികതാവളങ്ങളിലേക്ക് മാറ്റേണ്ടിവന്നു. അമേ രിക്കയുടെയും ഇസ്രയേലിന്റെയും റഡാർ സംവി ധാനങ്ങൾ തകർത്തതോടെ പ്രതിരോധസംവിധാ നങ്ങൾ പ്രവർത്തനക്ഷമമല്ലാതായി. അതോടൊ പ്പം അമേരിക്കയുടെ ബിസിനസ് സ്ഥാപനങ്ങളും ഇറാൻ ലക്ഷ്യമാക്കി അമേരിക്കൻ സൈന്യം ഗൾ ഫ് രാഷ്ട്രങ്ങൾക്ക് നൽകുമെന്ന് പ്രതിക്ഷിച്ച സൂര ക്ഷാകവചം നൽകാനായില്ലെന്നുമാത്രമല്ല, അവ രുടെ സുരക്ഷ അവതാളത്തിലാക്കുകയും ചെയ്തു.

ഖത്തറും ഒമാനും പതുക്കെ ഇറാൻ പക്ഷത്തേക്ക് നിങ്ങുന്ന കാഴ്ചയാണ് ഇപ്പോൾ

വും പ്രധാനപ്പെട്ട ഘടക യുദ്ധത്തെ ഇറാന് അനുകൂലമായി തിരിച്ച ഏറ്റ ഘടകം ഹോർമുസ് കടലിടുക്കി ന്റെ പൂർണനിയന്ത്രണം ഏറ്റെടുക്കാൻ കഴിഞ്ഞു എന്നതാണ്. ലോക എണ്ണയുടെയും ഗ്യാസിന്റെയും 20 ശതമാനം കടന്നുപോകുന്നത് ഈ കടലിടുക്കി ലൂടെയാണ്. ഇറാൻ റെവല്യൂഷണറി ഗാർഡ് അനു വദിക്കുന്ന കപ്പലുകൾക്കുമാത്രമേ ഇതുവഴി ഇപ്പോൾ കടന്നുപോകാൻ കഴിയുന്നുള്ളു. ഒരു കപ്പൽ കടത്തിവിടാൻ 20 ലക്ഷം ഡോളറാണ് തുക പങ്കുവയ്ക്കുക്കുന്നുവെന്ന വാർത്തയും പുറത്തുവന്നി ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ വില കുതിച്ചുയർ ട്ടുണ്ട്. ഇതോടെ എണ്ണ, ഗ്യാസ്, രാസവളങ്ങൾ, ന്നു. ലോകും ട്രംപിനെ പഴിക്കാൻ തുടങ്ങി. അമേരി ക്കയിൽ ട്രംപിന്റെ ജനപ്രിതി ഇടിഞ്ഞ

ഈ ഘട്ടത്തിലാണ് യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്ക്കുമേൽ സമ്മർദ്ദം ശക്തമായത് യൂ ദ്ധം തുടങ്ങി ഒരുഡസൻ തവണയെങ്കിലും സ്വയം വിജയം പ്രഖ്യാപിക്കുകയും ഇറാനെ നിലംപരിശാ ക്കിയെന്ന് (ഇറാനെ ശിലായുഗ കാലത്തേക്ക് നയി ക്കുമെന്നും ഇറാൻ സംസ്കാരത്തെ ഒറ്റരാത്രികൊ ണ്ട് ഇല്ലാതാക്കുമെന്നും) അവകാശപ്പെടുകയും കീ ഴടങ്ങാൻ ആക്രോശിക്കുകയും ചെയ്യ ട്രംപ്, അവ സാനം ഇറാൻ മുന്നോട്ടുവച്ച പത്തിന പരിപാടിയൂ ടെ അടിസ്ഥാനത്തിലാണ് വെടിനിർത്തൽ ചർച്ച യ്ക്ക് സമ്മതിച്ചത്. ഇതിൽനിന്നുതന്നെ യുദ്ധ ത്തിൽ ആരാണ് വിജയിച്ചതെന്ന് മനസ്സിലാക്കാം. അമേരിക്ക മുന്നോട്ടുവച്ച 15 ഇന പരിപാടിയല്ല. ഇറാൻ്റെ പത്തിനമാണ് ഭാവിചർച്ചകൾക്ക് അനു യോജ്യമായതെന്നാണ് ട്രംപ്‌തന്നെ പറഞ്ഞത്

എന്നാൽ, ഈ വെടിനിർത്തൽ പരസ്പരബഹുമാ നത്തിന്റെ അടിസ്ഥാനത്തിലൂന്നിയ നയതന്ത്രനീ ക്കമല്ല, മറിച്ച് വാഷിങ്‌ടണിൻ്റെ സൈനികശേഷി സ്വരൂപിക്കുന്നതിലുള്ള കാലതാമസം മറികടക്കാ നുള്ള തന്ത്രപരമായ നീക്കമായിരുന്നുവോ എന്ന സംശയം ഉണർത്തുംവിധമാണ് ലെബനൻ വിഷ യം ഉയർത്തപ്പെട്ടത് തൊട്ടുപുറകെ യുറേനിയം സമ്പുഷ്ടീകരണത്തിന് ഇറാന് അവകാശമുണ്ടാ യിരിക്കില്ലെന്ന പ്രസ്താവനയുമായി ട്രംപ് രംഗത്തെ ത്തി. ഇറാന്റെ കൈവശമുള്ള എല്ലാ സമ്പുഷ്ടിക മിച്ച യുറേനിയവും (445 കിലോ) അമേരിക്ക കണ്ട ടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ പുറ ത്തുവിട്ട പത്തിന നിർദേശങ്ങളിൽ യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള അവകാശം ഇറാനു

ണ്ടെന്ന് വ്യക്തമായി പറയുന്നുണ്ട്. അതോടൊപ്പം ഹോർമുസിന്റെ നിയന്ത്രണം ഇറാൻ കൈവശമാ യിരിക്കുമെന്നും 47 വർഷമായി അമേരിക്ക ഇറാനെ തിരെ തുടരുന്ന ഉപരോധങ്ങൾ പൂർണമായും പിൻ വലിക്കണമെന്നും പശ്ചിമേഷ്യയിൽനിന്ന് അമേരി ക്കൻ സേന പൂർണമായും പിൻവാങ്ങണമെന്നും പത്തിന നിർദേശങ്ങൾ വ്യക്തമാക്കുന്നുണ്ട്.

ഹോർമുസിലൂടെ സ്വതന്ത്ര സഞ്ചാരമല്ല ഇറാൻ റെവല്യൂഷണറി ഗാർഡ് അനുവദിക്കുന്ന കപ്പലുക ൾക്ക് സുരക്ഷയോടെയുള്ള സഞ്ചാരമെന്നാണ് പത്തിന നിർദേശം പറയുന്നത്. അതായത് ഇതുവ യുദ്ധത്തിൽ താൽപ്പര്യ ങ്ങളാണ് ഇതിലുള്ളൽ സ്വാഭാവികമായും അവ ക്കയ്ക്ക് ഇത് പ്രശ്നനങ്ങൾ സൃഷ്‌ടിക്കും. ലെബനൻ, യുറേനിയം സമ്പുഷ്ട‌ീകരണ വിഷയങ്ങൾ ഉയരു ന്നതിന്റെ പശ്ചാത്തലം ഇതാണ്. അവസാനമായി ട്രംപ് പറയുന്നത്, ഇറാൻ അമേരിക്കയ്ക്ക് നൽ കിയ പത്തിനവും ഇറാൻ മാധ്യമങ്ങൾക്ക് നൽകിയ പത്തിനവും മണ്ടാണെന്നാണ്. അതിനാൽ ഇറാൻ പ്രസിദ്ധീകരണത്തിന് നൽകിയത് വ്യാജ പത്തി നം' ആണെന്നാണ് ട്രംപിൻ്റെ വാദം. അതോടൊ പ്പം ഇറാന് ആണവായുധ നിർമാണം അനുവദിക്കി ല്ലെന്നും ഹോർമുസ് തുറന്നുനൽകണമെന്നും അല്ലാത്തപക്ഷം ബോംബിങ് ആരംഭിക്കുമെന്നു മാണ് ഭീഷണി. വെള്ളിയാഴ്ച ട്രംപ് പറഞ്ഞത്. ഹോ ർമുസ് തുറന്നുനൽകാമെന്ന വാഴ വാഗ്ദാനം ഇറാൻ ലം ഘിച്ചുവെന്നാണ്. ഇതോടെ ഊർജം ലഭിച്ച ഇസ്ര യേൽ ലെബനണിനെതിരെ വീണ്ടും ആക്രമണം ആരംഭിച്ചു ഇത് നിർത്തണമെന്ന് പറയാതെ, കടു പ്പം കുറയ്ക്കണമെന്നുമാത്രമാണ് ട്രംപ് ഉപദേശി

അമേരിക്കയുടെ നേതൃത്വത്തിലുള്ള ഏകധ്രുവ ലോകത്തിൻ്റെ അന്ത്യവും റഷ്യയും ചൈനയും ഇറാ നും ഉൾപ്പെടുന്ന ബഹുധ്രുവലോകശക്തികളുടെ ഉദയവും പ്രഖ്യാപിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന ജാ ജ്യവും പരിഭ്രമവുമാണ് അമേരിക്ക-ഇസ്രയേൽ നീ ക്കത്തിൽ നിഴലിക്കുന്നത് നാറ്റോപോലും തകർ ച്ചയുടെ വക്കിലാണ്. നെതന്യാഹുവിനെ വിശ്വസി ച്ച് യുദ്ധത്തിലേക്ക് എടുത്തുചാടിയ ട്രംപിന് എങ്ങ നെയെങ്കിലും തലയുരണമെന്നുണ്ട്. പക്ഷേ, അമേ രിക്കയാണ് ജയിച്ചതെന്ന് മാലോകരെ വിശ്വസിപ്പി ക്കണം. അല്ലാത്തപക്ഷം, ലോക പൊലീസ്പ‌ട്ടം നഷ്ടമാകും ചെകുത്താനും കടലിനും ഇടയിൽ പ്പെട്ട അമേരിക്കൻ കഴുകന്റെ ദയനീയ രോദനമാ ണ് ട്രംപിലൂടെ ലോകം കേൾക്കുന്നത്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Labour’s data lostThe government’s tendency to be opaque and blame states is not new

New criminal Bill. How does the new Criminal Procedure (Identification) Bill, 2022 propose to collect sensitive data?

ചരിത്രം വളച്ചൊടിച്ച് സംഘപരിവാർ പ്രത്യയശാസ്‌ത്രമാക്കുന്നു: 
ഡോ. രാജൻ ഗുരുക്കൾ