കേരളം കടക്കെണയിൽ അല്ല ©ഗോപകുമാർ മുകുന്ദൻ
1. 2026 മാർച്ച് 31 ൽ കേരളത്തിൻ്റെ ആകെ ബാദ്ധ്യത 499503 കോടി രൂപയാണ്. ഇത് നമ്മളുടെ GSDP യുടെ 35 % ആണ്.
2. കടം - GSDP അനുപാതം നോക്കിയാൽ കേരളം ഇന്ത്യൻ സംസ്ഥാനങ്ങളിൽ പന്ത്രണ്ടാമതോ പതിമൂന്നാമതോ സ്ഥാനത്താണ്. ഏറ്റവും കടം കേറിയ സംസ്ഥാനം കേരളമാണ് എന്നത് അസംബന്ധമാണ്.
3. അരുണാചൽ - 59. 8% , നാഗാലാൻ്റ് 47 %, പഞ്ചാബ് 46. 4 %, ഹിമാചൽ 42.8 %, മണിപ്പൂർ 39.2 %, മേഘാലയ 39.1 % , പശ്ചിമ ബംഗാൾ 38.9 %, സിക്കിം 38.6 % , ബീഹാർ 36.8 %, രാജസ്ഥാൻ 35. 9 % , ആന്‌ധ്ര 35. 4 % - ഇതാണ് സ്ഥിതി.
4. കേരളത്തിൻ്റെ കടം - GDP അനുപാതം ചരിത്രത്തിൽ ഏറ്റവും ഉയർന്ന വർഷം 2004 ആണ് . അന്ന് 42 % ആയിരുന്നു Debt - GDP റേഷ്യോ . അന്നാരായിരുന്നു കേരള ഭരണഠ? UDF അല്ലേ? കോവിഡ് കാലത്തു പൊലും 39 ശതമാനമേ വന്നുള്ളു. അത് കുറഞ്ഞ് 35 ശതമാനമായി സ്റ്റൈബിലൈസ് ചെയ്യുന്നു.
5. ഇന്ത്യാ സർക്കാരിൻ്റെ ആകെ ബാദ്ധ്യത 2014 ൽ 60 ലക്ഷം കോടിയായിരുന്നു. ഇപ്പോൾ 201 ലക്ഷം കോടി രൂപയാണ്. കേരളത്തിൻ്റെ കടഠ തലയെണ്ണി ആളോഹരിയിൽ പറയുന്നവർ ഇന്ത്യാ സർക്കാരിൻ്റെ ബാദ്ധ്യത തലയെണ്ണം വച്ച് വീതിച്ച് പറയുന്നില്ലേ?
6. സർക്കാരുകളുടെ കടം മനുഷ്യർക്ക് വീതം വയ്ക്കുന്ന ഏർപ്പാട് ശുദ്ധ അസംബന്ധമാണ്. ലോക ചരിത്രത്തിൽ സർക്കാർ കടം വ്യക്തികളുടെ കടമായി കണക്കാക്കുന്ന രീതി ഉണ്ടോ? അങ്ങനെ സംഭവിച്ചിട്ടുണ്ടോ? അതിൽ എന്തെങ്കിലും സാംഗത്യമുണ്ടോ? എറ്റവും അധികം കടബാദ്ധ്യതയുള്ള രാജ്യങ്ങൾ അമേരിക്കയും ജപ്പാനുമായിരിക്കും. അതിനർത്ഥം അവിടത്തെ മനുഷ്യരെല്ലാo കടക്കാരാണ് എന്നാണോ? കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ല ഇവയ്ക്ക്.
7. തുകയിൽ കടക്കണക്ക് പറയുന്നത് അസംബന്ധമാണ്. അങ്ങനെ പറഞ്ഞാൽ തമിഴ്നാടിന് 10 ലക്ഷം കോടിയും കർണ്ണാടകത്തിന് 8 ലക്ഷം കോടിയും കടമുണ്ട്. ഇന്ത്യാ സർക്കാരിന് 201 ലക്ഷം കോടി രൂപയും. കടപ്പേടി പരത്തി നാടിനെ ഒറ്റുകൊടുക്കാൻ നടക്കരുത്.
8. കിഫ്ബിയുടേയും പെൻഷൻ കമ്പനിയുടേയും കടം ഒരു ദീർഘകാല ലയബിലിറ്റിയും ഉണ്ടാക്കുന്നില്ല. അവ തിരിച്ചടയ്ക്കാനുള്ള വരുമാനം ഉറപ്പു വരുത്തിയാണ് വായ്‌പ എടുക്കുന്നത്.
9. കടമേ വാങ്ങണ്ട എന്ന നിലപാട് വായ്പ എടുത്ത് നല്ല കാലത്ത് വീടു വെച്ച് കുട്ടികളെ അവിടെ സുരക്ഷിതമായി പാർപ്പിക്കണമെന്ന നിലപാടില്ലാത്ത മാതാപിതാക്കളെ പോലെയാണ്. ഇടതു പക്ഷം തിരിച്ചടവ് ഉറപ്പാക്കി വായ്പ എടുത്ത് ഇന്നു തന്നെ റോഡും പാലവും ആശുപത്രിയും പള്ളിക്കൂടവുമെല്ലാം പണിയും. അത് നമ്മുടെ നാളെയെ ശോഭനമാക്കും.
എന്നെങ്കിലും നന്നായാൽ ആകട്ടെ എന്നല്ല ഇന്നു നന്നാകണമെന്നതാണ് ഇടതുപക്ഷ നിലപാട്.
അവലംബം : 1. Handbook of Statistics on Indian Economy 2025
2. Handbook of Statistics on Indian States 2025
3. Budget Documents 2026-2027 GOK
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ