നാട്ടു വൈദ്യ വിജ്ഞാനം

1. ഉളുക്കിനു - സമൂലം തൊട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില്‍ കലക്കി തിളപ്പിച്ച് പുരട്ടുക

2. പുഴുക്കടിക്ക് - പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചു പുരട്ടുക

3. തലമുടി സമൃദ്ധമായി വളരുന്നതിന്- എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക

4. ചെവി വേദനയ്ക്ക്- വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറു ചൂടോടെ ചെവിയില്‍ ഒഴിക്കുക

5. കണ്ണ് വേദനയ്ക്ക്- നന്ത്യര്‍ വട്ടത്തിന്റെ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാല്‍ ചേർത്തോ അല്ലാതെയോ കണ്ണില്‍ ഉറ്റിക്കുക

6. മൂത്ര തടസ്സത്തിന്- ഏലയ്ക്ക പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ ചേർത്ത് കഴിക്കുക

7. വിര ശല്യത്തിന്- പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക

8. ദഹനക്കേടിന് - ഇഞ്ചി നീരും ഉപ്പും ചെറുനാരങ്ങ നീരും ചേര്ത്ത് കുടിക്കുക

9. കഫക്കെട്ടിന് - ത്രിഫലാദി ചൂർണ്ണവും ചെറു ചൂടു വെള്ളത്തില്‍ കലക്കി അത്താഴത്തിന് ശേഷം കഴിക്കുക

10. ചൂട്കുരുവിന് - ഉഴുന്ന് പൊടി ഉപയോഗിച്ച് കുളിക്കുക

11. ഉറക്കക്കുറവിന് - കിടക്കുന്നതിന് മുമ്പ് ഒരോ ടീസ്പൂണ്‍ തേന്‍ കഴിക്കുക

12. വളം കടിക്ക് - വെളുത്തുള്ളിയും മഞ്ഞളും ചേർത്തരച്ച്  ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക

13. ചുണങ്ങിന് - വെറ്റില നീരില്‍ വെളുത്തുള്ളി അരച്ച് പുരട്ടുക

14. അരുചിക്ക് - ഇഞ്ചിയും കല്ലുപ്പ് കൂടി ചവച്ച് കഴിക്കുക

15. പല്ലുവേദനയ്ക്ക് -വെളുത്തുള്ളി ചതച്ച് വേദനയുള്ള പല്ല്കൊണ്ട് കടിച്ച് പിടിക്കുക

16. തലവേദനയ്ക്ക് - ഒരു സ്പൂണ്‍ കടുക്കും ഒരല്ലി വെളുത്തുള്ളിയും ചേർത്തരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക

17. വായ്നാറ്റം മാറ്റുവാന്‍ - ഉമിക്കരിയും ഉപ്പും കുരുമുളക് പൊടിയും ചേർത്ത് പല്ല്തേയ്ക്കുക

18. തുമ്മലിന് - വേപ്പണ്ണ തലയില്‍ തേച്ച് കുളിക്കുക.

19. ജലദോഷത്തിന് - തുളസിയില നീര്‍ ചുവന്നുള്ളി നീര്‍ ഇവ ചെറുതേനില്‍ ചേർത്ത് കഴിക്കുക

20. ടോൺസിലൈറ്റിസിന് - വെളുത്തുള്ളി കുരുമുളക് തുമ്പയില എന്നിവ ഒന്നിച്ച്  തുടർച്ചയായി  3 ദിവസം കഴിക്കുക

21. തീ പൊള്ളലിന് - ചെറുതേന്‍ പുരട്ടുക

22. തലനീരിന് - കുളി കഴിഞ്ഞ് തലയില്‍ രാസ്നാദിപ്പൊടി തിരുമ്മുക

23. ശരീര കാന്തിക്ക് ചെറുപയർ പൊടി ഉപയോഗിച്ച് കുളിക്കുക

24. കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറാന്‍- ദിവസവും വെള്ളരിക്ക നീര് പുരട്ടിയ ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകുക

25. പുളിച്ച് തികട്ടലിന് - മല്ലിയിട്ട തിളപ്പിച്ചാറിയ വെള്ളം പല പ്രവാശ്യം കഴിക്കുക

26. പേൻ പോകാൻ - തുളസിയില ചതച്ച് തലയില്‍ തേച്ച്പിടിപ്പിക്കുക ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയുക

27. പുഴുപ്പല്ല് മാറുന്നതിന്- എരുക്കിന്‍ പാല്‍ പല്ലിലെ ദ്വാരത്തില്‍ ഉറ്റിക്കുക

28.  വിയർപ്പ്നാറ്റം മാറുവാന്‍ - മുതിര അരച്ച് ശരീരത്തില്‍ തേച്ച് കുളിക്കുക

29. ശരീരത്തിന് നിറം കിട്ടാന്‍ - ഒരു ഗ്ലാസ് കാരറ്റ് നീരില്‍ ഉണക്ക മുന്തിരി നീര്, തേന്‍, വെള്ളരിക്ക നീര് ഇവ ഒരോ ടീ സ്പൂണ്‍ വീതം ഒരോ കഷ്ണം കൽക്കണ്ടം ചേർത്ത് ദിവസവും കുടിക്കുക

30. ഗർഭ കാലത്ത് ഉണ്ടാകുന്ന തല വേദനയ്ക്ക്- ഞൊട്ടാ ഞൊടിയന്‍ അരച്ച് നെറ്റിയില്‍ പുരട്ടുക

31. മുലപ്പാല്‍ - വർദ്ധിക്കുന്നതിന് ഉള്ളി ചതച്ചതും, തേങ്ങയും ചേർത്ത് കഞ്ഞി വച്ച് കുടിക്കുക

32. ഉഷ്ണത്തിലെ അസുഖത്തിന് - പശുവിന്റെ പാലില്‍ ശതാവരി കിഴങ്ങ് അരച്ച് കലക്കി ദിവസവും രാവിലെ കഴിക്കുക

33. ചുമയ്ക്ക് - പഞ്ചസാര പൊടിച്ചത്, ജീരകപ്പൊടി, ചുക്ക്പ്പൊടി, ഇവ സമം എടുത്ത് തേനില്‍ ചാലിച്ച് കഴിക്കുക

34. കരിവംഗലം മാററുന്നതിന് - കസ്തൂരി മഞ്ഞള്‍ മുഖത്ത് നിത്യവും തേയ്ക്കുക

35. മുഖസൗന്ദര്യത്തിന് - തുളസിയുടെ നീര് നിത്യവും തേയ്ക്കുക

36. വായു കോപത്തിന് - ഇഞ്ചിയും ഉപ്പും ചേർത്തരച്ച് അതിന്റെ നീര് കുടിക്കുക

37. അമിതവണ്ണം കുറയ്ക്കാന്‍ - ചെറുതേനും സമം വെളുത്തുള്ളിയും ചേർത്ത് അതിരാവിലെ കുടിക്കുക

38. ഒച്ചയടപ്പിന് - ജീരകം വറുത്ത് പൊടിച്ച് തേനില്‍ ചാലിച്ച് കഴിക്കുക

39. വളംകടിക്ക് - ചുണ്ണാമ്പ് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക

40. സ്ത്രീകളുടെ മുഖത്തെ രോമ വളർച്ച തടയാന്‍ - പാൽപാടയില്‍ കസ്തൂരി മഞ്ഞള്‍ ചാലിച്ച് മുഖത്ത് പുരട്ടുക

41. താരന്‍ മാറാന്‍ - കടുക് അരച്ച് തലയില്‍ തേച്ച് പിടിപ്പിച്ചതിന് ശേഷം കഴുകി കളയുക

42. മുഖത്തെ എണ്ണമയം മാറാന്‍ - തണ്ണിമത്തന്റെ നീര് മുഖത്ത് പുരട്ടുക

43. മെലിഞ്ഞവര്‍ തടിക്കുന്നതിന് - ഉലുവ ചേർത്ത്  കഞ്ഞി വച്ച് കുടിക്കുക

44. കടന്തല്‍ വിഷത്തിന് - മുക്കുറ്റി അരച്ച് വെണ്ണയില്‍ ചേർത്ത് പുരട്ടുക.

45. ഓർമ്മ കുറവിന് - നിത്യവും ഈന്തപ്പഴം കഴിക്കുക

46. മോണപഴുപ്പിന് - നാരകത്തില്‍ ഇലയിട്ട് തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുക

47. പഴുതാര കുത്തിയാല്‍- ചുള്ളമ്പ് പുരട്ടുക

48. ക്ഷീണം മാറുന്നതിന് - ചെറു ചൂടുവെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ ചെറുതേന്‍ ചേർത്ത് കുടിക്കുന്നു.

49. പ്രഷറിന് - തഴുതാമ വേരിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുക

50. ചെങ്കണ്ണിന് - ചെറുതേന്‍ കണ്ണിലെഴുതുക.

51. കാല്‍ വിള്ളുന്നതിന് - താമരയില കരിച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക

52.  ദുർമേദസിന് - ഒരു ടീ സ്പൂണ്‍ നല്ലെണ്ണയില്‍ ചുക്കുപ്പൊടിയും വെളുത്തുള്ളിയും അരച്ചത് ദിവസവും കഴിക്കുക

53. കൃമിശല്യത്തിന് - നല്ലവണ്ണം വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ തേന്‍ ചേർത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുക

54. സാധാരണ നീരിന് - തോട്ടാവാടി അരച്ച് പുരട്ടുക

55. ആർത്തവകാലത്തെ വയറുവേദയ്ക്ക്- ത്രിഫല ചൂർണ്ണം ശർക്കര ചേർത്ത് ഒരു നെല്ലിക്ക വലിപ്പം വൈകുന്നേരം പതിവായി കഴിക്കുക

56. കരപ്പന് - അമരി വേരിന്റെ മേൽത്തൊലി

അരച്ച് പാലില്‍ ചേർത്ത് കഴിക്കുക.

57. ശ്വാസംമുട്ടലിന് - അഞ്ച് ഗ്രാം നിലപ്പാല ഇല അരച്ച് ചെറുതേന്‍ ചേർത്ത് കഴിക്കുക

58. ജലദോഷത്തിന് - ചൂടുപാലില്‍ ഒരു നുള്ളു മഞ്ഞൾപ്പൊടിയും കുരുമുളക് പൊടിയും ചേർത്ത് കഴിക്കുക

59. ചുമയ്ക്ക് - തുളസ്സി സമൂലം കഷായം വച്ച് കഴിക്കുക

60. ചെവി വേദനയ്ക്ക് - കടുക് എണ്ണ സഹിക്കാവുന്ന ചൂടോടെ ചെവിയില്‍ ഒഴിക്കുക

61. പുകച്ചിലിന് - നറുനീണ്ടി കിഴങ്ങ് പശുവിൻ പാലില്‍ അരച്ച് പുരട്ടുക

62. ചർദ്ദിക്ക് - കച്ചോല കിഴങ്ങ് കരിക്കിന്‍ വെള്ളത്തില്‍ അരച്ച് കലക്കി കുടിക്കുക

63.  അലർജി മൂലം ഉണ്ടാകുന്ന തുമ്മലിന് - തുളസ്സിയില ചതച്ചിട്ട് എണ്ണ മുറുക്കി പതിവായി തലയില്‍ തേച്ച് കുളിക്കുക

64. മൂത്രചൂടിന് - പൂവന്‍ പഴം പഞ്ചസാര ചേർത്ത്

കഴിക്കുക.

65. ഗർഭിണികൾക്ക് ഉണ്ടാകുന്ന ചർദ്ദിക്ക് - കുമ്പളത്തിന്റെ ഇല തോരന്‍ വച്ച് കഴിക്കുക

66. മുടി കൊഴിച്ചില്‍ നിർത്തുന്നതിന്

ചെമ്പരത്തി പൂവിന്റെ ഇതളുകള്‍ അരച്ച് ഷാംപൂവായി ഉപയോഗിക്കുക

67. അൾസറിന് - ബീട്ടറൂട്ട് തേന്‍ ചേര്ത്ത് കഴിക്കുക

68. മലശോധനയ്ക്ക് - മുരിങ്ങയില തോരന്‍ വച്ച് കഴിക്കുക

69. പരുവിന് - അവണക്കിന്‍ കറയും ചുള്ളാമ്പും ചാലിച്ച് ചുറ്റും പുരട്ടുക

70. മുടിയിലെ കായ് മാറുന്നതിന്- ചീവയ്ക്കപ്പൊടി തലയില്‍ പുരട്ടി അരമണിക്കൂറിന് ശേഷം കുളിക്കുക

71.ദീർഘകാല  യൗവനത്തിന്- ത്രിഫല ചൂർണ്ണം തേനില്‍ ചാലിച്ച് ദിവസേന അത്താഴത്തിന് ശേഷം കഴിക്കുക

72. വൃണങ്ങൾക്ക് - വേപ്പില അരച്ച് പുരട്ടുക

73. പാലുണ്ണിക്ക് - ഇരട്ടിമധുരം കറുക എണ്ണ് ഇവ സമം നെയ്യില്‍ വറുത്ത് അരച്ച് കുഴമ്പാക്കി പുരട്ടുക

74. ആസ്മയ്ക്ക് - ഈന്തപ്പഴവും ചെറുതേനും സമം ചേർത്ത് കഴിക്കുക

75. പനിക്ക് - തുളസ്സി, ഉള്ളി, ഇഞ്ചി ഇവയുടെ നീര് സമം എടുത്ത് ദിവസവും കഴിക്കുക

76. പ്രസവാനന്തരം അടിവയറ്റില്‍ പാടുകള്‍ വരാതിരിക്കാന്‍ - ഗർഭത്തിന്റെ മൂന്നാം മാസം മുതല്‍ പച്ച മഞ്ഞള്‍ അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് ഉദര ഭാഗങ്ങളില്‍ പുരട്ടി കുളിക്കുക

77. കണ്ണിന് കുളിർമ്മയുണ്ടാകന്‍ - രാത്രി ഉറങ്ങുന്നതിന് മുമ്പ് അല്പം ആവണക്ക് എണ്ണ കൺപീലിയില്‍ തേക്കുക

78. മന്തിന് - കയ്യോന്നിയുടെ ഇല നല്ലെണ്ണയില്‍ അരച്ച് പുരട്ടുക

79. ദഹനക്കേടിന് - ചുക്ക്, കുരുമുളക്, വെളുത്തുള്ളി ഇല വെന്ത കഷായത്തില്‍ ജാതിക്ക അരച്ച് കുടിക്കുക

80. മഞ്ഞപ്പിത്തിന് -ചെമ്പരത്തിയുടെ വേര് അരച്ച് മോരില്‍ കലക്കി കുടിക്കുക

81. പ്രമേഹത്തിന് - കല്ലുവാഴയുടെ അരി ഉണക്കിപ്പൊടിച്ച് ഒരു ടീ സ്പൂണ്‍ പാലില്‍ ദിവസവും കഴിക്കുക

82. കുട്ടികളില്‍ ഉണ്ടാകുന്ന വിര ശല്യത്തില്‍ - വയമ്പ് വെള്ളത്തില്‍ തൊട്ടരച്ച് കൊടുക്കുക

83. വാതത്തിന് - വെളുത്തുള്ളി അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് കഴിക്കുക

84. വയറുകടിക്ക് - ചൌവരി വറുത്ത് വെളളത്തിലിട്ട് തിളപ്പിച്ച് പഞ്ചസാര ചേർത്ത് പല തവണ കുടിക്കുക

85. ചോറിക്ക് - മഞ്ഞളും വേപ്പിലയും ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുക

86. രക്തകുറവിന് - നന്നാറിയുടെ കിഴങ്ങ് അരച്ച് നെല്ലിക്ക വലിപ്പത്തില്‍ പാലില്‍ കലക്കി കുടിക്കുക

87. കൊടിഞ്ഞിക്ക് - പച്ചമഞ്ഞള്‍ ഓടില്‍ ചൂടാക്കി നെറ്റിയുടെ ഇരുവശവും ചൂട്പിടിപ്പിക്കുക

88. ഓർമ്മശക്തി വർദ്ധിക്കുന്നതിന് - പാലില്‍ ബദാം  പരിപ്പ് അരച്ച്  ചേർത്ത് കാച്ചി ദിവസവും കുടിക്കുക

89. ഉദരരോഗത്തിന് - മുരിങ്ങവേര് കഷായം വച്ച് നെയ്യും ഇന്തുപ്പും  ചേർത്ത് കഴിക്കുക

90. ചെന്നിക്കുത്തിന് - നാൽപ്പാമരത്തോല്‍ അരച്ച് പുരട്ടുക

91. തൊണ്ടവേദനയ്ക്ക് - അല്പം വെറ്റില, കുരുമുളക്, പച്ച കർപ്പൂരം, എന്നിവ ചേർത്ത് വായിലിട്ട് ചവച്ചരച്ച് കഴിക്കുക

92. കുട്ടികളുടെ ബുദ്ധിമാന്ദ്യത്തിന് - മുക്കൂറ്റി സമൂലം അരച്ച് 5ഗ്രാം തേനില്‍ ചേർത്ത് കഴിക്കുക

93. വേനല്‍ കുരുവിന് - പരുത്തിയില തേങ്ങപ്പാലില്‍ അരച്ച് കലക്കി കാച്ചി അരിച്ച് തേക്കുക

94. മുട്ടുവീക്കത്തിന് - കാഞ്ഞിരകുരു വാളമ്പുളിയുടെ നീരില്‍ അരച്ച് വിനാഗിരി ചേർത്ത് പുരട്ടുക

95. ശരീര ശക്തിക്ക് - ഓട്സ് നീര് കഴിക്കുക

96. ആമ വാതത്തിന് - അമൃത്, ചുക്ക്, കടുക്കത്തോട് എന്നിവ കഷായം വച്ച് കുടിക്കുക

97. നരവരാതിരിക്കാന്‍ - വെളിച്ചെണ്ണയും സമം ബദാം എണ്ണയും കൂട്ടി കലർത്തി ചെറുചൂടോടെ തലയില്‍ പുരട്ടുക

98. തലമുടിയുടെ അറ്റം പിളരുന്നതിന് - ഉഴിഞ്ഞ ചതമ്പ് വെള്ളം തിളപ്പിച്ച് ചെറുചൂടോടെ തലകഴുകുക

99. കുട്ടികളുടെ വയറുവേദനയ്ക്ക്- മുത്തങ്ങ കിഴങ്ങ് അരച്ച് കൊടുക്കുക

100. കാഴ്ച കുറവിന്- വെളിച്ചെണ്ണയില്‍ കരിംജീരകം ചതച്ചിട്ട് തലയില്‍ തേക്കുക

101. കണ്ണിലെ മുറിവിന്- ചന്ദനവും മുരിക്കും കുരുന്നും മുലപ്പാലില്‍ അരച്ച് കണ്ണില്‍ ഇറ്റിക്കുക

Courtesy: Ayur Arogya

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Labour’s data lostThe government’s tendency to be opaque and blame states is not new

New criminal Bill. How does the new Criminal Procedure (Identification) Bill, 2022 propose to collect sensitive data?

ചരിത്രം വളച്ചൊടിച്ച് സംഘപരിവാർ പ്രത്യയശാസ്‌ത്രമാക്കുന്നു: 
ഡോ. രാജൻ ഗുരുക്കൾ