സുധീരന്‍റെ മറവിരോഗത്തിന് മറുമരുന്ന്
സുധീരന്‍: കമ്മ്യൂണിസ്റ്റുകാര്‍ പണ്ട് ജനസംഘവുമായി കൂട്ട് കൂടിയിട്ടില്ലെ.
നാട്ടുകാരന്‍: ഏത് ജനസംഘം?
സുധീരന്‍: ബിജെപിയുടെ മുന്‍ രൂപമായ ജനസംഘം. ആര്‍ എസ് എസിന്റെ ഭാരതീയ ജനസംഘം.
നാട്ടുകാരന്‍: എപ്പോള്‍?
സുധീരന്‍: 1977ല്‍.
നാട്ടുകാരന്‍: അത് ജനസംഘമല്ലല്ലോ ജനതാ പാര്‍ടി അല്ലെ?
സുധീരന്‍: ജനതാ പാര്‍ടിയില്‍ ജനസംഘവും ഉണ്ടായിരുന്നല്ലോ.
നാട്ടുകാരന്‍: ജനതാ പാര്‍ടിയില്‍ ആരൊക്കെ ഉണ്ടായിരുന്നു?
സുധീരന്‍: ചരണ്‍ സിംഗിന്റെ ഭാരതീയ ലോക് ദള്‍ എന്ന പാര്‍ടി, സോഷ്യലിസ്റ്റ് പാര്‍ടികള്‍ ആയ പ്രജാ സോഷ്യലിസ്റ്റ് പാര്‍ടി, സംയുക്ത സോഷ്യലിസ്റ്റ് പാര്‍ടി, മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ്(ഒ) എന്ന കോണ്‍ഗ്രസ്സില്‍ നിന്ന് വിഘടിച്ച് പോയ പാര്‍ടി, കോണ്‍ഗ്രസ്സ് ഫോര്‍ ഡെമോക്രസി എന്ന ഇന്ദിരയെ എതിര്‍ത്തിരുന്ന ജഗജീവന്‍ റാമിന്‍റെ പാര്‍ട്ടി. ഇതിനൊക്കെ പുറമെ ആര്‍ എസ് എസിന്റെ ഭാരതീയ ജനസംഘം.
നാട്ടുകാരന്‍: അപ്പോള്‍ കമ്മ്യൂണിസ്റ്റുകള്‍?
സുധീരന്‍: 1977 ജനുവരി മുപ്പതാം തീയതി സി പി എം ജനതാ പാര്‍ടിക്കെതിരെ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി കോണ്‍ഗ്രസ്സ് വിരുദ്ധ വോട്ടുകള്‍ വിഭജിക്കില്ല എന്ന് പ്രഖ്യാപിച്ചു.
നാട്ടുകാരന്‍: ആട്ടെ, പ്രത്യയശാസ്ത്രപരമായും ആശയപരമായും എല്ലാം ഇത്ര അധികം വൈരുദ്ധ്യങ്ങള്‍ ഉള്ള പാര്‍ടികള്‍ എല്ലാം അവരുടെ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് ഒരുമിച്ച് ഒരു ജനതാ പാര്‍ടിയായി കോണ്‍ഗ്രസ്സിനെ നേരിടാന്‍ അവരെ പ്രേരിപ്പിച്ചതെന്തായിരുന്നു?
സുധീരന്‍: അത് പിന്നെ...
നാട്ടുകാരന്‍: അത് പിന്നെ?
സുധീരന്‍: അത് പിന്നെ, 1975ല്‍ ഞങ്ങളൊരു പണി ഒപ്പിച്ചു.
നാട്ടുകാരന്‍: എന്ത് പണി? പറയു സുധീരാ...
സുധീരന്‍: ഞങ്ങള്‍ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.
നാട്ടുകാരന്‍: അടിയന്തിരാവസ്ഥയോ? എന്താ അത്?
സുധീരന്‍: അതീ ഭരണഘടനയെ എടുത്ത് കുപ്പതൊട്ടിയില്‍ കളഞ്ഞ്, പൌരന്മാരുടെ മൌലികാവകാശങ്ങള്‍ ഒക്കെ റദ്ദാക്കി, പത്രമാധ്യമങ്ങളുടെ ഒക്കെ വായടപ്പിച്ച്, പ്രതിപക്ഷ പാര്‍ട്ടികളെ ഒക്കെ നിരോധിച്ച്, അവരുടെ നേതാക്കളെ ഒക്കെ ജയിലിലടച്ച്, പ്രതിപക്ഷ പാര്‍ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെ ഒക്കെ പിരിച്ച് വിട്ട്... അങ്ങനെ അങ്ങനെ അങ്ങനെ....
നാട്ടുകാരന്‍: അടിപൊളി! എന്തിനായിരുന്നു ഈ കലാപരിപാടി?
സുധീരന്‍: അത് പിന്നെ ഞങ്ങളുടെ നേതാവ് ഇന്ദിരാജി ഇലക്ഷന് തിരിമറി നടത്തിയെന്നും, അവരുടെ തിരഞ്ഞെടുപ്പ് വിജയം വ്യാജമാണെന്നും, അലഹബാദ് ഹൈക്കോടതി കണ്ടെത്തി, അവരെ അയോഗ്യയാക്കി.
നാട്ടുകാരന്‍: അത് കൊണ്ട്?
സുധീരന്‍: അത് കൊണ്ട് ഞങ്ങള്‍ ഭരണഘടന എടുത്ത് തോട്ടില്‍ കളഞ്ഞു.
നാട്ടുകാരന്‍: തികച്ചും ന്യായമായ കാര്യം.
സുധീരന്‍: അത് പിന്നെ.... പക്ഷെ കമ്മ്യൂണിസ്റ്റുകള്‍ അന്ന് ആര്‍ എസ് എസിന്റെ കൂടെ കൂടിയില്ലെ.
നാട്ടുകാരന്‍: കൂടെ കൂടിയോ?
സുധീരന്‍: അവര്‍ ജനതാ പാര്‍ടിക്കെതിരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയില്ലല്ലോ.
നാട്ടുകാരന്‍: ജനതാ പാര്‍ടി എന്നാല്‍ ആര്‍ എസ് എസ് ആണോ? ആരായിരുന്നു ജനതാ പാര്‍ടി നേതാവ്?
സുധീരന്‍: ജയ്പ്രകാശ് നാരായണ്‍.
നാട്ടുകാരന്‍: അദ്ദേഹം ആര്‍ എസ് എസ് ആണോ? ഗാന്ധിയന്‍ ആയിരുന്നില്ലേ
സുധീരന്‍: അത് പിന്നെ...
നാട്ടുകാരന്‍: അത് പോട്ടെ ആരായിരുന്നു ജനതാ പാര്‍ടിയുടെ പ്രധാനമന്ത്രി?
സുധീരന്‍: മൊറാര്‍ജി ദേശായി.
നാട്ടുകാരന്‍: അദ്ദേഹം ആര്‍ എസ് എസ് ആണോ?
സുധീരന്‍: പക്ഷെ വാജ്‌പേയും അദ്വാനിയും ആ മന്ത്രി സഭയില്‍ ഉണ്ടായിരുന്നല്ലോ.
നാട്ടുകാരന്‍: പക്ഷെ അവര്‍ മന്ത്രിസഭയില്‍ നിന്ന് രാജി വച്ചതെന്തിനായിരുന്നു?
സുധീരന്‍: അത് പിന്നെ...അവര്‍ ആര്‍ എസ് എസില്‍ നിന്ന് രാജി വെക്കാതെ മന്ത്രിസഭയില്‍ തുടരാന്‍ പാടില്ല എന്ന് ജനതാ പാര്‍ടിയില്‍ പൊതു അഭിപ്രായമുണ്ടായി.
നാട്ടുകാരന്‍: അത് ശരി. അതായത് ഹിന്ദുത്വവും മണ്ണാങ്കട്ടയുമൊന്നും പറ്റില്ലെന്നും ഇന്ദിരയുടെ ഫാഷിസത്തിനെ എതിര്‍ത്ത് തോല്‍പ്പിക്കുക മാത്രമാണ് ലക്ഷ്യമെന്നും ജനതാ പാര്‍ടി നേതാക്കള്‍ വ്യക്തമാക്കി അല്ലെ?
സുധീരന്‍: പക്ഷെ കമ്മ്യൂണിസ്റ്റുകള്‍ ആര്‍ എസ് എസുമായി കൈ കോര്‍ത്തില്ലെ.
നാട്ടുകാരന്‍: എണീറ്റ് പോടേ.
(കോപ്പി)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ