ആർ.എസ്.എസും ജമായത്തെ ഇസ്ലാമിയും പിന്നെ കോൺഗ്രസും.ഇ എ ജബ്ബാർ E A Jabbar എഴുതുന്നു
ആർ.എസ്.എസും ജമായത്തെ ഇസ്ലാമിയും പിന്നെ കോൺഗ്രസും.
ഇ എ ജബ്ബാർ E A Jabbar എഴുതുന്നു:
മൗദൂദിയൻ റിപബ്ലിക്കിൻ്റെ പോസ്റ്റ്
_-------------
⭕വാതിലടച്ച മുറികളും, മൗദൂദി സംഘി അവിഹിത ബന്ധവും ഡൽഹി മുതൽ എളമക്കര പ്രാന്ത കാര്യാലയം വരെ.⭕
👉🏾 എളമക്കര ആർഎസ്എസ് പ്രാന്ത കാര്യാലയത്തിൽ നടന്ന ആർഎസ്എസ് ജമാഅത്തെ ഇസ്‌ലാമി രഹസ്യ ചർച്ചയെ കുറിച്ച് മുൻ ബിജെപി നേതാവും തൃക്കരിപ്പൂർ കോൺഗ്രസ്സ് സ്ഥാനാർത്ഥിയുമായ സന്ദീപവാര്യർ ചാനൽ ചർച്ചയിൽ പരസ്യമായി പറഞ്ഞു മാസം കഴിഞ്ഞിട്ടും ആരോപണം നിഷേധിക്കുകയോ അംഗീകരിക്കുകയോ ചെയ്യാതെ ജമാഅത്തെ ഇസ്‌ലാമി ആർഎസ്എസ് നേതാക്കൾ എന്തുകൊണ്ട് മൗനം തുടരുന്നു❓
⭕ എന്തിനായിരുന്നു ആ രഹസ്യ ചർച്ച? എന്തായിരുന്നു അജണ്ടകൾ❓
👉🏾 പുറമെ ഇസ്ലാമിസ്റ്റ് വേഷമണിഞ്ഞു രഹസ്യമായി മുസ്ലിം സമുദായത്തെ സംഘ്പരിവാരത്തിന് ഒറ്റുകൊടുത്ത ചരിത്രം മാത്രമുള്ള മൗദൂദി സംഘി അവിഹിത ബന്ധങ്ങളുടെ കഴിഞ്ഞകാല കഥകൾ കേരളത്തിന് നൽകുന്ന അപകട സൂചന കാണാതെ പോകരുത്.
👉🏾 ഡൽഹിയിൽ നടന്ന ആർഎസ്എസ് ജമാഅത്തെ ഇസ്‌ലാമി രഹസ്യ ചർച്ച ദിവസങ്ങൾക്ക് ശേഷം ലീക്കായി ദേശീയ മാധ്യമങ്ങളിൽ വാർത്തയായപ്പോൾ മാത്രമാണ് ദേശീയ മാധ്യമങ്ങളെ ഉദ്ദരിച്ച് മാധ്യമം ഇംഗ്ലീഷ് പതിപ്പ് ആ വാർത്ത കൊടുത്തതും ജമാഅത്തെ ഇസ്ലാമി നേതാക്കൾ അതിനെ ന്യായീകരിച്ച് രംഗത്ത് വന്നതുമെങ്കിൽ എളമക്കര ചർച്ചയെ കുറിച്ച് ഇന്നുവരെ ഒരക്ഷരം ജമാഅത്ത് നേതാക്കൾ പറഞ്ഞിട്ടില്ല.
⭕ ഡൽഹിയിൽ നടന്ന അടച്ചിട്ട മുറിയിലെ ചർച്ചയുടെ തുടർഭാഗമാണോ എളമക്കരയിൽ നടന്നത്❓
👉🏾 ഡൽഹി ചർച്ചയെ കുറിച്ച് മാധ്യമം നൽകിയ റിപ്പോർട്ട് പ്രകാരം " The meeting lasted nearly three hours and ended on a note of hoping to take the outreach forward, through meetings in other cities." (മറ്റ് നഗരങ്ങളിലും ഇതേ പോലെ യോഗങ്ങൾ ചേർന്ന് തുടർ പ്രചാരങ്ങളുമായി മുന്നോട്ട് കൊണ്ടുപോകാമെന്ന പ്രതീക്ഷയോടെയാണ് മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന യോഗം അവസാനിച്ചത്).
👉🏾 ഡൽഹിയിലെ രഹസ്യ ചർച്ച പുറംലോകം അറിഞ്ഞതിനു ശേഷം ഇനിയും "ചർച്ചകൾ തുടരും" എന്ന് ജമാഅത്തെ ഇസ്‌ലാമി നേതാക്കളും വ്യക്തമാക്കിയതിലൂടെ എളമക്കരയിലെ ദുരൂഹ ചർച്ചയും അതിന്റെ തുടർഭാഗം ആകാൻ തന്നെയാണ് സാധ്യത.
👉🏾 1977-ലെ അടിയന്തരാവസ്ഥയിൽ ആർഎസ്എസ് നേതാക്കളോടൊന്നിച്ച് ജയിലിൽ കിടന്നതിലൂടെ ശക്തമായ സൗഹൃദ ബന്ധവും, അടിയന്തരാവസ്ഥക്ക് ശേഷം നിരോധനം നീങ്ങിയ ജമാഅത്തെ ഇസ്ലാമിയും ആർഎസ്എസും തൊട്ടടുത്ത വർഷം 1978-ൽ ഭോപ്പാലിൽ വച്ച് ചർച്ച നടത്തിയതും, മുസ്ലിം ഉന്മൂലനം ലക്ഷ്യംവച്ച് പ്രവർത്തിക്കുന്ന ആർഎസ്എസിന് സമൂഹത്തിൽ സ്വാധീനമുണ്ടാക്കാനുള്ള വഴികൾ ഉപദേശിച്ചതും ജമാഅത്തെ ഇസ്‌ലാമി പ്രസിദ്ധീകരണം തന്നെ അഭിമാനത്തോടെ എഴുതിയതാണ്.
👉🏾 ബാബരി മസ്ജിദ് തകർച്ചക്ക് ശേഷം വീണ്ടും ആർഎസ്എസിനോടൊപ്പം നിരോധനം നേരിട്ടപ്പോഴും ആ ബന്ധത്തിന് കോട്ടം വരാതെ സൂക്ഷിക്കാനും ആർഎസ്എസ് നേതാക്കളെ ആശ്വസിപ്പിക്കാനും ജമാഅത്ത് നേതാക്കൾ ശ്രമിച്ചിരുന്നു.
👉🏾 അവസാനമായി 2023-ൽ ഡൽഹിയിൽ നടത്തിയ ചർച്ചയെ കുറിച്ച് അവരുടെ തന്നെ മാധ്യമം ഇംഗ്ലീഷ് പതിപ്പ് നൽകിയ റിപ്പോർട്ട് "discussion in the closed-door meeting" (അടച്ചിട്ട മുറിയിലെ ചർച്ച) എന്ന് പറഞ്ഞാണ് തുടങ്ങുന്നതും അവസാനിക്കുന്നതും.
👉🏾"The most startling discussion in the closed-door meeting was the suggestion from the RSS, that the Muslim community consider handing over the mosques in Kashi and Mathura as a “good will gesture." (കാശി മഥുര പള്ളികൾ വിശ്വാസത്തിന്റെ ഭാഗമായി അവർക്ക് കൈമാറുന്നത് മുസ്ലിംകൾ പരിഗണിക്കണമെന്ന ആർഎസ്‌എസിന്റെ നിർദ്ദേശമാണ് അടച്ചിട്ട വാതിലിൽ നടന്ന ചർച്ചയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരുകാര്യം). എന്ന് പറയുന്നിടത്തും 'അടച്ചിട്ട വാതിൽ' എന്ന് വീണ്ടും ആവർത്തിക്കുന്നുണ്ട്.
⭕ ഇതിനെ ന്യായീകരിച്ച് ചർച്ചയിൽ ഞങ്ങളല്ല എല്ലാവരുമുണ്ട് എന്ന ക്യാപ്‌സൂളുമായി ഓടിനടക്കുന്ന മൗദൂദികളോടുള്ള പലപ്പോഴും ഉന്നയിച്ച ചോദ്യം വീണ്ടും ചോദിക്കുന്നു.
👉🏾 ജമാഅത്തെ ഇസ്ലാമിയും ആർഎസ്എസും തമ്മിൽ ചർച്ചകൾ നടക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് ഡൽഹിയിൽ ആർഎസ്എസ് 'ഒന്നാംനിര' നേതാക്കളും ചില മുസ്ലിം ഉദ്യോഗസ്ഥരും തമ്മിൽ പരസ്യമായി നടത്തിയ ചർച്ചയെ കുറിച്ച് "ആർഎസ്എസ് ആചാര്യനും അർത്ഥശൂന്യമായ ചർച്ചകളും" എന്ന തലവാചകത്തിൽ "ആർഎസ്എസ് നേതാക്കൾക്ക് താൽപര്യമുണ്ടെങ്കിൽ തെറ്റുകൾ തിരുത്തി ഇങ്ങോട്ടുവരട്ടെ" എന്നായിരുന്നു ആ ചർച്ചയെ വിമർശിച്ചും പരിഹസിച്ചും ജമാഅത്തെ ഇസ്ലാമിയുടെ പ്രബോധനം എഴുതിയത്. (ആ പ്രബോധനത്തിന്റെ ഓൺലൈൻ കോപ്പി പോലും ഇപ്പോൾ ആർക്കൈവിൽ നിന്നും മുക്കി എന്നതിൽ നിന്നും മനസിലാക്കാം മൗദൂദികൾ ഒളിപ്പിക്കാൻ ശ്രമിക്കുന്ന രഹസ്യങ്ങൾ).
👉🏾 പ്രബോധനത്തിൽ ലേഖനം വന്നു കൃത്യം രണ്ടു മാസത്തിനു ശേഷം ആദ്യ ചർച്ചയിൽ പങ്കെടുത്ത അതെ ഉദ്യോഗസ്ഥരുടെ കാർമികത്വത്തിൽ ആർഎസ്എസ് 'രണ്ടാംനിര' നേതാക്കളുമായി നടത്തിയ ചർച്ചയിൽ ജമാഅത്തെ ഇസ്‌ലാമിയുടെ ദേശീയ സെക്രട്ടറി മലിക് മുഅ്തസിം ഖാൻ, നാഷണൽ അസിസ്റ്റന്റ് സെക്രട്ടറി ലഈഖ് അഹമ്മദ് തുടങ്ങിയ ജമാഅത്തെ ഇസ്‌ലാമിയുടെ ഔദ്യോഗീക ദേശീയ 'ഒന്നാംനിര' നേതാക്കളാണ് പങ്കെടുത്തത്.
👉🏾 ചർച്ചയെ ന്യായീകരിക്കാൻ 'ഞങ്ങൾ മാത്രമല്ല ഇതര മുസ്ലിം സംഘടനകളും ഉണ്ടായിരുന്നു' എന്ന ന്യായീകരണവുമായി മൗദൂദിയൻ ഭക്തർ ഇറക്കിയ ക്യാപ്സൂളുകളിലെ വൈരുദ്ധ്യങ്ങൾ കാണാം.
👉🏾 ചർച്ച പുറംലോകം അറിഞ്ഞപ്പോൾ മുമ്പ് നടത്തിയ ചർച്ചയെ പരിഹസിച്ച് "ആർഎസ്എസ് ആചാര്യനും അർത്ഥശൂന്യമായ ചർച്ചകളും" എന്ന് ലേഖനം എഴുതിയ അതെ പ്രബോധനത്തിൽ ചർച്ചയെ ന്യായീകരിച്ച് "സംഘട്ടനമല്ല സംവാദമാണ് സമാധാനത്തിന്റെ വഴി" എന്ന തലവാചകം നൽകി എ.ആർ എഴുതിയ ലേഖനത്തിൽ ചർച്ചയിൽ പങ്കെടുത്ത സംഘടനകളെ കുറിച്ച് പറയുന്ന ഭാഗമാണ് താഴെ.
👉🏾 "ഏറ്റവുമൊടുവില്‍ ജനുവരി 14-ന് ദല്‍ഹി മുന്‍ ലഫ്. ഗവര്‍ണര്‍ നജീബ് ജംഗിന്റെ വസതിയില്‍ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, ജമാഅത്തെ ഇസ്ലാമി ഹിന്ദ്, ദയൂബന്ദ് ദാറുല്‍ ഉലൂം എന്നീ സംഘടനകളുടെയും ചില ശീഈ സംഘടനകളുടെയും പ്രതിനിധികളും മുന്‍ ഇലക്ഷൻ കമീഷണർ എസ്.വൈ ഖുറൈശിയടക്കമുള്ള പ്രമുഖ വ്യക്തികളും ആര്‍.എസ്.എസ് പക്ഷത്ത് നിന്ന് ഇന്ദ്രേഷ് കുമാര്‍, രാം ലാല്‍, കൃഷ്ണഗോപാല്‍ മുതല്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തിയതാണ് ശ്രദ്ധേയമായ സംഭവം."
⭕ ആദ്യ ചർച്ചയിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്ക് പുറമെ രണ്ടാമത്തെ ചർച്ചയിൽ പങ്കെടുത്തു എന്ന് പറയപ്പെടുന്ന മുസ്ലിം സംഘടനകൾ താഴെ പറയുന്നതാണ്.⭕
1-ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്.
2-ജമാഅത്തെ ഇസ്ലാമി ഹിന്ദ്.
3 -ദയൂബന്ദ് ദാറുല്‍ ഉലൂം
മേൽ പറഞ്ഞ മൂന്നു സംഘടനകൾക്ക് ശേഷം "ചില ശീഈ സംഘടനകളുടെയും പ്രതിനിധികളും" പങ്കെടുത്തു എന്ന് എഴുതിയതിലൂടെ ശിയഈ സംഘടനകൾ ഒന്നല്ല അതിൽ കൂടുതൽ ഉണ്ട് എന്നത് വ്യക്തം, അതിനാൽ തന്നെ ചർച്ചയിൽ പങ്കെടുത്ത ശിയഈ സംഘടനാ പ്രതിനിധികളും ഒന്നിൽ കൂടുതലാണ് എന്നത് ഉറപ്പാണ്.
⭕ അതെ പ്രബോധനത്തിൽ ചർച്ചയുമായി ബന്ധപ്പെട്ട് അതിൽ പങ്കെടുത്തവരുടെ പേരുകളടക്കം ഹസനുൽ ബന്ന എഴുതിയ റിപ്പോർട്ടാണ് താഴെ.⭕
👉🏾 "ആർ.എസ്.എസ് നേതാക്കളായ ഇന്ദ്രേഷ് കുമാർ, നേരത്തെ ബി.ജെ.പിയുടെ സംഘടനാ ചുമതല വഹിച്ച രാം ലാൽ, കൃഷ്ണ ഗോപാൽ എന്നിവരെയാണ് രണ്ടാം വട്ട ചർച്ചക്കായി ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് നിയോഗിച്ചത്. ഒന്നാം വട്ട ചർച്ചയിൽ പങ്കെടുത്ത മുൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണർ എസ്.വൈ ഖുറൈശി, പഴയകാല മാധ്യമ പ്രവർത്തകൻ ശാഹിദ് സിദ്ദീഖി, ഹോട്ടൽ വ്യവസായി സഈദ് ഷെർവാനി എന്നിവർക്ക് പുറമെ മൗലാനാ നിയാസ് അഹ്‌മദ് ഫാറൂഖി (ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്- മഹ്‌മൂദ് മദനി), മൗലാനാ ഫദ്‍ലുർറഹ്‌മാൻ (ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്- അർശദ് മദനി) മലിക് മുഅ്തസിം ഖാൻ (ജമാഅത്തെ ഇസ്ലാമി ഹിന്ദ്), പ്രഫസർ ഫർഖാൻ ഖമർ, പ്രഫസർ റൈഹാൻ അഹ്‌മദ് ഖാസ്മി, സൽമാൻ ചിശ്തി, അബ്ദുസ്സുബ്ഹാൻ എന്നിവരായിരുന്നു ഇക്കുറി മുസ്‍ലിം പക്ഷത്ത് നിന്നുണ്ടായിരുന്നത്."
👉🏾 മേലെ എ.ആർ എഴുതിയ ലേഖനത്തിൽ പേര് കൊടുത്ത മൂന്നു മുസ്ലിം സംഘടനകളും ചില ശിയഈ സംഘടനകളും ഉൾപ്പെടുന്നു, താഴെ ഹസനുൽ ബന്നയുടെ റിപ്പോർട്ടിൽ ചർച്ചയിൽ പങ്കെടുത്ത മുസ്ലിം സംഘടന പ്രതിനിധികൾ ഏഴ് പേരാണ്.
മേൽ റിപ്പോർട്ടുകൾ പ്രകാരം ചർച്ചയിൽ പങ്കെടുത്തവർ ഇങ്ങിനെയാണ്.
1-ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിനെ പ്രതിനിധീകരിച്ച് - മൗലാനാ നിയാസ് അഹ്‌മദ് ഫാറൂഖി (ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്- മഹ്‌മൂദ് മദനി), മൗലാനാ ഫദ്‍ലുർറഹ്‌മാൻ (ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്- അർശദ് മദനി) തുടങ്ങിയ രണ്ട് പേരാണ് പങ്കെടുത്തത്.
2-ജമാഅത്തെ ഇസ്‌ലാമി ഹിന്ദിനെ പ്രതിനിധീകരിച്ച് മലിക് മുഅ്തസിം ഖാൻ എന്ന ദേശീയ സെക്രട്ടറിയാണ് പങ്കെടുത്തത് (ഒരാൾ). നാഷണൽ അസിസ്റ്റന്റ് സെക്രട്ടറി ലഈഖ് അഹമ്മദ് പങ്കെടുത്തത് ഈ റിപ്പോർട്ടിൽ മറച്ചുവച്ചു.
👉🏾 ബന്നയുടെ റിപ്പോർട്ട് അടിസ്ഥാനത്തിൽ ചർച്ചയിൽ പങ്കെടുത്ത സംഘടകളുടെ പേരുകൾ എഴുതാത്ത നാലുപേരിൽ ആരൊക്കെയാണ് ദയൂബന്ദ് ദാറുല്‍ ഉലൂമിനെയും ചില ശീഈ സംഘടനകളെയും പ്രതിനിധീകരിച്ചത് എന്നത് റിപ്പോർട്ടിലും ലേഖനത്തിലും വ്യക്തമല്ല.
👉🏾 ശേഷിക്കുന്ന നാലുപേർ മേൽ പറഞ്ഞ സംഘടനകളെ പ്രതിനിധീകരിച്ചവരാണെങ്കിൽ ഇപ്പോൾ ന്യായീകരിക്കാൻ വേണ്ടി പറയുന്ന അജ്‌മീർ ദർഗ പ്രതിനിധികളും ബറേൽവി പ്രതിനിധികളും എവിടെ? അവരുടെ സംഘടനകൾ എവിടെ?
👉🏾ചർച്ചയിൽ പങ്കെടുത്ത ഇതിൽ പറയുന്ന ജമാത്തെ ഇസ്‌ലാമി പ്രതിനിധി ദേശീയ സെക്രട്ടറിയാണ്, എന്നാൽ മറ്റുള്ളവർ അവർ പ്രതിനിധീകരിച്ച സംഘടനയിൽ വഹിക്കുന്ന സ്ഥാനം എന്ത്❓
👉🏾 ഹിറാ സെൻററിൽ നിന്നും കിട്ടുന്ന ക്യാപ്സൂൾ തൊള്ള തൊടാതെ വിഴുങ്ങുന്ന, അവിഹിത ബന്ധം മറ്റുള്ളവരിൽ ആരോപിക്കുന്ന മൗദൂദികൾക്ക് ഇതിന് മറുപടി പറയാൻ പറ്റുമോ❓
👉🏾 ചർച്ച പുറംലോകം അറിഞ്ഞതിനു ശേഷം അതിനെ ന്യായീകരിക്കാനും ഞങ്ങളുടെ ഔദ്യോഗീക പ്രതിനിധികൾ അതിൽ പങ്കെടുത്തിട്ടുണ്ട് എന്ന് അവകാശപ്പെട്ടും ജമാഅത്തെ ഇസ്‌ലാമിയല്ലാതെ മറ്റാരും മുന്നോട്ടു വരാത്തത് എന്തുകൊണ്ട്❓
⭕ ചർച്ചയെ ന്യായീകരിച്ച് പ്രബോധനത്തിൽ എഴുതിയ ലേഖനത്തിലെ ചില വരികൾ വായിക്കാം.⭕
👉🏾 "ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി 2024-ലെ പൊതു തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ആസൂത്രണം ചെയ്ത അജണ്ട പ്രകാരം മുസ്‌ലിം ന്യൂനപക്ഷത്തെ-വിശിഷ്യാ അവരിലെ പസ്മാന്ദകളെ- പാര്‍ട്ടിയോടടുപ്പിക്കാനുള്ള പരിപാടികള്‍ ഒരു വശത്ത് നടക്കുന്നുണ്ട്. അതേസമയം ഹിന്ദുത്വ ഭരണത്തിന്റെ യഥാര്‍ഥ പശ്ചാത്തല ശക്തിയായ ആര്‍.എസ്.എസ് നേരത്തെ തന്നെ ഇന്ദ്രേഷ് കുമാറിനെ മുന്നില്‍ നിര്‍ത്തി മുസ്‌ലിം കൂട്ടായ്മകളുമായും വ്യക്തികളുമായും ആശയവിനിമയവും സമ്പര്‍ക്കവും തുടര്‍ന്നുവരുന്നുമുണ്ട്. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ രണ്ട് ഗ്രൂപ്പുകളില്‍ ഒന്നിന്റെ മേധാവി മഹ്‌മൂദ് മദനിയുമായി ആര്‍.എസ്.എസ് നേതൃത്വം ബന്ധം സ്ഥാപിച്ചിരുന്നു."
⭕ പ്രബോധനത്തിന്റെ തന്നെ റിപ്പോർട്ട് പ്രകാരം സംഘപരിവാരം വിലക്കെടുക്കാൻ ശ്രമിക്കുന്ന മുസ്‌ലിം സംഘടന നേതാക്കളിൽ പെട്ട ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്- മഹ്‌മൂദ് മദനി വിഭാഗം പ്രതിനിധിയായ മൗലാനാ നിയാസ് അഹ്‌മദ് ഫാറൂഖിയെ പോലുള്ളവരെ കൂടെക്കൂട്ടി ജമാഅത്തെ ഇസ്‌ലാമി ഔദ്യോഗീക നേതാക്കൾ നടത്തിയ ചർച്ച എങ്ങിനെയാണ് മുസ്ലിം സമുദായത്തെ പ്രതിനിധീകരിക്കുന്ന ചർച്ചയാകുന്നത്❓
⭕ സംഘികളുമായി ഒളിഞ്ഞും തെളിഞ്ഞും അവിഹിത ബന്ധം സ്ഥാപിക്കുകയും അവരുടെ സംഘി ബന്ധം തുറന്നു കാണിക്കുന്നവരിൽ സംഘി ബന്ധം ആരോപിക്കുകയും ചെയ്യുന്ന മൗദൂദികളുടെ അതെ തന്ത്രമാണ് ഇപ്പോൾ മൗദൂദികൾ വിലക്കെടുത്ത കോൺഗ്രസ്സും യുഡിഎഫും ഈ തിരഞ്ഞെടുപ്പിൽ നടത്തിക്കൊണ്ടിരിക്കുന്നത്.⭕
Maududian Republic
#maududianrepublic
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ