പോസ്റ്റുകള്‍

2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സുകുമാരൻ നായരുടെ ഗണപതി ഹോമം; എഴുത്ത് കെ.കെ.കൊച്ച്

എൻ.എസ്.എസ് ഒരു ഹിന്ദു (അങ്ങനെയൊന്നുണ്ടെങ്കിൽ) സംഘടനയല്ല; മറിച്ച് നായന്മാരുടെ ജാതി സംഘടനയാണ്. അവരാകട്ടെ, ഹിന്ദു സമൂഹത്തിലെ 11 ശതമാനം പേരെ മാത്രമാണു ഉൾക്കൊള്ളുന്നത്. ഇതേ സമൂഹത്തിലെ  ദലിതർ 12 ശതമാനവും ഈഴവർ 24 ശതമാനവും, ധീവരർ, വിശ്വകർമ്മജർ എന്നിങ്ങനെയുള്ള ജാതികൾ 13 ശതമാനവുമാണ്. വാസ്തവം ഇതാണെങ്കിലും , നായന്മാർ അവകാശപ്പെടുന്നത് ഭൂരിപക്ഷ സമുദായമാണെന്നാണ്.  ഈ വ്യാജ പ്രചരണത്തിലൂടെ ഇതര സമുദായങ്ങൾക്ക് കൂടി അവകാശപ്പെട്ട സമ്പത്തും അധികാരവും പദവിയും തട്ടിപ്പറിപ്പറിച്ചെടുത്ത് മേലാളരായി മാറാനും , ഇടതോ വലതോ ആയ രാഷ്ടീയ പ്രസ്ഥാനങ്ങളെ വരുതിയിലാക്കാനും കഴിഞ്ഞിട്ടുണ്ട്. ചരിത്രത്തിലൊരു ഘട്ടത്തിലും ഹിന്ദു സമൂഹത്തിലെ ഇതര ജാതീയ വിഭാഗങ്ങൾ നായന്മാരുമായി സഖ്യം ചെയ്തിട്ടില്ല. അതേസമയം ,നിരവധിയായി ചിതറിക്കിടന്ന ദുർബലരായ രാജാക്കന്മാരുടെയും നാടുവാഴികളുടെയും നിലനിൽപ്പിന് ആധാരമായ ജാതി വ്യവസ്ഥയും വേദേതിഹാസ പുരാണങ്ങളും ആദി ശങ്കരനെ  പോലുള്ള ബ്രാഹ്മണ മേധാവികളുടെ ഭ്രാന്തൻ ചിന്തകളുമാണ് ജാതി വ്യവസ്ഥയുടെ നിലനിൽപ്പിന് ആധാരമായത്. സ്വയം പ്രവർത്തകമായ ഈ സംവിധാനം ലോകാവസാനം വരെ തുടരുമെന്ന് കരുതിയ നായന്മാർ സംരക്ഷകരായി മാറി...

നയാഗ്ര കൺ മുന്നിൽ

ലോകാത്ഭുതങ്ങളിൽ ഒന്നായ നയാഗ്ര വെള്ളച്ചാട്ടം കാനഡയിൽ ടൊറന്റോയിൽ നിന്നുള്ള കാഴ്ചകൾ. പണ്ട് പ്രൈമറി ക്ളാസുകളിൽ പാഠ പുസ്തകങ്ങളിൽ ആദ്യമായി വായിച്ചറിഞ്ഞ "നയാഗ്ര"  പി.എസ് .സി കോച്ചിംഗ് സെന്ററുകൾ ഇല്ലാത്ത കാലത്ത് സർക്കാർ ജോലി ലഭിക്കാൻ പി.എസ്.സി ഗൈഡിൽ വായിച്ച് മനപാഠമാക്കിയ നയാഗ്ര, സഫാരി ടിവിയിൽ സന്തോഷ് കുളങ്ങര വീഡിയോ ചിത്രങ്ങളിലൂടെ വിവരിച്ച ഏഴ് കടലിന് അക്കരയുള്ള നയാഗ്ര ,  ഇതാ ഇപ്പോൾ എഴുപത്തിരണ്ടാം വയസിൽ എന്റെ കൺ മുന്നിൽ എന്നെ നോക്കി പുഞ്ചിരിയോടെ കുശലം പറയുന്നു. വിവിധ ഭാഷകൾ , വിവിധ ഗോത്രങ്ങൾ, വിവിധ മതങ്ങൾ വ്യത്യാസമില്ലാതെ എത്രയോ രാജ്യങ്ങളിൽ നിന്ന് വരുന്ന ജനങ്ങളോടാണ് പ്രകൃതി സൃഷ്ടിച്ച ഈ അത്ഭുത പ്രതിഭാസം രാപകൽ വ്യത്യാസമില്ലാതെ മധുര പുഞ്ചിരിയോടെ കുശലം പറഞ്ഞു കൊണ്ടിരിക്കുന്നത്. അവൾ ചോദിക്കുന്നില്ല നിന്റെ ജാതിയും, മതവും, ഭാഷയും ഗോത്രങ്ങളും ഏതെന്ന്? മൂന്ന് ഭാഗത്തെ വെള്ള ചാട്ടങ്ങൾ ചേർന്നതാണ് നയാഗ്രാ വെള്ള ചാട്ടം. ഇതിൽ ഏറ്റവും വലിയത് കുതിരയുടെ കുളമ്പ് രൂപത്തിലുള്ള "Horseshoe" വെള്ള ചാട്ടമാണ്.  കാനഡയിൽ നിന്നുള്ള കാഴ്ച തന്നെയാണ് ഏറെ അനുഭൂതി പകരുന്നത്. മുപ്പത്താറ് മൈലുകൾ താണ്ടി  ന്യൂയോർക...

വാട്ടർ ടൺ ദേശീയ പാർക്ക് കാനഡ

കനേഡിയൻ യാത്രയിലെ  രണ്ടാമത്തെ ദേശീയ പാർക്ക് സന്ദർശനമാണ് വാട്ടർ ടൺ ദേശീയ പാർക്ക്. ആദ്യ യാത്ര Banff ദേശീയ പാർക്കിലേക്കായിരുന്നു . 505 ചതുരശ്ര കി.മീ വിസ്തൃതിയിലുള്ള വാട്ടർ ടൺ ദേശീയ പാർക്കിന് സഹസ്രാബ്ദങ്ങളുടെ കഥ പറയാനുണ്ട് .പതിനായിരം വർഷങ്ങൾക്കു മുമ്പ് തന്നെ ഇവിടെ മനുഷ്യ സാന്നിധ്യം ഉണ്ടായിരുന്നതായി പുരാവസ്തു ഗവേഷകർ തെളിവുകളുടെ ബലത്തിൽ സാക്ഷ്യപ്പെടുത്തുന്നു. എണ്ണായിരം വർഷങ്ങൾക്ക് മുമ്പ്    Upper Waterton Lake ലും Blakiston Valley.യിലും മത്സ്യബന്ധനം നടന്നിരുന്നതായി തെളിവുകൾ ലഭ്യമാണ്. കുറഞ്ഞത് മൂവായിരം വർഷങ്ങൾ മുമ്പെങ്കിലും പിക്കാനി ഗോത്ര വംശജരുടെ ആദ്യ തലമുറ ഈ പർവ്വത നിരകളിൽ വസിച്ചിരുന്നതായും പുരാവസ്തു ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു. ആൽബർട്ടാ  പ്രൊവിൻസിലെ കാൾഗറി നഗരത്തിൽ നിന്ന് റോഡ് മാർഗം മൂന്ന് മണിക്കൂർ കൊണ്ട് ഈ പാർക്കിൽ എത്താൻ കഴിയും. പ്രത്യേക പാസ് എടുത്ത് മാത്രമേ ഉള്ളിൽ പ്രവേശിക്കാൻ കഴിയൂ. കൾഗറിക്ക് തെക്ക് കാനഡ - യുഎസ് അതിർത്തിയോട് ചേർന്നാണ് ഇത് സ്ഥിതി ചെയ്യുന്നത്. താഴ്‌വാര പട്ടണം സമുദ നിരപ്പിൽ നിന്ന്  4200 അടി ഉയരത്തിലാണ്. ഇവിടെ നിന്ന് നീലാകാശത്തിലേക്ക് നോക്കിയാ...

30+ Airport Hacks That Will Change The Way You Travel

ഇമേജ്
Airport Tips ©afzam83 | GagliardiPhotography/Shutterstock.com 30+ Airport Hacks That Will Change The Way You Travel Updated: May 1, 2023 By  Kate Prince Entertainmen t Airports are vibrant hubs of activity, full of travelers doing their best to get from A to B with as little disruption as possible. As much as we love exploring new places, it’s no secret that things often go a little bit awry when flying, but did you know there are things you can do to make the journey as smooth as possible?  Airlines like Southwest might be able to help you out more than you think, or packing something extra could make the difference between an awful flight and a great one. Even if you think you’ve got your airport routine down to a T, you might want to consider these helpful tips and tricks.  1. Bring your own headphones Pros:  No need to pay for extra What you need:  Your own set  Cost:  $5+* Bring your own headphones Viacheslav ©Nikolaenko / Shutterstock.com Adverti...