തെരഞ്ഞെടുപ്പു രാഷ്ട്രീയം സാംസ്‌കാരിക പ്രവർത്തകർക്ക് നിഷിദ്ധമോ ..? 2016 കേരളാ നിയമ സഭാ തെരഞ്ഞെടുപ്പിൽ സിനിമ -ദൃശ്യമാധ്യമ മേഖലകളിൽ പ്രവർത്തിക്കുന്ന മികവുറ്റ പ്രവർത്തനം കാഴ്ച വച്ച മുകേഷ് ,നികേഷ് കുമാർ, വീണാ ജോർജ്ജ് എന്നിവർക്ക് ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥിത്വം നൽകിയതിനെതിരെ ചില കോണുകളിൽ നിന്നും ഉയർത്തപ്പെടുന്ന വിമർശനങ്ങൾ അത്ഭുതകരവും വിചിത്രവും ആയിരിക്കുന്നു. ഇവർ മൂവരും തങ്ങളുടെ മേഖലകളിൽ സ്വന്തമായ വ്യക്തിത്വം ഇതിനകം സൃഷ്ടിചിട്ടുള്ളവരും ,തങ്ങളുടെ ബന്ധുബലം കൊണ്ടല്ലാതെ പ്രശസ്തരും ആയിരിക്കെ അവർക്കെതിരെ ഉന്നയിക്കുന്ന വിമർശനങ്ങക്ക് എന്ത് അർഥം ആണുള്ളത് ? മുമ്പ് ഇടതു പക്ഷം എസ് .കെ .പൊറ്റെക്കാട് , വി .ആർ .കൃഷ്ണ അയ്യർ , ഡോ .എ .ആർ .മേനോൻ , ഒ .എൻ .വി .കുറുപ്പ് ,കടമ്മനിട്ട രാമകൃഷ്ണൻ ,ലെനിൻ രാജേന്ദ്രൻ , തോപ്പിൽ ഭാസി ,കാമ്പിശ്ശേരി തുടങ്ങിയവർക്കെല്ലാം തെഞ്ഞെടുപ്പ് മത്സരത്തിനു ഇടം നൽകിയ പാരമ്പര്യം കേരളത്തിനുണ്ടല്ലോ ..? ഇപ്പോൾ ആക്ഷേപം ഉന്നയിക്കുന്ന പലരും ദില്ലിയിൽ മാതൃഭൂമി ലേഖകനായിരുന്ന കെ .പി .ഉണ്ണികൃഷ്ണന് ലീലാദാമോദര മേനോനെ വെട്ടിനിരത്തി വടകരയിൽ കോൺഗ്രസ് സ്ഥാനാർഥിത്വം നൽകിയപ്പോ...