വിഴിഞ്ഞം വികസനം വേണ്ടേ ?
ശ്രുതി. എസ്. പങ്കജ്.....✍️
കേരള സർക്കാരിന്റെ ഫിഷറീസ് മന്ത്രാലയത്തിന്റെ കണക്കുപ്രകാരം കേരളത്തിൽ കടൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നവരുടെ എണ്ണം 804615 പേരാണ്.
തിരുവനന്തപുരത്ത് - 172090 പേർ (ആകെ മത്സ്യത്തൊഴിലാളികളുടെ 21.5 %
രണ്ടാമത് വരുന്ന ആലപ്പുഴയിൽ 1,31,000 പേർ
കൊല്ലത്ത് അത് 95000 പേർ
എറണാകുളത്ത് 74000 പേർ
എന്നാൽ സമുദ്രോൽപ്പന്ന വരുമാനത്തിൽ
തിരുവനന്തപുരം - 101880 (value in lakh)
കൊല്ലം - 201338(value in lakh)
എറണാകുളം - 215100 (value in lakh)
അതായത് എറണാകുളത്തിന്റെ ഒന്നരയിരട്ടി മത്സ്യത്തൊഴിലാളികൾ തിരുവനന്തപുരത്ത് നിന്നുണ്ടാക്കുന്നത് എറണാകുളത്തിന്റെ പകുതി വ്യാപാര മൂല്യം പോലുമില്ല.
ഐസിന് പകരം മണലു പുരട്ടി മത്സ്യം വിൽക്കുന്ന പ്രാകൃത രീതി കേരളത്തിൽ തന്നെ ഇവിടെ മാത്രമേ കാണൂ.
ഇവിടുത്തെ മത്സ്യത്തൊഴിലാളികളെ ഇളക്കിവിടുന്ന പാതിരികൾ എന്തെങ്കിലും ചെയ്തിട്ടുണ്ടോ അവരുടെ ജീവിതം മെച്ചപ്പെടുത്താൻ ?
വാസ്തവത്തിൽ ഈ പാതിരിമാരുടെ ക്ലച്ചസിൽ തിരുവനന്തപുരത്തെ ലത്തീൻ മത്സ്യത്തൊഴിലാളികൾ കിടക്കുന്നത് കൊണ്ടാണ് മുകളിൽ പറഞ്ഞ ദയനീയമായ കണക്കുണ്ടാവുന്നത്.
എന്നാൽ കേരളത്തിന്റെ മറ്റൊരു ജില്ലയുടെ തീരത്തുമില്ലാത്ത വിധത്തിൽ വർഗീയ കലാപങ്ങളും എട്ടോളം വെടിവയ്പ്പുകളും പോലീസ് സ്റ്റേഷൻ ആക്രമണവും ഒക്കെ ഇവിടെ ഉണ്ട് താനും. ഈ പാതിരിമാർ അല്ലാതെ ആരാണിതിനുത്തരവാദി?
ബാക്കി Rajeev Gopalakrishna Pillai എഴുതുന്നു.
നിലവിലുള്ള മൽസ്യബന്ധന തുറമുഖത്തേക്കാൾ വലുതും പ്രയോജനപ്രദവുമായ ഒരു മൽസ്യ ബന്ധന തുറമുഖം വിഴിഞ്ഞം പദ്ധതിയോടൊപ്പം നിലവിൽ വരുന്നത് എന്നുപോലും കാണാതെയുള്ള സമരം മത്സ്യത്തൊഴിലാളിക്കു വേണ്ടിയാണോ?.
1962ൽ പണി തുടങ്ങിയ നിലവിലെ മൽസ്യബന്ധന തുറമുഖം ഇന്നും ' ഭാഗികമായി പൂർത്തിയായവയുടെ' ലിസ്റ്റിലാണ്. അത് പൂർത്തിയാക്കി കൂടുതൽ തൊഴിലവസരം ഉണ്ടാക്കണമെന്ന് ഇവരാരും ആവശ്യപ്പെടുന്നില്ല. സ്വാതന്ത്രാനന്തര കേരളത്തിൽ സമുദ്ര സമ്പത്തുകളുമായി ബന്ധപ്പെട്ട ഒരൊറ്റ വ്യവസായമോ തൊഴിൽ സംരംഭമോ തിരുവനന്തപുരം ജില്ലയിൽ ഉണ്ടാകാതിരുന്നതെന്താണെന്നു ഈ സമരക്കാർ ചിന്തിക്കണം. കഷ്ടപ്പെട്ട് മീൻ പിടിച്ചു കരയിൽ കൊണ്ടുവന്നു വിൽക്കുന്നത് മാത്രമാണോ ഈ മേഖലയിലെ സാധ്യതയും തൊഴിലവസരങ്ങളും? അതിനും ഈ പ്രദർശനം ഉത്തരം നൽകുന്നു. സമുദ്രോൽപ്പന്ന മേഖലയിൽ തിരു: പുരത്തിന്റെ അയലത്തുപോലും എത്താൻ സാധ്യതയില്ലാത്ത എറണാകുളം ജില്ലയിൽ, കൊച്ചി തുറമുഖവും അവിടത്തെ മൽസ്യബന്ധന തുറമുഖവും മാത്രം അവലംബിച്ചു , വിഴിഞ്ഞം മൽസ്യബന്ധന തുറമുഖ നിർമാണം ആരംഭിച്ച ശേഷം നിലവിൽ വന്ന മൽസ്യമേഖലയിലെ മാത്രം കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങളിൽ ചിലവയുടെ ലിസ്റ്റ് താഴെ ചേർക്കുന്നു:
Central Marine Fisheries Research Institute
Central institute of Fisheries Technology
Marine Products export Development Authority
National Institute of Fisheries Development & Management
Kerala University of Fisheries & Ocean Studies
National Centre for Aquatic Animal Health.
Fisheries Office Complex
Matsyafed Aqua tourism (3 centres)
Network for Fish quality Management
Society for Assistance to Fisherwomen
Fishfarm
Aquatic Animal Health centre (ADAK)
ഇതുപോലുള്ള ഒരൊറ്റ സ്ഥാപനവും നാളിതുവരെ തിരുവനന്തപുരം ജില്ലയിൽ ഉണ്ടായിട്ടില്ല. എന്തിനു പറയുന്നു. ഒരാധുനിക ഐസ്പ്ളാൻറ് പോലുമില്ല. വിഴിഞ്ഞതോടൊപ്പം ആരംഭിച്ച രാജ്യത്തെയും ലോകത്തേയും മറ്റു മൽസ്യബന്ധന തുറമുഖങ്ങളുടെയും പ്രദേശങ്ങളുടെയും ഇന്നത്തെ അവസ്ഥ നോക്കിയാൽത്തന്നെ ഇത്തരം വിധ്വംസന പ്രവർത്തനങ്ങൾ നാടിനും നാട്ടുകാർക്കും എന്തെന്തു നഷ്ടങ്ങളാണ് വരുത്തിവെച്ചിട്ടുള്ളതെന്നുകാണാം. സമുദ്രോൽപ്പന്ന മേഖലയിൽ മാത്രമാണ് ഈ വമ്പൻ നഷ്ടങ്ങൾ വന്നിട്ടുള്ളതെന്നോർക്കുമ്പോഴാണ് രാജ്യത്തെ ഏറ്റവും വലിയ തുറമുഖ പദ്ധതി ഇല്ലാതാക്കാൻ ഒരുമ്പെട്ടിറങ്ങിയിരിക്കുന്നവരുടെ ദുഷ്ചെയ്തികളുടെ തീവ്രത മനസിലാക്കാൻ സാധിക്കുക.
കാപ്പാട് : ശ്രുതി എസ് പങ്കജ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ