വിമോചന സമരത്തിൻ്റെ ജീർണ്ണതകൾ പുതിയ രൂപത്തിൽ തിരിച്ചു വരികയാണ്*.

#സുനിൽ_പി_ഇളയിടം

ചെത്തുകാരൻ്റെ മകൻ...
തുന്നൽ ടീച്ചർ....
അണ്ടിക്കുഞ്ഞമ്മ...
കയറ് പിരി ശാസ്ത്രജ്ഞൻ...
ആക്രി പെറുക്കികൾ...

ഇതേ ടോൺ പണ്ടെവിടെയെങ്കിലും കേട്ടിട്ടുണ്ടോ...*

ഉണ്ടല്ലോ...

പാളേൽ കഞ്ഞി കുടിപ്പിക്കും
തമ്പ്രാനെന്ന് വിളിപ്പിക്കും
ചാത്തൻ പൂട്ടാൻ പോവട്ടെ
ചാക്കോ നാട് ഭരിക്കട്ടെ

വിമോചന സമരത്തിൻ്റെ ജീർണ്ണതകൾ പുതിയ രൂപത്തിൽ തിരിച്ചു വരികയാണ്*.
ഭരിക്കാനും സുഖിക്കാനും
വിധിക്കപ്പെട്ടവർഗ്ഗം ഞങ്ങളാണെന്ന്
പണ്ടേ മനസ്സുകൊണ്ടുറപ്പിച്ചവർക്ക്
മണ്ണിൽ അധ്വാനിക്കുന്ന മനുഷ്യരെ
പരമ പുഛമായിരിക്കും..

അവരുടെ കണ്ണിൽ
ചുമട്ടുതൊഴിലാളികൾ
ഭീകരന്മാരായിരിക്കും
ഓട്ടോ തൊഴിലാളികൾ
സാമൂഹ്യ വിരുദ്ധരായിരിക്കും..

തലമുറകളുടെ ചോരയും വിയർപ്പു മൂറ്റിയെടുത്ത് കൊട്ടാരം കെട്ടിയ തമ്പുരാക്കന്മാരുടെ പിന്മുറക്കാർക്ക് കോരൻ്റെ മക്കൾ കേരളം ഭരിക്കുന്നത് സഹിക്കാനാവില്ലെന്നറിയാം...

കട്ടും പിടിച്ചുപറിച്ചും
പറ്റിച്ചും പരമാവധി ചൂഷണം 
ചെയ്തുമുണ്ടാക്കിയതല്ല
അത്യധ്വാനം ചെയ്ത്
അരവയറുണ്ട് മിച്ചം വെച്ച്
സ്വരുക്കൂട്ടി പടുത്തുയർത്തിയതാണ്
തൊഴിലാളിയുടെ ഇന്നത്തെ
ജീവിത സൗകര്യങ്ങളത്രയും

മനുഷ്യനെന്ന പരിഗണനതൊട്ട്
മാന്യമായ വേതനം വരെ
ഒരു പൊന്നുതമ്പുരാനും 
കനിഞ്ഞനുഗ്രഹിച്ച് തന്നതല്ല
തൊഴിലാളിക്ക്..

തല്ലു കൊണ്ടും 
തീവെടിയുണ്ട യേറ്റും
ജീവൻ വെടിഞ്ഞ
പൂർവ്വികന്മാർ 
പൊരുതിപ്പൊരുതി പിടിച്ചു
വാങ്ങിയതാണ്...

ഞങ്ങളിൽ 
ചെത്തുകാരുണ്ട്
കൈവേലക്കാരുണ്ട്
അണ്ടിത്തൊഴിലാളികളും
കയർപിരിക്കാരുമുണ്ട്

ഞങ്ങൾ നാടുഭരിക്കും പുനർനിർമ്മിക്കും അതിജീവിക്കും..
*അസൂയപ്പെട്ടിട്ടു കാര്യമില്ല.ഇത് കേരളമാണ് കയ്യൂരും കരിവെള്ളൂരും പുന്നപ്രയും ചോര കൊണ്ട് അതിർത്തി വരച്ച തൊഴിലാളികളുടെ കേരളം..

❣️

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഊട്ടി

കൂരോപ്പള്ളില്‍ ചാക്കോച്ചന്‍ വാഴൂരിന്‍റെ ചരിത്ര പുരുഷന്‍.!

External Debt of India