പോസ്റ്റുകള്‍

ഡിസംബർ, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കൂരോപ്പള്ളില്‍ ചാക്കോച്ചന്‍ വാഴൂരിന്‍റെ ചരിത്ര പുരുഷന്‍.!

കൂരോപ്പള്ളില്‍ ചാക്കോച്ചന്‍ ! വാഴൂരിന്റെ ചരിത്രത്തില്‍ ആര്‍ക്കും മറക്കാനാവാത്ത വ്യക്തിത്വത്തിന്റെ ഉടമ ആയിരുന്നു. ഇദ്ദേഹത്തിന്റെ ജനനം കൊല്ലവര്‍ഷം 1038 - ല്‍ ആയിരുന്നു.1093 ചിങ്ങം പതിനെട്ടിന് അമ്പത്തഞ്ചു വയസെത്തിയപ്പോള്‍ പനി ബാധ മൂലം മരണമടഞ്ഞു.  സെപ്റ്റംബര്‍ 3 ആണ്  ചാക്കോച്ചന്‍റെ ചരമ  ദിനം ആണ്. വാഴൂര്‍ വേങ്ങത്താനം കുടുംബാംഗം മറിയാമ്മ ആയിരുന്നു.ഇദ്ദേഹത്തിന്റെ സഹധര്‍മ്മിണി . മൂല കുടുംബം പുതുപ്പള്ളിയില്‍ ആയിരുന്നു. ഇദ്ദേഹത്തിനു മക്കള്‍ ആറു പേര്‍ മറിയം (കുഞ്ഞു പെണ്ണ്), കുഞ്ഞേലി, അന്നമ്മ , റാഹേല്‍ സാറാമ്മ, കുരുവിള (കൊച്ച് ). ഏക പുത്രന്‍ കുരുവിള പതിനൊന്നാം വയസ്സില്‍ പനി ബാധ മൂലം മരണമടഞ്ഞത്‌ ചാക്കോച്ചനെ മാനസികമായി ഏറെ തളര്‍ത്തി. ഏറെ ഭുസ്വത്തിന്റെ ഉടമ ആയിരുന്ന ചാക്കോച്ചന്‍ തന്റെ സ്വത്തില്‍ സിംഹ ഭാഗവും പുത്രന്റെ മരണത്തെ തുടര്‍ന്ന്  വിറ്റു . ദാന ശീലനായിരുന്ന ചാക്കോച്ചന്‍ വായ്പക്ക് പണം ആവശ്യപ്പെട്ടു സമീപിക്കുന്ന ആരെയും വെറും കയ്യോടെ വിട്ടിരുന്നില്ല . ഇങ്ങിനെ പണം വായ്പ വാങ്ങിയിരുന്നവരില്‍ പാമ്പാടി തിരുമേനിയുടെ ജേഷ്ഠ സഹോദരന്‍ കുട്ടി മാത്രം ആണ്  വായ്പ ആയി വാങ്ങിയ പണം ചാക്ക...