പോസ്റ്റുകള്‍

ഓഗസ്റ്റ്, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സുകുമാരൻ നായരുടെ ഗണപതി ഹോമം; എഴുത്ത് കെ.കെ.കൊച്ച്

എൻ.എസ്.എസ് ഒരു ഹിന്ദു (അങ്ങനെയൊന്നുണ്ടെങ്കിൽ) സംഘടനയല്ല; മറിച്ച് നായന്മാരുടെ ജാതി സംഘടനയാണ്. അവരാകട്ടെ, ഹിന്ദു സമൂഹത്തിലെ 11 ശതമാനം പേരെ മാത്രമാണു ഉൾക്കൊള്ളുന്നത്. ഇതേ സമൂഹത്തിലെ  ദലിതർ 12 ശതമാനവും ഈഴവർ 24 ശതമാനവും, ധീവരർ, വിശ്വകർമ്മജർ എന്നിങ്ങനെയുള്ള ജാതികൾ 13 ശതമാനവുമാണ്. വാസ്തവം ഇതാണെങ്കിലും , നായന്മാർ അവകാശപ്പെടുന്നത് ഭൂരിപക്ഷ സമുദായമാണെന്നാണ്.  ഈ വ്യാജ പ്രചരണത്തിലൂടെ ഇതര സമുദായങ്ങൾക്ക് കൂടി അവകാശപ്പെട്ട സമ്പത്തും അധികാരവും പദവിയും തട്ടിപ്പറിപ്പറിച്ചെടുത്ത് മേലാളരായി മാറാനും , ഇടതോ വലതോ ആയ രാഷ്ടീയ പ്രസ്ഥാനങ്ങളെ വരുതിയിലാക്കാനും കഴിഞ്ഞിട്ടുണ്ട്. ചരിത്രത്തിലൊരു ഘട്ടത്തിലും ഹിന്ദു സമൂഹത്തിലെ ഇതര ജാതീയ വിഭാഗങ്ങൾ നായന്മാരുമായി സഖ്യം ചെയ്തിട്ടില്ല. അതേസമയം ,നിരവധിയായി ചിതറിക്കിടന്ന ദുർബലരായ രാജാക്കന്മാരുടെയും നാടുവാഴികളുടെയും നിലനിൽപ്പിന് ആധാരമായ ജാതി വ്യവസ്ഥയും വേദേതിഹാസ പുരാണങ്ങളും ആദി ശങ്കരനെ  പോലുള്ള ബ്രാഹ്മണ മേധാവികളുടെ ഭ്രാന്തൻ ചിന്തകളുമാണ് ജാതി വ്യവസ്ഥയുടെ നിലനിൽപ്പിന് ആധാരമായത്. സ്വയം പ്രവർത്തകമായ ഈ സംവിധാനം ലോകാവസാനം വരെ തുടരുമെന്ന് കരുതിയ നായന്മാർ സംരക്ഷകരായി മാറി...