പോസ്റ്റുകള്‍

ഒക്‌ടോബർ, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വിമോചന സമരകാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരേ കോൺഗ്രസ് വിളിച്ച മുദ്രാവാക്യങ്ങൾ

''വാടീ ഗൗരീ ചായ കുടി, കേറിയിരുന്നൊരു ബീഡി വലീ... ഗൗരിച്ചോത്തിയെ മടിയിലിരുത്തി  നാടുഭരിക്കും നമ്പൂരീ... ഗൗരിപ്പെണ്ണേ മച്ചിപ്പെണ്ണേ  മക്കടെ വേദനയറിയില്ലേ... ഗൗരീ നീയൊരു പെണ്ണല്ലേ  പുല്ലുപറിക്കാൻ പൊയ്ക്കൂടേ...  നാടുഭരിക്കാൻ അറിയില്ലെങ്കിൽ  വാടീ ഗൗരീ കയറുപിരിക്കാൻ... എമ്മനും ഗൗരിയുമൊന്നാണേ  തോമാ അവരുടെ വാലാണേ... നാടുഭരിക്കാനറിയില്ലെങ്കിൽ  ചകിരി പിരിക്കൂ ഗൗരിച്ചോത്തി. അരിവാളെന്തിന് തോമാച്ചാ  ഗൗരിച്ചോത്തിയെ ചൊറിയാനോ... ഗൗരിച്ചോത്തിയെ വേളി കഴിച്ചൊരു  റൗഡിത്തോമാ സൂക്ഷിച്ചോ... ചെങ്കൊടി ഞങ്ങൾ താഴ്ത്തിക്കെട്ടും തമ്പ്രാനെന്ന് വിളിപ്പിക്കും.. പാളേൽ കഞ്ഞി കുടിപ്പിക്കും.... മന്നം ചാക്കോ ശങ്കർ പട്ടം  മമ്മതുകോയ സിന്ദാബാദ്..." (കടപ്പാട്)